മകരവിളക്കുതെളിയുമ്പോൾ മണികണ്ഠാ
മനസ്സിൽ നിൻരൂപം കാണുമാറാകണം
മലചവുട്ടി വൃതമെടുതഞാനെത്തുമ്പോൾ
മന്ത്രങ്ങളായെന്റെ നാവിൽ നീവിളങ്ങേണം

പാപങ്ങളെല്ലാം പാടേക്ഷമിച്ചീടുവാൻ
കാനനവാസാ…കാരുണ്യമരുളേണം
പമ്പാനദിയിലെ കുളിരേറ്റുവാങ്ങുമ്പോൾ
കൺമുന്നിൽ ശഭരീശാ…നീനിറഞ്ഞീടേണം

കർപ്പൂരദീപപ്രഭയിൽ തൊഴുകയ്യോടേ
ഹൃദയമാം ശംഖൂതിദർശനം കൊതിക്കവേ
ആടയാഭരണങ്ങളാൽ തിളങ്ങുമാത്തിരുവുടൽ
കൺപാർത്തുസായുജ്യമടയുന്നു ഭക്തൻ ഞാൻ

ഇനിയുമീ പതിനെട്ടു പടികൾ കയറിഞാൻ
മണികണ്ഠാവരുമപ്പോൾ മാർഗം തെളിക്കണേ….
മകരനിലാവിലാ ശ്രീകോവിൽ തുറക്കുമ്പോൾ
ഒരുതിരിനാളമായിവനെ നീ പുണരുക.

: മോഹനൻ താഴത്തേതിൽ

By ivayana