അയാൾക്ക് ഇഷ്ട്പ്പെട്ട പണിയൊന്നും തരപ്പെട്ടില്ലെങ്കിലും വളരെ ചെറുപ്പം മുതലെ ജീവിക്കാൻ വേണ്ടി പല തൊഴിൽ ചെയ്ത് ജീവിച്ചു പോരുകയായിരുന്നു.
തൻ്റെ ഗ്രാമത്തിൽ തൻ്റെ കൂടെ പടിച്ചവരെല്ലാം ഉയർന്ന ഉദ്യോഗാർത്തിയായപ്പോഴും ഒരു മനോവിഷമവും ഇല്ലാതെ സ്വന്തമായി കച്ചവടം നടത്തിവന്നത് ,നീർത്തി മാറ്റരുതൊഴിൽ തേടി പോയത് അയാൾക്ക് ഇന്നും ഒര കുറ്റബോധവും ഉണ്ടാക്കിയിട്ടില്ല.

ആ കച്ചവടം ഇന്നും നടത്തി കൊണ്ട് പോവുകയാണെങ്കിൽ ഗൾഫിൽ പോയി ജോലി ചെയ്യുന്നതിലും കൂടുതൽ സമ്പാദിക്കാമായിരുന്നിട്ടും അയാൾ ആ പണി ഉപേക്ഷിക്കുകയായിരുന്നു .പിന്നെ ആയാൾ ചെയ്യാത്ത പണി വളരെ കുറവാണ് മാർബിൾപണിക്കാരുടെ ‘കൂലിക്കാരൻ കല് പണിയുടെ കൂലിക്കാരൻ ,ചുമട്ടുതൊഴിലാളി ,ഖലാസി ., സെക്യൂരിറ്റി ഗാഡ് ,ഹോട്ടൽ തൊഴിലാളി ,പുസ്തകക്കച്ചവടക്കാരൻ ,പുസ്തകപ്രസാധക യുണിറ്റിലെ ജോലിക്കാരൻ, അവസാനം തെരുവിലെ പുസ്തകക്കച്ചവട, തെരുവ്വ്ക്കച്ചവടക്കാർക്ക് വേണ്ടി വിളിച്ചു കൂവുക ,അങ്ങനെ അങ്ങനെ ജോലി ചെയ്തും ജോലിയില്ലാതെയും വർഷങ്ങൾ കഴിഞ്ഞു’ അയാളുടെ കുടുബത്തിനെ കുറിച്ചോ അയാളുടെ മറ്റു പ്രവർത്തിയെ കറിച്ചോ അല്ല.

ഈ കഥ ,ഒരു മനുഷ്യൻ ഒരു പുരുഷായുസ്സു ആരോ നിർമ്മിച്ചെടുത്ത ജീവിത വ്യവസ്ഥയിൽ ഒരോ വ്യക്തികളും ജീവിതത്തിൽ മുന്നേറാൻ മത്സരിക്കുമ്പോഴും ,ഇയാൾക്കും അതിൻ്റെ തായ ആന്തരിക സഘർഷങ്ങളുണ്ടായിക്കാണും എന്നിട്ടും ഒന്നിനോടും പ്പെരുത്തപ്പെട്ടു പോവാൻ കഴിയാതെ ജോലി ചെയ്തു ചെയ്തു അയാൾസെയൽസ് എക്സിക്യൂട്ടിവ് ജോലിയിലാണ് വർഷങ്ങളോളം പിടിച്ചു നിന്നത് ,അവസാനം നാൽപ്പതു കഴിഞ്ഞു പല്ലു കൊഴിഞ്ഞ യുവത്വം നഷ്ടപ്പെട്ട നാൽപ്പത് കഴിഞ്ഞവനെ സെയിൽസ് എക്സിക്യൂട്ടിവ് തസ്തികയിൽ ഒരു കമ്പനിക്കും ആളെ ആവശ്യം ഇല്ലാതെയായി. സാമ്പത്തികമായി ഒരു പാട് സാമ്പത്തിക നഷ്ടമുണ്ടാക്കിയ ജോലി സെയിൽസ് എക്സിക്യൂട്ടിവ് വയ്യിറ്റ്കോളർ ജോലിഭ്രമം ഒന്നും അയാൾക്ക് ഇല്ലാതെയിരുന്നിട്ടും അയാൾക്ക് സന്തോഷം നൽകിയിരുന്നു. ,

