രചന : സഫി അലി താഹ✍
ഏറെ കുപ്രസിദ്ധനായ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിന് വീണ്ടും പരോള്‍ കിട്ടിയതറിഞ്ഞപ്പോൾ ഏറെ അതിശയങ്ങളൊന്നും തന്നെയുണ്ടായില്ല.
അയാൾക്ക് വെള്ളിയാഴ്ചയാണ് 50 ദിവസത്തെ പരോള്‍ ലഭിച്ചത്. ഇരട്ട ബലാത്സംഗം രണ്ട് കൊലപാതകങ്ങൾ എന്നിവയ്ക്ക് യഥാക്രമം 20 വർഷം തടവും ജീവപര്യന്തവും ശിക്ഷിക്കപ്പെട്ട് റോത്തകിലെ സുനരിയ ജയിലിൽ കഴിയുകയാണ് ഗുര്‍മീത്.
2023 നവംബറിലായിരുന്നു ലാസ്റ്റ് പരോൾ.21 ദിവസത്തെ പരോളിന് ശേഷം ജയിലില്‍ തിരിച്ചെത്തി 29 ദിവസത്തിനു ശേഷമാണ് വീണ്ടും ഇപ്പോൾ പരോള്‍ ലഭിച്ചിരിക്കുന്നത് എന്ന് ആലോചിക്കുമ്പോഴാണ് ആൾദൈവങ്ങൾക്കും കുറ്റവാളികൾക്കുമുള്ള ചില “സ്പെഷ്യൽ ‘പ്രിയോരിറ്റികൾ ‘ “ഉണ്ടോ എന്ന് നമ്മൾ സംശയിക്കുക .!!
2022-ലും ഗുർമീതിന് മൂന്നുതവണ പരോൾ അനുവദിച്ചിരുന്നു . ഒക്ടോബറിൽ 40 ദിവസം, ജൂണിൽ ഒരുമാസം, ഫെബ്രുവരിയിൽ 21 ദിവസം. 2020ലും 2021ലും ഒരോ തവണ വീതം ഗുർമീത് ജയിൽ മോചിതനായി.ഗുർമീതിന് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ലഭിക്കുന്ന ഒമ്പതാമത്തെ പരോളാണിത്.!!!!!! 2023 ജൂലൈയിൽ 30 ദിവസത്തെ പരോളും ലഭിച്ചു, ആ വർഷം മൂന്നുതവണകളിലായി 91 ദിവസമാണ് ഗുർമീത് ജയിലിനുപുറത്ത് കഴിഞ്ഞത്.
മുൻപ് ഏറെ ശ്രദ്ധയാകർഷിച്ച, വിവാദമായ ഒരു”പ്രാക്ടിക്കൽ &തിയറി”🤯യുമായി മുന്നോട്ട് വന്ന റാം റഹിമിനെ അതറിഞ്ഞവർ ആരും മറന്നുകാണാൻ വഴിയില്ല.
ബലാത്സംഗത്തിലൂടെ സ്ത്രീകള്‍ ശുദ്ധീകരിക്കപ്പെടുന്നു എന്ന് അവകാശവാദം ഇയാളുടേതായിരുന്നു. അതിലൂടെ സ്ത്രീകളെ പലതരം ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇയാൾ വിധേയരാക്കിയിരുന്നു.
1993-ൽ ദേരസച്ച സൗദയുടെ മാനേജർ ഫാകിർ ചന്ദ് കൊല ചെയ്യപ്പെട്ട കേസിൽ സി.ബി.ഐ. ഗുർമീത് സിങ്ങിനെതിരെ കേസെടുത്തു. മറ്റൊരു മാനേജരും മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ട കേസിലും ലൈംഗിക പീഡനക്കേസിലും ഇദ്ദേഹം മുൻപ് പ്രതി ചേർക്കപ്പെട്ടിരുന്നു. ഗുർമീതിനെതിരെ കേസെടുത്തെന്നറിഞ്ഞ ഇദ്ദേഹത്തിന്റെ അനുയായികൾ തെരുവുകളിലും മറ്റും അക്രമം അഴിച്ചുവിട്ടിരുന്നു.സിഖ് മതങ്ങളിലെ യാഥാസ്ഥിതികചിന്തയെ വിമർശിച്ചും കൂടുതൽ സ്വതന്ത്രമായ മതദർശനം മുന്നോട്ടുവച്ചുമാണ് ദേര സച്ച സൗദ സമൂഹം പ്രവർത്തിക്കുന്നത്. സിഖ് മതത്തോടുള്ള ഇദ്ദേഹത്തിന്റെ വിമർശനം 2010-ൽ പഞ്ചാബിൽ വൻ ക്രമസമാധാനപ്രശ്‌നം ഉണ്ടാക്കിയിരുന്നു.
ഒന്നാലോചിക്കൂ, ഏതെങ്കിലും കേസിൽ പിടിക്കപ്പെട്ട സാധാരണ മനുഷ്യർക്ക് വീട്ടിൽ ആരെങ്കിലും മരിക്കാൻ കിടന്നാൽ പോലും ഒരു പരോൾ കിട്ടണമെങ്കിൽ എത്രയേറെ കാത്തിരിക്കണം. എത്രയെത്ര നടപടിക്രമങ്ങളുണ്ടാകും. ചിലപ്പോൾ പതിനാറാം അടിയന്തിരത്തിനു വന്നാലായി. പക്ഷേ ആൾദൈവങ്ങൾക്ക് birthday ആഘോഷിക്കാൻ പോലും പരോളുണ്ട്.
ദേരാ സച്ഛാ മുൻ തലവൻ ഷാ സത്നത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനാണ് ഇതിന് മുൻപൊരിക്കൽ ജനുവരിയിൽ 40 ദിവസം ഗുർമീത് പരോളിലിറങ്ങിയത്.
പിറന്നാളിന് വാൾ കൊണ്ട് കേക്ക് മുറിച്ച വെറൈറ്റി തീം കണ്ടതിനാൽ അതും നമ്മളാരും മറക്കില്ല.
സാധാരണ മനുഷ്യരാകുക എന്നതൊരു പരാജയമാണ് എന്നുകരുതി ബ്ലാക്ക് മാജിക്കിന്റെയും ക്രൂരതകളുടെയും പുറകെപോകുന്ന മനുഷ്യരിൽ കുറേപേരെങ്കിലും ഇത്തരം മാതൃകകളെ അനുകരിക്കുന്നുണ്ട്, സ്പെഷ്യൽ പ്രിയോരിറ്റികൾ കിട്ടിയാൽ അവർക്കും കയ്‌ക്കില്ലല്ലോ ?🥱🥱🥱😕😐