നെയ്യാറ്റിൻകര വഴുതൂർ സ്വദേശിയായ പ്രിയ അനുജൻ മിഥു മോഹൻ (23) മരണപ്പെട്ട വിവരം വല്ലാത്ത ഹൃദയവേദനയോടെയാണ് ശ്രവിച്ചത്…
അത് ഒരു ആത്മഹത്യ ആയിരുന്നു എന്നത് അവിശ്വസനീയമായിരുന്നു..
ധനുവച്ചപുരം VTM കോളേജിന്റെ തന്നെ താരമായിരുന്നു മിഥു..
ഈ പ്രായത്തിനുള്ളിൽ തന്നെ കായിക രംഗത്ത് തന്റേതായ വ്യക്തിമുദ്ര അവൻ പതിപ്പിച്ചു കഴിഞ്ഞിരുന്നു…
യൂണിവേഴ്സിറ്റി താരമായ മിഥു, ബോൾ ബാഡ്മിന്റണിലും ആർച്ചറിയിലും നാഷണൽസ് വരെ കളിച്ചിട്ടുള്ള മിഥു, ഒട്ടേറെ പേരെ കായിക മേഖലയിലേക്ക് കൊണ്ട് വന്നിട്ടുണ്ട് …
അവരെ കൊണ്ടു വരിക മാത്രമല്ല അവൻ ചെയ്തത്, അവർക്ക് വേണ്ട പരിശീലനങ്ങൾക്കും കിറ്റിനും മറ്റു വസ്തുക്കൾക്കുമായി വേണ്ട ചെലവുകൾക്ക് സ്വന്തം പോക്കറ്റിലെ കാശ് തന്നെ ഉപയോഗിച്ചു…
അർഹരായ പ്രതിഭകൾക്ക് അവസരം നിഷേധിക്കപ്പെടരുത് എന്നതായിരുന്നു അവന്റെ പോളിസി..
കോളേജ് യൂണിറ്റ് സെക്രട്ടറിയും, യൂണിയന്റെ PG Rep ഉം ആയിരുന്നു….
എല്ലാവരുടെയും കണ്ണിൽ ചിരിച്ചു കളിച്ചു നടന്നിരുന്നവനായിരുന്നു എങ്കിലും, അവന്റെ ഉള്ളിൽ ഒരു നെരിപ്പോട് എരിയുകയായിരുന്നു…
തനിക്ക് നേരിട്ട് ആ വലിയ ചതി അവൻ അധികമാരോടും പറഞ്ഞിരുന്നില്ല..
അവന്റെ ആത്മഹത്യാക്കുറിപ്പിലൂടെയാണ് പുറംലോകം അതറിഞ്ഞത്…
അക്ഷര എന്ന പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന അവൻ, താൻ വഞ്ചിക്കപ്പെടുകയാണെന്ന് ബോദ്ധ്യപ്പെട്ടതോടെ വിഷാദാവസ്ഥയിലേക്ക് എത്തപ്പെട്ടു…
ഗാഥു എന്ന് അവൻ വിളിക്കുന്ന അവന്റെ പ്രണയഭാജനത്തിന്റെ ” നീ പോയി മരിക്ക് ” എന്ന ആക്രോശം അവനെന്തിന് അനുസരിച്ചു എന്നത് വീട്ടുകാർക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കും മനസ്സിലാകുന്നില്ല…
അഞ്ചുവർഷം നീണ്ടു നിന്ന പ്രണയം ആയിരുന്നു ഇരുവരും തമ്മിൽ..
ഇരു വീട്ടുകാരും കല്യാണം വരെ പറഞ്ഞുറപ്പിച്ചിരുന്നു…
മാലയും ലാപ്പ്ടോപ്പും ഫെൻസിംഗ് കിറ്റും ഐഫോണും എന്നു വേണ്ട അവൾ ചോദിച്ചതൊക്കെയും അവൻ വാങ്ങി നൽകി… വിവാഹ വാഗ്ദാനം നൽകിയ അവൾ 3 ലക്ഷത്തോളം രൂപയും കൈപ്പറ്റിയിരുന്നു..
