രചന : അനിയൻ പുലികേർഴ് ✍
വിശ്വകാൽപ്പന്തുവേദികളിലെത്രയോ
എത്രവട്ടംതിളങ്ങിയതാരമെ
കല മെത്ര കൂതിച്ച പാഞ്ഞീടിലും
ഓർത്തിടൂമാപുരുഷാരമൊക്കെ
ആർപ്പുവിളികളെ ത്ര മുഴങ്ങി
ആർത്തിരമ്പും തിരമാല നോക്കി
മദ്ധ്യനിരയിൽ മാത്രംനില്ക്കാതെ
പിന്നിലേക്കുo മുൻപിലേക്കു മായ്
കവിത പോലുള്ള ഹൃദ്യനിക്കങ്ങൾ
ചടുലതയോടെ നല്കിയതെത്ര
വിജയ മന്ത്രം മാത്രo ജപിച്ചിട്ട്
വിജയമന്ദസ്മിതങ്ങൾ തുകിലേ
അരുമയായി മാറി പതുക്കനെ
നാട്ടിനും രാജ്യത്തിൽ വിശ്വത്തിൽ
കളിക്കാരനായി നീട്ടിയ പന്തുകൾ
നായകനും പരിശീലകനുമായി
വിശ്വ കായിക ചക്രവാളത്തിനും
അപ്പുറത്തും വിളങ്ങി നിന്നല്ലോ
തൊട്ടതൊക്കെസുവർണ മായ്
ശിരസ്സിലേന്തും പൊൻതുവലായ്
പോരാട്ട വീര്യമേറെയുണ്ടാക്കി
കളിക്കളത്തിലെ ആവേശമായി
എത്രവാക്കുകൾ തുന്നിയാലും
ഒട്ടുമധികമാകില്ലറിയുന്നു
പുത്തൻ പ്രതിഭകൾ മദിച്ചാലും
എത്തു കില്ല ഈ കാൽച്ചുവട്ടിൽ
വിശ്വതാരങ്ങൾ നിരനിരയായി
കളിക്കളങ്ങൾ വാഴുമ്പോളും
ഒറ്റയാനായ് ഉയർന്ന ശിരസ്സുമായ്
ഉരുക്കുകോട്ടകൾ തകർത്തില്ലേ
തളരാതിരിക്കുന്ന കാല്പന്തുകളിയിൽ
കലത്തിനപ്പുറം ഓർക്കും താരത്തെ
……………… ””iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii
ലോകഫുട്ബോളിൻ്റെ മിന്നും താരം ബെക്കൻ ബോവിന് ആദരാജ്ഞലികൾ
…………………………………. ”””-iiiiiiiiiiiiiiiiiii