രാത്രിയുടെ ശബ്ദങ്ങൾ ചെവിയിലേയ്ക്ക് തുളച്ചു കയറിയപ്പോൾ പലയാവർത്തി ഞാൻ തിരിഞ്ഞു നോക്കി,, ദൂരെ കാണുന്ന സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞ വെട്ടത്തിലേക്കു ദൃഷ്ടി പതിപ്പിച്ചു കൊണ്ട് വേഗം വേഗം കാലുകൾ വലിച്ചു വെച്ചു നടന്നു,,
ഓരോ ചുവടിനും കനമേറി വരുന്ന പോലെ, വെറുതേ പുറകിലേക്ക് തിരിഞ്ഞു നോക്കണമെന്നൊരു തോന്നൽ,,
പുറകിലാരോ ഉണ്ടെന്നപോലെ,,,
ഒരു കുളിർന്ന കാറ്റ് പെട്ടെന്ന് വന്നു പോയി,,
ഉള്ളിലൂടൊരു ചൂട് ഗോളം ലക്ഷ്യം തെറ്റി പാഞ്ഞപോലെ, ആകെ കിടുകിടുത്തു പോയി,,
ഉള്ളിൽ നിന്നും ശരീരമാസകലം ആ ചൂട് പടർന്നു..
കൈകൾ കുഴഞ്ഞു പോയതും കലുകളെ വിറയൽ ബാധിച്ചതും ഞാനറിഞ്ഞു,,
തലപ്പുറകിലെ ഹൈപ്പൊത്തലാമസിൽ അരിച്ചിറങ്ങുന്ന തരിപ്പിന്റെ ശക്തിയിൽ തല പതിയെ ചെരിച്ചു പോയി ഞാൻ,,
ഉള്ളിൽ ഇരുന്നാരോ പറയുന്നു തിരിഞ്ഞു നോക്കാൻ,,,
ഇനിയൊരു ചുവടു പോലും മുന്നോട്ട് നടക്കുവാനാവില്ല എന്ന് എനിക്ക് മനസിലായി,, സർവ്വ ഈശ്വരന്മാരെയും ഉറക്കെ വിളിച്ചു കൊണ്ട് പുറകോട്ട് തിരിഞ്ഞു നോക്കുമ്പോൾ ഏതോ ഭിത്തിയിൽ ഇടിച്ചപോലെ ഇരുട്ടിന്റെ കട്ടക്കറുപ്പിൽ കണ്ണുകൾ മങ്ങി തടഞ്ഞ പോലെ,
മുന്നിലൂടെ എന്തെക്കെയോ അവ്യക്തമായ നിഴലുകൾ ചലിക്കും പോലെ,,
കണ്ണുകൾ വീണ്ടും ശക്തമായി തിരുമ്മിയിട്ട് മിഴിച്ചു നോക്കി,, വീണ്ടും പുറം തിരിയാനോ വെളിച്ചത്തെ ലക്ഷ്യം വെച്ചു പായാനോ മനസ്സ് വെമ്പി,, പക്ഷെ കാലുകൾ ചലിക്കാൻ മറന്നു നിന്നു,,
കണ്ണുകൾ വീണ്ടും അടച്ചു തുറന്നു പലയാവർത്തി തിരുമ്മി തുറന്നു,,
പതിയെ എനിക്കൊരു കാര്യം മനസ്സിലായി,
വെളിച്ചത്തെ നോക്കി ഇത്രയും നേരം നടന്നത് കൊണ്ട് ആണ് ഇരുട്ടിലേക്കു നോക്കിയപ്പോ കണ്ണിൽ കുത്തുന്നതായി തോന്നിയത് എന്ന്,,
എന്തോ ചലിക്കുന്നതായി തോന്നിയ ദിശയിലേക്ക് മൊബൈൽ വെളിച്ചം വഴികാണിച്ചപ്പോൾ നേരിൽ കാണുന്ന കാഴ്ച്ചയിൽ ഊറിക്കൂടിയ ചിരിയുടെ മാലപ്പടക്കങ്ങൾ അറിയാതെ പുറത്തു ചാടി,,
ഒപ്പം ചെറിയൊരു ആശ്വാസവും തോന്നി,, പുറകിലായി ആളനക്കമാണെന്ന് തോന്നിയത് കാറ്റത്തു പറന്നു വീണൊരു പ്ലാസ്റ്റിക് കവറായിരുന്നു,,
