അലയാഴിതൻ മാറിൽ
ആടിയുലയുന്ന തോണി
മുങ്ങിയും, പൊങ്ങിയും
, തെന്നിയും ഓളങ്ങളിൽ ചാഞ്ഞാടും തോണി
കാറ്റിലാടി യുലഞ്ഞേതോ
തീരം തേടുന്ന തോണിയിലെ
ഏകാന്ത പഥികനാം
സഞ്ചാരി ഞാൻ
എവിടെ ഞാൻ തേടുന്ന തീരം
കണ്ണെത്താ ദൂരത്തോ
കാതെത്താ ദൂരത്തോ
എവിടെയാണെന്റെ തീരം
ഉപ്പുരസ കറ്റേറ്റെന്റെ ചുണ്ടുകൾ
വിണ്ടു കീറിയിരിക്കുന്നു,
ആഴിതൻ അലർച്ചയിലെൻ
കർണപുടങ്ങളടയുന്നു
ദിക്കേതെന്നറിയാതെയി
ആഴിതൻ നടുവിൽ
കാഴ്ചകൾ മങ്ങിയ ഞാനിതാ
കാലുകൾ തളർന്നു നിൽക്കുന്നു
മങ്ങിയ കാഴ്ച്ചയിൽ സൂര്യൻ
രക്തവർണമാകുന്നു
ഇരുട്ടിന്റെ അഗാധതയിലേക്കു
ഞാൻ പതിക്കുന്നുവോ
ഒരു പൂജ്യമായി ഒരു ബിന്ദുവായി
ഞാൻ അന്ധകാര ചുഴിയിലേക്ക് നിപതിക്കുന്നുവോ…
എവിടെയാണെന്റെ തീരം.
എവിടെ ഞാൻ തേടിയയെന്റെ തീരം…..

ജോസഫ് മഞ്ഞപ്ര

By ivayana