നറുവെണ്ണ നിൻ്റ ചുണ്ടിൽ കണ്ടു ഞാൻ കണ്ണാ
കള്ളച്ചിരി നീ ചിരിക്കവേണ്ടാ
പൈക്കിടാവ് പരിഭവം ചൊല്ലിത്തന്നു
പതിവുപോൽ അകിടിൽ കാട്ടിയ കുറുമ്പുകൾ
ചേലകൾ കട്ട് നീ കുട്ടിയ കുസൃതിയും
കാമിനിമാർ കരഞ്ഞ് പറഞ്ഞിരുന്നു.
സഹനത്തിൻ അറ്റമായ് കോർത്ത ചരടിനാൽ ഉരലിൽ നിന്നേ കെട്ടിയിടും
പഞ്ചവർണ്ണക്കിളി പാട്ടു പാടിക്കൊണ്ട്
കണ്ണനേ കളിപ്പാൻ വിളിച്ചീടുന്നു.
ചെന്താമരപ്പൂവിൻ സൗരഭ്യം കൊണ്ടതാം
കാനനം കേളിക്കായ് ഒരുങ്ങി നില്പൂ
ആടിത്തിമിർക്കുന്നു പിന്നേയും കുറുമ്പുകൾ ആയിരം തോഴിമാർ നൃത്തം ചവിട്ടുന്നു
മദ്ധ്യത്തിൽ കാണായി മുരളി തൻ വിസ്മയം പാട്ടുകൾ പിന്നേയോ മതിവരാ ലീലകൾ
അമ്മ തൻ ദേഷ്യമതെങ്ങുപോയ് അറിവീലാ പുഞ്ചിരിതൂകീട്ട് ഒളികണ്ണാൽ നോക്കുന്നു ഉണ്ണിക്കണ്ണൻ്റെ കുറുമ്പുകൾ…!
ഷിബു കണിച്ചുകുളങ്ങര.