ചെറിയ കാറ്റിൽ അത് റോഡിലൂടെ ദൂരേക്ക് ദൂരേക്ക് പറന്നു നീങ്ങി,,,
ഏതെങ്കിലും ഒരു വാഹനം ഒന്ന് വന്നിരുന്നെങ്കിലെന്നു വല്ലാതെ ആശിച്ചു പോയി,,
എത്രയും നേരത്തെ വീട്ടിലെത്തണം എന്നു കരുതിയപ്പോളാണ്,
എന്നും വരുന്ന കന്യാകുമാരി -ബാംഗ്ലൂർ എക്സ്പ്രസ്സ്‌ വളരെ അധികം സമയം ലേറ്റായത്,, പിന്നെ കോട്ടയം വന്ന് നേരെ തലയുയർത്തും മുൻപ് കണ്ണിൽ കണ്ട കുമളി ബസ്സിന് കൈകാണിച്ചു,,
ബസ്സിലിരുന്നു കാറ്റടിച്ചതോർമ്മയുണ്ട് ക്ഷീണം കാരണം ഉറങ്ങിപ്പോയി,, ഇരുന്നിരുന്നു നടു വെട്ടിപ്പൊളിക്കുന്ന വേദന തോന്നി,,
എന്നാലും ചാഞ്ഞും ചരിഞ്ഞുമിരുന്നു ഉറങ്ങി,,
ഉറക്കത്തിൽ ഞാനൊരു ഹോട്ടൽ റൂമിലായിരുന്നു വെള്ള വിരിയിട്ട ബെഡിൽ പാതി മറച്ച പുതപ്പിനടിയിൽ പൂർണ്ണ നഗ്നയായ എന്നിലേക്ക്‌ ആഴ്ന്നിറങ്ങുന്ന റയാൻ,,
ജനലിന്റെ ഓരത്തിലേക്കു തല ചായ്ച്ചു കിടന്ന എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നിട്ടുണ്ടാവണം,
അത് അടുത്തിരുന്നു എന്നേ സാകുതം നോക്കുന്ന അമ്മച്ചി കണ്ടിട്ടും ഉണ്ടാവും,,
പെട്ടെന്ന് ഹോസ്പിറ്റലിന്റെ ഇടനാഴിയിലൂടെ ആരൊക്കെയോ എന്നേ സ്‌ട്രെച്ച്റിൽ തള്ളിക്കൊണ്ടു പോകുന്നത് ഞാനറിഞ്ഞു,, ആരുടെയും മുഖം വ്യക്തമാകുന്നില്ല,
എങ്കിലും റയാനേ ഞാൻ ചുറ്റിനും നോക്കുന്നുണ്ടായിരുന്നു,
പിടലിക്കു നന്നേ വേദന തോന്നിയപ്പോ ഞാൻ ഇരിപ്പിന്റെ പൊസിഷൻ മാറ്റി കൈയിലിരുന്ന വലിയ ബാഗിലെക്ക് തല കുമ്പിട്ട് കിടന്നു ഒപ്പം മുന്പിലെ സീറ്റിലേയ്ക്ക് ഉച്ചി കൊള്ളിച്ചു വെച്ചു..
ഓപ്പറേഷൻ തീയറ്ററിൽ പാതി മറഞ്ഞുപോയ ബോധ മണ്ഡലത്തിലേക്കു ചില ശാപവാക്കുകൾ കുത്തി തുളച്ചു കയറി,
“”നാശങ്ങൾ ഓരോന്ന് ഒപ്പിച്ചും വെച്ച് വന്നോളും,, ഇത്രയൊക്കെ ചെയ്യാൻ കഴിവുള്ളവർക്ക് ഈ മഹാപാപം ചെയ്യാൻ മാത്രം എന്തിനാണ് ഇങ്ങോട്ട് കെട്ടിയെഴുന്നെള്ളുന്നത്,,”
ശരീരത്തിലൂടെ തണുപ്പ് അരിച്ചു കയറിയപ്പോൾ ഒരു കാര്യം മനസിലായി കിടക്കുന്നതു ഏതോ ലോഹപാളിയിൽ ആണ് അത്രയ്ക്കും ഉണ്ട് നടു പൊളിക്കുന്ന തണുപ്പ്..
