ഒരുമിച്ചുനിന്നുമലയാളി
ഒരൊറ്റമനസ്സാൽനിരയായി
ഒന്നിച്ചുകോർത്തുചങ്ങലയായി
ഒരൊറ്റ ശബ്ദ പ്രതിഷേധവും
ഒട്ടേറെ തലമുള്ളതാണല്ലോ
ഒന്നിച്ചുറക്കെ വിളിച്ചതിന്ന്
ഒട്ടുമാലോചിച്ചിടാതെയല്ല
ഒരുങ്ങിത്തന്നെ നാട്ടുകാരും
അടിമത്തമേ ആഗ്രഹിക്കാത്ത
അടിപതറാത്ത ശക്തിയായി
അണുയിടപോലും മാറുകില്ല
അധികാരമുഷ്കിൻ്റെ മുന്നിലിന്ന്
ആളിപ്പടർന്നു പറന്നു കേറും
അധികാരഗർവിനെ തുരത്താൻ
ആവേശ സമരം യെത്രയെത്ര
അടർക്കളത്തിൽ പൊരുതി നിന്നു
മറക്കാനാവാത്ത നിമിഷങ്ങൾ
മാനത്തിനപ്പുറമുയരങ്ങൾ
മാനവനൊന്നായ്‌വസിച്ചീടൂവാൻ
മാത്രമായ് സ്വപ്നങ്ങൾ നൈയ്തുകൂട്ടി
ഇന്ത്യതൻമോചനപോരാട്ടത്തിൽ
ഒന്നുമേനോക്കാതെടുത്തുചാടി
കാലത്തിൻമുൻപവർനെഞ്ചുയർത്തി
അഭിമാനത്താൻ ശിരസ്സുയർത്തി
എത്രയോ സമര പോരാട്ടങ്ങൾ
അലയടിച്ചതോമാറ്റത്തിനായ്
അവരുടെത്യാഗജിവിതത്തിൻ
ബാക്കിപത്രമായി കാണുന്നത്
ഇന്ത്യതൻചുറ്റിലും മുഖമായി
അവരുടെ പിന്മുറ തന്നെയല്ലേ
നില്പതുപോരാട്ടത്തിന്നുമുൻപിൽ
പിന്മാറുവാനല്ല ഈ സമരം
മുന്നേറി വിജയിപ്പിക്കാനാണ്
അണിയായ് ചങ്ങല കോർത്തതിന്ന്

അനിയൻ പുലികേർഴ്‌

By ivayana