രചന : മോഹനൻ താഴത്തേതിൽ✍
ബന്ധങ്ങൾബലമായിരുന്നു
സ്വന്തങ്ങൾസ്വത്തായിരുന്നു
കുടുംബങ്ങൾകൂടായിരുന്നു
നഷ്ടങ്ങൾകൂടെയായിരുന്നു
തറവാട് തട്ടകംപോലെ
തമ്മിൽത്തല്ലാനറിയാത്തപോലെ
താഴ്മയുംവിനയവും ഒന്നുപോലെ
തമ്മിൽ നൂലുംപാവുംപോലെ
സ്വത്തന്നുമണ്ണായിരൂന്നു
അദ്ധ്വാനംകലയായിരുന്നു
വിയർപ്പിനുവിലയായിരുന്നു
അന്നമതുവിധിയായിരുന്നു
ബാല്യംമധുരമായിരുന്നു
വീടുകൾസ്വർഗമായീരൂന്നു
ഉറക്കംമതിയായിരുന്നു
ഉണർന്നാൽപണിയായീരുന്നു
പണമന്നില്ലായിരുന്നു
പലതും കൈമാറ്റംചെയ്തിരുന്നു
പലിശ പടിപ്പുറത്തായിരുന്നു
പരോപകാരം പതിവായിരുന്നു
പണമെന്തിനിവിടെ വന്നു
ചതിയതിലൊളിഞ്ഞു നിന്നു
പകമെല്ലെ തലപൊക്കിവന്നു
പറയാൻപറ്റാത്തതെല്ലാം നമ്മൾകണ്ടു
പഴയകാലമിന്നുവിലപിക്കുന്നു
ആവഴി ആരേകൊട്ടിയടച്ചൂ
തിരിഞ്ഞൊരുപോക്കിനി സാധ്യമല്ല
ഈനരകം നാംസൃഷ്ടിച്ചെടുത്തതല്ലേ?
ബന്ധങ്ങൾ ശിഥിലമായല്ലോ
സ്വന്തങ്ങൾ കലഹത്തിലല്ലോ
കുടുംബങ്ങൾ കൂടുതകർത്തല്ലോ
കഷ്ടനഷ്ടത്തിൽ നീതനിച്ചായല്ലോ…