കൂട്ടുകാരാ, ഞാൻകാണുന്നതെല്ലാം പൊന്നിൻചിരിതൻ ചിന്തകളാകുന്നൂ…

ആരുമേയൊരിക്കലും നിനച്ചിരിപ്പതില്ല
കടലിൻകയങ്ങളിൽ മാലിന്യങ്ങൾ

സ്വപ്നത്തിലെന്നവണ്ണം, കുമിഞ്ഞുകൂടാതെ
മായയായ് മാറിമാറിപ്പോകുന്നത്…

ഒഴുകിവരുന്നപുഴകൾ പറയുന്നൂ
വൃത്തിഹീനന്മാരാം മാനുഷരെല്ലാം

മഹാമാരിതൻ പേടിയാലേ സ്വഭവനങ്ങളിൽ
കൂഞ്ഞിക്കൂടിയിരിക്കുന്നൂ..

അതിനാൽത്തന്നെ വിഴിപ്പുകളെല്ലാം
ഭദ്രമായി തൊടികളിൽത്തന്നെ

കുഴിച്ചുമൂടുന്നുവെന്ന്, ഇനിയെങ്കിലും
വൃത്തി സംസാരത്തിലല്ലയെങ്കിൽ

കൂടും കുടുക്കയുമടക്കം അലങ്കാരങ്ങളിൽ പോലും പെറുക്കിയെടുക്കാനാവില്ലെന്ന്…

ഹേ, പ്രഭേ, നീ കേട്ടീലയോ ഇരുകാലികളുടെ
അഹങ്കാരങ്ങളെല്ലാം തച്ചുടച്ചു പോകുന്നത്..

കിഴക്കുനിന്നു പടിഞ്ഞാറൊട്ടേക്ക് നിത്യസഞ്ചാരത്തിനിടക്കെപ്പോഴെങ്കിലും

അറിയണം അഹങ്കാരം മച്ചിൻമുകളിലേക്ക്
വലിച്ചെറിഞ്ഞ ഇരുകാലിമൃഗങ്ങളുടെ

സ്വാർത്ഥത നശിച്ച പയ്യാരംപറച്ചിലുകളുടെ
തോരാത്ത കദനകഥകൾ…

By ivayana