അല്ലയോ മനുഷ്യമരമേ …..
നിന്റെ വേരുകൾ ഭൂമിയാകുന്ന
നിന്റെ പുരാതന
വംശത്തിലേയ്ക്കു
എത്രയും ആഴ്ന്നിറങ്ങി ,
ഉറപ്പുള്ള മണ്ണിൽ നീ
നിൽക്കുന്നുവോ ?
അതിൽ നീ അഭിമാനിക്കുന്നുവോ ?
അത്രയും തന്നെ —–
നീ വളരുവാൻ പ്രാപ്തനായിരിക്കുന്നു !
വന്മരമാവാൻ നീ യോഗ്യത
നേടിയിരിക്കുന്നു …..
നിന്റെ ,
ഉത്ഭവം നിന്നിൽ —
അഭിമാനിതമാവുന്നു ..
നിനക്ക് മരണമില്ല !
നീ യശസ്സിന്റെ —–
പടവുകളിൽ ശഖോപശാഖകളുമായി
തലയുയർത്തിനില്ക്കുകയും ചെയ്യുന്നു !

പട്ടം ശ്രീദേവിനായർ

By ivayana