സ്വപ്നങ്ങൾ തീരാസ്വപ്നങ്ങൾ
നിദ്രയിൽ വരയുന്നു ചിത്രങ്ങൾ
തെളിയുന്നുമറയുന്നു വർണ്ണങ്ങൾ
മൂളുന്നു ഹൃദയത്തിൽ രാഗങ്ങൾ
കാണുന്നു കാണാത്ത രംഗങ്ങൾ
മീട്ടുന്നു കേൾക്കാത്ത രാഗങ്ങൾ
അറിയുന്നു മോഹത്തിൻ രാഗങ്ങൾ
അതിവേഗം മറയുന്നു സ്വപ്നങ്ങൾ
തിരയുന്നു ജീവിതം മോഹങ്ങൾ
പെയ്യുന്നു സാന്ത്വനമേഘങ്ങൾ
നിറയുന്നുസന്തോഷക്കുളിരലകൾ
പാടുന്നു ജീവിതം സങ്കല്പംങ്ങൾ
സ്വപ്നങ്ങൾ തീരുന്ന നിമിഷങ്ങൾ
അറിയുന്നു വ്യർത്ഥമീ വഴിയാത്രകൾ
സ്വപ്നങ്ങൾ തീരാസ്വപ്നങ്ങൾ
അതുമാത്രം ജീവനിൽ പ്രതീക്ഷങ്ങൾ!


മോഹനൻ താഴത്തേതിൽ

By ivayana