രണ്ടു വശത്തേയ്ക്കും അകത്തി വെച്ച കാലുകൾക്കിടയിൽ കുത്തിപ്പൊളിക്കുന്ന വേദനയും പുകച്ചിലും,,
അലമുറയിട്ട് കരഞ്ഞപ്പോൾ ചെവി പൊട്ടുന്ന ചീത്ത വാക്കുകൾ വന്നെന്റെ നാവടച്ചു,,
തുടകൾക്കിടയിൽ തുരന്നെടുക്കുന്ന പ്രതീതി,, ചീത്ത പേടിച്ചു കണ്ണുകൾ ഇറുക്കിയടച്ചു, പല്ലുകൾ കടിച്ചു പിടിച്ചു കിടന്നു,
വിയർത്തൊഴുകിയ ശരീരങ്ങൾതമ്മിൽ അടർന്നു മാറുമ്പോൾ റയാൻ എന്നത്തേയും പോലെനെറുകയിൽ അമർത്തി ചുംബിച്ചു,,
“ലയ,, നീന്നെ എനിക്ക് ഒരിക്കലും മടുക്കുന്നില്ലല്ലോ പെണ്ണേ,,”
ആ വാക്കുകളിൽ പെട്ട് നാണത്താൽ ചുവന്നു പോയ നിമിഷങ്ങൾ,,
പീരീഡ്‌സ് വരേണ്ട ഡേറ്റ് കഴിഞ്ഞു രണ്ടാഴ്ചയായിട്ടും ഈ തൊല്ല ഒന്നു വന്നു പോയെങ്കിൽ സൗര്യമായി എന്തെങ്കിലും ഒക്കെ ആകാമായിരുന്നു എന്നു ചിന്തിക്കാത്ത സമയം കുറവാണ്,
റൂമേറ്റ് വൈശു ആണ് വീണ്ടും വീണ്ടും അതിനെക്കുറിച്ച് ഓർപ്പിച്ചത്,,
നേരീയ സംശയം തോന്നി പ്രഗ്നൻസി കിറ്റ് വാങ്ങി നോക്കുമ്പോ സർവ്വ ദൈവങ്ങളെയും വിളിച്ചു ഭൂമിയിൽ ഇറക്കിയിരുന്നു,, ന്നാൽ ആ പ്രാർത്ഥന അവരൊന്നും കേട്ടില്ല..
ലയ എന്ന ഇരുപതു വയസ്സുകാരി കോളേജ് സ്റ്റുഡന്റ് ഗർഭിണിയായിരിക്കുന്നു,,
.
ഉള്ളിലൂടെ എപ്പോഴത്തെയും പോലൊരു തീഗോളം പാഞ്ഞു,, ഒരുക്കലും റയാൻ ഇത് അംഗീകരിക്കില്ല,
കാരണം ശക്തമായൊരു പ്രണയം ഞങ്ങൾ തമ്മിൽ ഇല്ല,,
പിന്നെ അവന്റെ ഫാമിലി സ്റ്റാറ്റസ് ഉയർന്ന നിലയിൽ ആണ്,,
വെറുമൊരു പട്ടിക്കാട്ടുകാരിയോടൊപ്പം പാർട്ണറാവാൻ അവൻ ആഗ്രഹിക്കില്ല,,
അവനിലൂടെ കടന്നു പോയ ഏതാനും ചിലരിൽ ഒരാൾ മാത്രമാണ് താനും,,
അങ്ങനെയാണ് ആരുമറിയാതെ ഇത് വേണ്ടെന്നു വെയ്ക്കാൻ തീരുമാനിച്ചത്,,
ഓൺലൈനിൽ സേർച്ച്‌ ചെയ്യ്തു ചില അബോർഷൻ ടാബ്ലറ്റ്സ് കണ്ടെത്തി,,
വാങ്ങി കഴിക്കുമ്പോൾ ആരുമറിയാതെ ഇതങ്ങു നീങ്ങി കിട്ടുമല്ലോ എന്നു മാത്രം ആയിരുന്നു..
എന്നാൽ ഈ തണുത്ത പ്രതലത്തിലേക്ക് തന്നെ എത്തിക്കുമെന്ന് ഓർത്തില്ല..
