“ഉത്തിഷ്ഠതാ ജാഗ്രതാ
പ്രാപ്യവരാൻ നിബോദ്ധത “..
🙏🙏🙏🙏🙏 സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 രാജ്യം ദേശീയ യുവജന ദിനമായി ആചരിക്കുന്നു. രാജ്യത്തിന്റെ നട്ടെല്ലായ യുവ തലമുറക്ക് ദിശാബോധം നൽകുക എന്നത് സാമൂഹ്യ ബാദ്ധ്യതയാണ്. ലഹരിയുടെയും ലൈംഗിക വൈകൃതങ്ങളുടെയും വർഗീയതയുടെയും വാഹകരായി യുവ തലമുറ മാറുമ്പോൾ ദേശത്തെ ബാധിക്കുന്ന അർബുദമായി ഇത് മാറും. ഓരോ പൗരനും തന്റെതായ കടമ നിർവഹിച്ച് വരുംതലമുറക്കും രാഷ്ട്ര വികസനത്തിനും പുതുജീവൻ നൽകാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയെ പറ്റു .ലോകാ സമസ്ത സുഖിനോ ഭവന്തു.🙏

കരുത്തരായി മാറിടേണം നാടിതിന്ന് കാവലായ്
യുവജനങ്ങൾ നാടിതിന്റെ ഹൃദയമെന്നറിയണം
വൈകൃതങ്ങളാലെ വികൃതി കാട്ടിടും യുവത തൻ
തിരിയണഞ്ഞു പോയിടാതെ തിരികെ നാം നടത്തണം
ലഹരി പൂക്കും താവളങ്ങൾ തേടിടും യുവതയെ
വഴി പിഴച്ച് കുഴിയിൽ വീഴും നാടിതിന്റെ നാഡിയെ
പഴിച്ചിടാതെ സ്നേഹവായ്പാൽ ചേർത്ത് നാം പിടിക്കണം
കനവ് പൂക്കും പൂമരങ്ങൾ ചുറ്റിലും വളർത്തണം
ലക്ഷ്യമിട്ട് പാഞ്ഞിടുന്നു രാജ്യദ്രോഹികൾ കുറെ
നാടിതിൻ ഞരമ്പ് അറുത്ത് മാറ്റി കുഴിയിൽ വീഴ്ത്തിടാൻ
സ്വാർത്ഥ ചിന്ത മൂത്തു അന്ധരായി മാറിയുള്ളവർ
വിറ്റവർ മതങ്ങളെയും ദൈവ വചനമൊക്കെയും
പോർവിളിക്കാൻ പോർക്കളങ്ങൾ തീർത്തിടുന്നു നീചരായ്
വർഗവർണ വേലിയിൽ തളച്ചിടാൻ യുവതയെ
കാർന്നുതിന്നു മർബുദത്തെ കീറി നമ്മൾ മാറ്റണം
വീണു പോയ മൂല്യമൊക്കെ വീണ്ടെടുക്കാൻ നോക്കണം
കൂരിരുട്ടിൽ മുങ്ങി കാഴ്ച പോയിടും യുവതയെ
തെർതെളിച്ചു പുതു വെളിച്ചം കാട്ടിടാനൊരുങ്ങിടാം

ടി.എം. നവാസ്

By ivayana