അങ്ങനെ യുവത്വം നഷ്ട്ടപ്പെട്ട് പതിനഞ്ച് കൊല്ലവും ഒരു ജോലിയും ചെയ്യാതെ ഫോണിലൂടെ മാത്രം പതിനഞ്ച് കൊല്ലം നിഷ്ക്രിയ നായി. ചില നേരങ്ങളിൽ നിരന്തരം പത്രതാളിലെ ജോലി അന്വേഷണം നടത്തുമ്പോൾ അയാൾക്കറിയാം ,ചെറുപ്പത്തിലെ ഗവൺമെൻ്റ് ജോലി കിട്ടി യിരുന്നെങ്കിൽ പിരിയാൻ സമയം ആകും മുമ്പ് റിട്ടേയർമെൻ്റ് ചെയ്യുന്ന ചില കൂട്ടം ,ഗവൺമെൻ്റ് ഗുമസ്ഥന്മാർ പത്ര കെട്ടുകളെ വെറുക്കുന്നത് കാണുമ്പോൾ അവൻ മനസിൽ ഒരു തിരക്കുള്ള ഓഫീസിലെ കുന്നുകൂടിയ കടലാസ് മലക്കു ചുറ്റിലും ഒരോ ജീവനും തിരയ്യുന്നത് അവൻ്റെ മൂന്നിലെ ‘ ആദ്യത്തെതും അവസാനത്തേതുമായ വലിയ സന്തോഷമായിരുന്നു ,.

എനിക്ക് ഒരു റിസർവ്വ് ചെയ്യാത്ത ഗുമസ്ഥജോലിയിലാണ് താൽപര്യം ഉണങ്ങി ദ്രവിച്ചു പൊടിഞ്ഞു തുടങ്ങിയ ജീവിതം പിടഞ്ഞു ചത്ത പേപ്പറിൻ്റെ ഒരറ്റം കടിച്ചു തിന്നു ജീവിതം മുന്നേട് നയിക്കാൻ വലിയ ആഗ്രഹമായിരുന്നു അയാൾക്ക് .ഒരോ പേജും ഒരോ വരിയും വായിച്ചു അർഹതപ്പെട്ടവൻ്റെ ആവശ്യം നിറവേറ്റികൊടുക്കാൻ ഇന്ന് ഗവൺമെൻറാ ഫീസിൽ ഒരുത്തനും ഇല്ല. കാലത്ത് പത്ത് മണിക്ക് പഞ്ചിങ്ങിനെത്താൻ വീട്ടിലൊരു യുദ്ധവും .ഹൈവേ റോട്ടിലൊരു ഗതാഗത കുരുക്കു മുണ്ടാക്കി പാഞ്ഞ് വന്ന് പഞ്ചിങ്ങ് കഴിഞ്ഞാൽ സഹ ജോലിക്കാരോട് തമാശ പറഞ്ഞും ,മൊബൈലിൽ ചാറ്റിയും നേരം കളയുമ്പോൾ ജീവിതസഘർഷങ്ങളുമായി പരാതിക്കാരൻ ദിവസങ്ങളോളം സ്ഥാപനങ്ങൾ കയറിയിറങ്ങുകയല്ലാതെ ആത്മാർത്തമായി ജോലി ചെയ്യുന്നവർ വളരെ കുറവാണ് ,

ജീവിതം കൊണ്ട് ഇത്തരം ജീവിതത്തിനു വേണ്ടി കൊതിക്കുന്നവർ തൊഴിൽ രഹിതരായി അലയുന്നതിനു കാരണം ,അയാളുടെ ഇഷ്ടാനുഷരണം ജോലി കിട്ടാതെ ,ആർക്കോ വേണ്ടി തിളയ്ക്കുന്ന വെള്ളത്തിൽ വിണ ജീവനുള്ള മനുഷ്യൻ ഒരു മനോവിഭ്രാന്തിയും കാണിക്കാതെ ,സമുഹത്തിനോ ,കുടുബത്തിനോ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ ,സ്വയം ഏരിഞ്ഞുതിരുന്നതെന്തെന്ന് അയാൾ എന്നോട് പറയാതെ പറഞ്ഞു .?

By ivayana