ഓപ്പറേഷൻ തീയറ്ററിന്റെ പുറത്തു ഒബ്സർവേഷനിൽ പാതി മയങ്ങി കിടക്കുമ്പോൾ കണ്ടു എന്നേ ഉള്ളു ക്‌ളീൻ ആക്കിയതിന്റെ അവശിഷ്ടങ്ങൾ നിറച്ചൊരു കറുത്ത പ്ലാസ്റ്റിക് കവർ തൂക്കി പിടിച്ചു നടന്നു വരുന്ന ഹോസ്പിറ്റൽ ജീവനക്കാരി,,
അവർ എനിക്കരികിലായി വന്നു നിന്നു മുരണ്ടു,,,
“കാണെടി,, കാണ്‌,, നിന്റെയൊക്കെ കഴപ്പ് തീർക്കുമ്പോ,
നീയൊക്കെ ചെയ്തു വെയ്ക്കുന്ന പാപം എത്രയാണെന്ന്,,
ഇതിനുള്ളിൽ ഉണ്ടെടി നിന്റെ ശാപം,,”
അവർ ഉയർത്തി പിടിച്ച കൈകളിൽ എന്റെ കണ്ണുകൾ അറിയാതെ ഉടക്കി,,, വേദനയാൽ ഞരുങ്ങിയ ഞാനവരുടെ ജല്പനങ്ങളെ അവഗണിച്ചു…
നന്നേ ഇരുട്ടികഴിഞ്ഞാണ് കുമളി സ്റ്റാന്റിൽ ബസ്സെത്തിയത്,,
ഓട്ടോയോ ജീപ്പോ ഒന്നും അന്നില്ലെന്നു അവിടെ വന്നതിന് ശേഷമാണ് ഞാൻ അറിയുന്നത് തന്നെ,,
ശേ നേരത്തെ ഒന്ന് വീട്ടിലേക്കു വിളിക്കാൻ തോന്നാഞ്ഞത് കഷ്ടമായി പോയി
പാർട്ടിക്കാർ തമ്മിലുള്ള വഴക്ക് വഴിവിട്ടപ്പോൾ വെട്ടും കുത്തുമായി സമരം ആണ്,അതൊരു വലിയ കാര്യമൊന്നും അല്ല,
എന്നാലും ഞാൻ പെട്ടല്ലോ
ഈ ബാഗും ട്രാവൽ ബാഗും എല്ലാം കൂടി വലിച്ചോണ്ട് ഇനി കിലോമീറ്ററുകൾ നടക്കണം,, ഒപ്പം ശരീരത്തിന്റെ വേദനഒട്ടും സഹിക്കാൻ പറ്റുന്നുമില്ല..
പെട്ടെന്നൊരു കൊള്ളിയാൻ മിന്നി,എന്റെ തല മരച്ചു പോയി,, ഒരു നിമിഷത്തെ സ്തംഭനാവസ്ഥയിൽ നിന്നും മോചിക്കപ്പെടുമ്പോൾ വീണ്ടും എനിക്ക് എന്നേ ആരോ പിന്തുടരുന്നതായി തോന്നി,, വീണ്ടുമ തണുത്ത മരവിപ്പ് എന്നിലേക്ക്‌ പടർന്നു,, എന്തുവന്നാലും തിരിഞ്ഞു നോക്കാൻ തീരുമാനിച്ചു,, പെട്ടെന്ന് ഞാൻ തിരിഞ്ഞു,,
മൊബൈൽ വെട്ടത്തിൽ ഒന്നൂടെ സൂക്ഷിച്ചു നോക്കിയപ്പോൾ ഒരു കവർ അതു റോഡിൽ പറന്നു നീങ്ങുന്നു,,
ഓഹ്,, വീണ്ടും പേടിപ്പിച്ചു,,
ആശ്വാസത്തോടെ പോകാൻ തിരിഞ്ഞ എന്റെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു പോയി,,
അത്,, അത്,ആ കറുത്ത പ്ലാസ്റ്റിക് കവറല്ലേ,,
അതെ,, അതെ,അത് ആ കവറാണ്,,,
ഞാൻ ഭയത്തോടെ തിരിഞ്ഞു നോക്കുമ്പോൾ,
ആ കറുത്ത പ്ലാസ്റ്റിക് കവർ എന്റെ നേരെ നീങ്ങി വരുന്നുണ്ടായിരുന്നു..
സർവ്വ ശക്തിയും എടുത്ത് ഞാൻ ഓടി,,
കുഴഞ്ഞു പോകുന്ന കാലുകളെ എത്ര ശ്രമിച്ചിട്ടും എനിക്ക് താങ്ങുവാൻ ആയില്ല,, എവിടെയോ ബാഗുകൾ നഷ്ടപ്പെട്ടു,,
ഇനി വയ്യ,,
ഒരടി നടക്കാൻ വയ്യ,,
എന്തിലോ ചെന്നു തട്ടി നിന്നതാണ്,,,,,
നേരം പുലർന്നപ്പോൾ മലയിറങ്ങി വന്ന തമിഴ് നാട്ടിലെ ചരക്കു ലോറിക്കാരാണ്കണ്ടത്, റോഡരികിലെ കലുങ്കിലേക്ക് തല കുമ്പിട്ടനിലയിൽ ഒരു പെൺശരീരം,,
ലോറിക്കാർ ഇറങ്ങി നോക്കുമ്പോൾ,
ആ ഡെഡ് ബോഡിയുടെ തലയും മുഖവും മൂടിയ നിലയിൽ ഒരു കറുത്ത പ്ലാസ്റ്റിക് കവർ ചുറ്റപ്പെട്ടിരുന്നു,,,..
💜

സിജി സജീവ്

By ivayana