ഒരു ദിവസം പ്രാർത്ഥനയ്ക്കായി സോമശേഖരൻ ഇരിക്കുകയായിരുന്നു പ്രാർത്ഥന തുടങ്ങുന്നതിനു മുമ്പ് അയാൾ ആലോചിച്ചു ഞാനിന്ന് ആർക്കുവേണ്ടിയാണ് പ്രാർത്ഥിക്കേണ്ടത് ?
അയാളുടെ മനസ്സിൽ ആദ്യം ഓടിയെത്തിയത് അയാളുടെ ഭാര്യയുടെയും മക്കളുടെയും ചിത്രമായിരുന്നു അങ്ങനെ പ്രാർത്ഥിക്കാൻ കരങ്ങൾ കുപ്പിഉയർത്തുന്ന നേരം പെട്ടെന്ന് അയാൾക്ക് തോന്നി ഞാനെന്റെ ഭാര്യക്കും മക്കൾക്കും വേണ്ടി മാത്രം പ്രാർത്ഥിച്ചാൽ പോരല്ലോ ? ….


എന്നെ വളർത്തിയഎൻ്റെ അച്ഛനും അമ്മയ്ക്കും വേണ്ടി പ്രാർത്ഥിക്കേണ്ടെ? എന്നയാൾ ചിന്തിച്ചു അങ്ങനെ തീരുമാനിച്ച് അയാൾ വീണ്ടും കൈകൾ കൂപ്പിഉയർത്തി അപ്പോഴാണ് അയാളുടെ സഹോദരങ്ങളുടെ ചിത്രം അയാളുടെ മനസ്സിലേക്ക് കടന്നു വന്നത് അയാൾ ആലോചിച്ചു എൻ്റെ ബാല്യകാലത്ത് എന്നോടൊപ്പം കളിച്ചു വളർന്ന് കിടന്നുറങ്ങിയ എൻ്റെ പ്രിയ സഹോദരങ്ങൾക്ക് വേണ്ടി കൂടി ഞാൻ പ്രാർത്ഥിക്കേണ്ടെ ?
അങ്ങനെ ചിന്തിച്ച് കൈകൾ കൂപ്പാൻ തുടങ്ങുന്ന നേരം പെട്ടെന്ന് കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടു


ഈ സമയത്ത് ഇതാരായിരിക്കും എന്ന ആകാംക്ഷ അയാളെ കീഴടക്കി അത് ആരാണെന്ന് അറിഞ്ഞിട്ട് വന്നു പ്രാർത്ഥിക്കാം എന്ന് അയാൾ തീരുമാനിച്ചു. വാതിൽ തുറന്നു നോക്കുമ്പോൾ തൻ്റെ പഴയകാല സുഹൃത്ത് തന്നെ അന്വേഷിച്ച് വർഷങ്ങൾക്കുശേഷം വീട്ടിൽ വന്നതാണെന്ന് അയാൾ മനസ്സിലാക്കി അവർ പരസ്പരം കുശലം പറഞ്ഞ് ചായ കുടിച്ച് സുഹൃത്തിന്റെ പുതിയ നമ്പറും വാങ്ങി അവർ പിരിഞ്ഞു.


തിരികെ വന്ന് പ്രാർത്ഥിക്കാൻ മുറിയിൽ കയറി അപ്പോൾ അയാളുടെ മനസ്സിലേക്ക് ആ സുഹൃത്ത് കൂടി ഓടിയെത്തി അവൻ ചെയ്ത ഉപകാരങ്ങൾ അയാളുടെ മനസ്സിലേക്ക് കടന്നുവന്നു തൻ്റെ ഭാര്യക്കും, മക്കൾക്കും ,അച്ഛനും അമ്മയ്ക്കും, സഹോദരങ്ങൾക്കും വേണ്ടി മാത്രം പ്രാർത്ഥിക്കുക എന്നത് തെറ്റാണെന്ന് അയാളുടെ മനസ്സ് പറഞ്ഞു .
വീണ്ടും പ്രാർത്ഥിക്കാൻ കരങ്ങൾ കുപ്പാൻ തുടങ്ങുന്ന നേരം വീടിനകത്ത് നിന്ന് ഭാര്യ വിളിക്കുന്നതായി തോന്നി
ചെന്ന് നോക്കാൻ തീരുമാനിച്ച് ചെന്നപ്പോൾ
പൂജാമുറിക്ക് അടുത്തേക്ക്
ഭാര്യ നടന്നുവരികയായിരുന്നു അവർ പറഞ്ഞു ചേട്ടൻ ദേഷ്യപ്പെടരുത്
മോന് സ്കൂളിൽ പോകാൻ സമയമായി ഇന്നലെ അവനുള്ള ടിഫിൻ വാങ്ങാൻ പറയാൻ ഞാൻ മറന്നു പോയി അത് മേടിച്ചു കൊണ്ടുവരണമെന്ന് പറഞ്ഞു അത് കേട്ട് പുഞ്ചിരിയോട് കൂടി അയാൾ ടിഫിൻ മേടിക്കാൻ വേണ്ടി പുറത്തേക്ക് പോകാൻ ഇറങ്ങുന്ന നേരത്ത്.