പെൺകുട്ടിയുടെ മാതാവിനും ഇതെല്ലാം അറിയാമായിരുന്നു…
എന്നാൽ കഴിഞ്ഞ ഒരു മാസമായി അവൾ ഇവനോട് സംസാരിക്കാനോ കാണാനോ തയ്യാറായില്ല…
“നിനക്ക് പോയി ചത്തൂടേ” എന്ന കാമുകിയുടെ വാക്കും, “നീ ചത്താൽ ഞങ്ങൾക്ക് ഒന്നുമില്ല ” എന്ന അവളുടെ അമ്മയുടെ വാക്കും കൂടി കേട്ട മിഥു, ഒരിക്കലും തിരുത്താനാകാത്ത അവന്റെ ജീവിതത്തിലെ ഏറ്റവും മോശം തീരുമാനം സ്വീകരിച്ചു…
അവന്റെ ആത്മഹത്യാക്കുറിപ്പും മറ്റു തെളിവുകളുടേയും അടിസ്ഥാനത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ നെയ്യാറ്റിൻകര സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ് ….
മിഥുവിന്റെ സ്ഥാനത്ത് ആത്മഹത്യ ചെയ്തത് ഒരു പെൺകുട്ടിയായിരുന്നു എങ്കിൽ കഥ എന്താകുമായിരുന്നു എന്ന് നമുക്ക് ഊഹിക്കാം…
കേരളം മുഴുവൻ ഈ വിഷയം അന്തിചർച്ച ചെയ്തേനെ…
ഇതിപ്പൊ ഒരാൺകുട്ടിയല്ലേ….
ആണുങ്ങൾ പറ്റിക്കപ്പെടാനും, ചാകാനും വിധിക്കപ്പെട്ടവരാണ് എന്ന ശൈലിയിലാണ് നീതിപീഠങ്ങൾ പോലും പലപ്പോഴും പെരുമാറുന്നത്…
കൂടുതലൊന്നും പറയുന്നില്ല ….
പക്ഷേ ഒന്ന് ഉറപ്പിച്ചു പറയുന്നു….
മിഥുന്റെ ആത്മാവിന് നീതി കിട്ടിയിരിക്കും !…
വിവാഹം കഴിക്കാതെ തന്നെ പരിദോഷികം ആവശ്യപ്പെട്ടു എന്ന ഒറ്റ കാരണത്താൽ ഒരുത്തനെ ജോലിയും കളഞ്ഞ് ജയിലിലും ആക്കി ഈ സംഭവത്തിൽ അവള് പരിദോഷികങ്ങൾ വാങ്ങുകയും വിവാഹത്തിൽ നിന്ന് പിന്മാറുകയും ചെയിതു.
അവൻ ആത്മഹത്യ ചെയുകയും ചെയിതു.
മനുഷ്യന്റെ മനസ്സിൽ രണ്ട് നീതി ആണ് ഉള്ളത് സമൂഹത്തിന് ഒരു നീതി അതായത് സമൂഹം പുരുഷൻ ആണ്. മറിച്ചുള്ള നീതി സ്ത്രീകൾക്ക് മാത്രം ഉള്ള നീതി.
ഇതിൽ എങ്ങനെ തുല്യത ഉണ്ടാവും.
ഒന്നുകിൽ പുരുഷന്റെ ലെവലിൽ സ്ത്രീകൾ ഉയരുക അല്ലെങ്കിൽ പെണ്ണിന്റെ തട്ടിലേക്ക് പുരുഷൻ താഴുക.. അതെ നിവർത്തി ഉള്ളു
മുഖ്യധാരാ മാധ്യമങ്ങളിൽ ഒന്നും ചർച്ചയില്ല പുരോഗമന നമ്മളിടം പ്രൊഫൈൽ എല്ലാം മൗനത്തിലാണ് കാരണം മരിച്ചത് ഒരു ആൺ കുട്ടിയാണ് അതിൽ ഒരു ത്രിൽ ഇല്ല
സ്ത്രീധനം ആവശ്യപ്പെട്ട ഡോക്ടറെ കൊല്ലണം എന്ന് പോസ്റ്റ് ഇട്ട എത്ര ആളുകൾ ഇത് സ്വന്തം വാളിൽ ഒട്ടിക്കും എന്ന് നമുക്ക് കണ്ടറിയാം.
ഫോട്ടോ : കടപ്പാട് & അഡ്വ നമ്മളിടം നിഷ നായർ