രചന : ബിനു. ആർ✍
കണ്ണിനാന്ദകരമാം കാഴ്ചകളൊക്കെയും
മോഹനരൂപങ്ങളായ് മിന്നിമറയവേ,
കണ്ണിലുടക്കിയൊരു കാഴ്ചകണ്ടു മനം
കൽശിലയായ് മാറിയൊരുനിമിഷം.
ഉത്തരോത്തരദേശത്തിലൊരുദിനം
ഉത്തരങ്ങൾ തേടാൻ നടന്നതതുകാലം
കണ്ടു, ഒരുമാനവൻഎല്ലിൻ കൂടാരമായവൻ,
കത്തിക്കാളും വയറിൻ തീഷ്ണതയകറ്റാൻ,
ദുർഗന്ധംവമിക്കും കീടങ്ങൾനുരയ്ക്കും
ഒരുകുമ്പിൾ ജലം കോരിയെടുത്തു
കുടിച്ചു ദാഹവും തീർത്ത്,സ്വന്തം മലം
വാരിത്തിന്നുന്നതുകാൺകേ,
തപിച്ചുപോയീയെൻമനവും ചിന്തകളും
സ്വപ്‌നങ്ങൾകയറിയൂയലാടും കണ്ണുകളും
ഉൾക്കിടിലമാകും നിറഞ്ഞവയറും
ഉൽക്കാടകമേറും ജൽപനങ്ങളും.
അധികാരിവർഗത്തിൻ നിറഞ്ഞചിരിയിൽ
നിഗൂഢതനിറഞ്ഞ സന്ധാവേളയിൽ പൊതു –
ജനസമക്ഷം വിളിച്ചുപറഞ്ഞതുകേൾപ്പൂ
നൂറിൽനൂറു ദാരിദ്ര്യനിർമാർജ്ജനദേശം.
സമത്വസുന്ദരലോകമീ ദേശംമെന്നു
വാഴ്ത്തിപ്പാടിയവർ പുണ്ണ്യപൂരുഷർ, എന്നോ
ദേവലോകസമാനരാകുമോയെന്നാ
ഭയാശങ്കയാലൊരുവാമനമൂർത്തിവ-
ന്നപഹരിച്ചുകൊണ്ടുപോയതുപോൽ,
വന്നവതരിച്ചീടണമീകെട്ടകാലത്തിലിവിടെയും
കൊണ്ടുപോയീടണംഹിരണ്യാക്ഷനനെപോൽ
മാറിടവുംപിളർന്ന്,സത്യപറയാത്തവരെ,
കള്ളവുംചതിയുംകൊണ്ടുകുമ്പനിറയ്ക്കുന്നവരെ!