നേരെ മുമ്പിലേക്ക് ഒരാൾ നടന്നു വന്നു അത് അയാളുടെ അയൽപക്കക്കാരനായിരുന്നു അയൽപക്കകാരൻ പറഞ്ഞു ഒരു സന്തോഷ വാർത്തയുണ്ട് ചേട്ടന്റെ കൂടി പ്രാർത്ഥന കൊണ്ട് മോൾക്ക് മെഡിസിന് അഡ്മിഷൻ കിട്ടിയത് എന്ന് പറഞ്ഞു കുറച്ച് മിഠായി
നൽകി അത് കേട്ട് സോമശേഖരന് വളരെ സന്തോഷം തോന്നി അല്പനേരം അവിടെ നിന്നവർ സംസാരിച്ചതിനുശേഷംടിഫിൻ മേടിക്കാൻ വേണ്ടി ബേക്കറി ലക്ഷ്യമാക്കി അയാൾ നടന്നു അവിടെ ചെന്ന് ബേക്കറിക്കാരനുമായി കുശലം പറഞ്ഞ സമയത്ത്കച്ചവടം ഒക്കെ എങ്ങനെയുണ്ട് എന്ന് ചോദിച്ചു അപ്പോൾ ബേക്കറിക്കാരൻ പറഞ്ഞു മടുപ്പാണ് ചേട്ടാ ഇത് കേട്ട് അയാൾക്ക് സങ്കടം തോന്നി
അയാൾക്ക് കൂടി വേണ്ടി പ്രാർത്ഥിക്കണമെന്ന് അയാൾ
മനസ്സിൽ കരുതി …


ബേക്കറിയിൽ നിന്നും സാധനം മേടിച്ച് തിരിച്ചെറങ്ങി വരുമ്പോഴാണ് ഭാര്യ ഫോണിൽ വിളിച്ച്പറയുന്നത് പച്ചമുളക് കൂടി മേടിച്ചു കൊണ്ട് പോന്നോളൂ ചേട്ടാ അതു വാങ്ങാൻ പച്ചക്കറി കടയിൽ കയറി ആ സമയത്ത് അവിടെ പച്ചക്കറി കടക്കാരനും മറ്റൊരാളുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു
തർക്കത്തിൽ ഏർപ്പെട്ട ആൾ “ഇനി നീ കട നടത്തുന്നത് ഒന്ന് കാണണമെടാ ” എന്നു വെല്ലുവിളിച്ച് നടന്നു പോയി അയാൾ പോയതിനുശേഷം
സോമശേഖരൻ പച്ചക്കറിക്കാരനോട് ചോദിച്ചു എന്താണ് രാജു പ്രശ്നം
അപ്പോൾ അയാൾ അയാൾ പറഞ്ഞു അതെന്റെ ബിൽഡിംഗ് ഓണർ ആണ് ചേട്ടാ
കഴിഞ്ഞ രണ്ട് മാസത്തെ വാടകകൊടുക്കാനുണ്ട് അമ്മ ആശുപത്രിയിൽ ആയതുകൊണ്ട് പറ്റിപ്പോയതാണ് ഇത്രയും നാളും കൃത്യമായി ഞാൻ കൊടുത്തു കൊണ്ടിരുന്നഒരാളാണ് ഞാൻഅതൊന്നും ഓർക്കാതെയാണ്
ഭീഷണി മുഴക്കിയിട്ട് പോയെന്ന് പറഞ്ഞു പച്ചക്കറി കടക്കാരന്റെ കണ്ണ് നിറയുന്നത് കണ്ട സോമശേഖരൻ തീരുമാനിച്ചു ഇന്ന് പ്രാർത്ഥിക്കുമ്പോൾ ഇയാൾക്ക് കൂടി വേണ്ടി പ്രാർത്ഥിക്കണം


