കാലാന്തരങ്ങളായ് തരിശായ് കിടന്നൊരീ-
കനകം വിളയുന്ന മണ്ണകമിന്ന്!
കനവുകളുന്മാദപുളകിതമായി-
കണ്ണീർമഴയ്ക്കോ പ്രതീക്ഷയേകീ!!!

കൊതിയോടെയോരോ ദിനരാത്രമകന്നീടവേ-
കാഴ്ചക്കാരെന്നും പുഛമോടെ ചിരിച്ചീടിലും!
കാലം കാത്തു വെച്ച സത്യദീപകം തെളിയുന്ന-
കരുത്താർന്ന കതിർ ജനനിയിലുയരവേ!

കൃഷ്ണലീലാവിലാസമാടിയ മഥുരയിൽ-
കുരുന്ന് സ്വപ്നങ്ങളാൽ നടനമാടി മണ്ണകം!
കവിതകളൊത്തിരിയൊഴുകിയ തൂലികത്തുമ്പിൽ-
കമനീയസുന്ദരസൗഭാഗ്യമിത്തുകളുണരുന്നു!

കവിളിണനനഞ്ഞ് ചുവന്ന് തുടുത്ത നാളുകളകന്ന്-
കരളിന്നകത്തളങ്ങളിൽ താലോലരാഗമുയരേ!
കൈത്താലത്തിൽ പൊൻതാരകമായ്-
കളിവീടുറങ്ങാത്ത കുസൃതിക്കുറുമ്പിന്നുദയം…!

രാജീവ് ചേമഞ്ചേരി

By ivayana