പച്ചമുളകുമായി തിരികെ നടന്നു വരുമ്പോൾ കപ്പലണ്ടി വണ്ടിഉന്തിക്കൊണ്ട് മൂസാക്ക വരുന്നു അയാൾ മൂസാക്കയോട് ചോദിച്ചു
എന്തുണ്ട് മൂസാക്ക വിശേഷം ?എന്ന് തിരക്കി
എന്തു പറയാനാ സോമാ ഒരു വാടക വീട്ടിൽ നിന്ന് മറ്റൊരു വാടകവീട്ടിലേക്ക് എല്ലാം ഇതുകൊണ്ട് വേണം നടക്കാൻ എല്ലാവർക്കും ഇപ്പോ ബേക്കറിയിലെ കവറിൽ വരുന്ന സാധനങ്ങൾ മതി രാവിലെ ആർക്കും കപ്പലണ്ടി മേടിക്കാൻ തീരെ താല്പര്യമില്ല പിന്നെ സ്ഥിരം വാങ്ങുന്ന ചിലരൊക്കെ ഉണ്ട് വേറെ എന്തെങ്കിലും ചെയ്യാമെന്ന് വച്ചാൽ ഒരുപാട് കാശ് വേണ്ടെ?


ആ ഇങ്ങനെയൊക്കെ ആയിപ്പോയി എൻ്റെ ജീവിതം സോമശേഖരൻ ഒരു കപ്പലണ്ടി അയാളോട് വാങ്ങി ഒരു സത്യം കൂടി മനസ്സിലാക്കി “പ്രാർത്ഥന “എന്നു പറഞ്ഞാൽ അത് അവനവന് വേണ്ടി മാത്രം ഉള്ളതല്ല മറിച്ച് ദുഃഖങ്ങൾ അനുഭവിക്കുന്ന അത് അനുഭവിക്കുന്നവരുടെ വേദന അകറ്റാൻ പണം നൽകാൻ കഴിയുന്നില്ലെങ്കിൽ തന്നാലാവുന്നത് അവർക്ക് വേണ്ടി നൽകാൻ കഴിയുന്ന കാര്യം ഏതെങ്കിലും തരത്തിൽ സഹായിക്കുക എന്നുള്ളതാണ് അത് പണമായി നൽകാൻ കഴിയുന്നില്ലെങ്കിൽ ശരീരം കൊണ്ടും നൽകാൻ കഴിയുന്നില്ലെങ്കിൽ പ്രയാസം അനുഭവിക്കുന്നവരുടെ വേദനകൾക്ക് വേണ്ടി പ്രാർത്ഥനയെങ്കിലും നൽകുക എന്ന സത്യം
അയാൾ നടന്നു വരുമ്പോൾ തിരിച്ചറിഞ്ഞു ഇത്രയും നാൾ ഞാൻ ഒരു സ്വാർത്ഥൻ ആയിരുന്നില്ലേ ?എന്ന് ചോദ്യം കൂടി അയാൾ അയാളുടെ മനസ്സിനോട് തന്നെ മൗനമായി ചോദിച്ചു ? അതേപോലെ പ്രാർത്ഥനയിൽതനിക്കുവേണ്ടി തന്റെ കുടുംബത്തിന് വേണ്ടി മാത്രം സ്വാർത്ഥത വെച്ച് പ്രാർത്ഥിക്കുക എന്നുള്ളതല്ല ശരിയെന്ന് കൂടി അയാൾ മനസ്സിൽ കരുതി


പിന്നീടങ്ങോട്ടുള്ള പ്രാർത്ഥനയിൽ അയാൾ ലോകസമാധാനത്തിനും ശാന്തിക്കും മനുഷ്യ നന്മയ്ക്കും ദുഃഖങ്ങൾ അനുഭവിക്കുന്നവർക്ക് വേണ്ടി കൂടി പ്രാർത്ഥിക്കണമെന്നും നന്മയുള്ള മനസ്സുകൊണ്ട് മനുഷ്യനെ സ്നേഹിച്ചാൽ എല്ലാവരുടെയും പ്രശ്നങ്ങൾ തന്റേതുകൂടി ആകുമെന്ന് അയാൾ മനസ്സിലാക്കി അന്നുമുതലുള്ള പ്രാർത്ഥനഅത് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാൻ അയാൾ തീരുമാനിച്ചുറച്ചു തന്നാൽ കഴിയുന്ന സഹായങ്ങൾ മറ്റുള്ളവർക്ക് നൽകണമെന്ന് കൂടി അയാൾ ഉറച്ചു തീരുമാനിച്ച് പ്രാർത്ഥനയിൽ ഏർപ്പെട്ടു

By ivayana