സൂക്ഷ്മ രോഗാണുക്കൾ
കോടിക്കണക്കിന്
അർമാദിക്കുന്ന ഭൂമിയിൽ
മനുഷ്യരും ജന്തുക്കളും ചുട്ടു
സസ്യലതാദികളും വസിക്കുന്നതെന്നോർക്കുമ്പോൾ
ഈ രോഗാണുക്കളോടുള്ള
നിലനിൽപ്പിന്റെ യുദ്ധത്തിലല്ലേ
മനുഷ്യരും മറ്റു ജീവിവർഗവും?
ഓരോ രോഗാണുവും നമ്മെ
കീഴടക്കുമ്പോൾ ചുട്ടുപൊള്ളിയും
വിറച്ചും ശരീരമസ്വസ്ഥമാകവേ
ശരീരം തളർന്നു ദുർബലമാകവേ
സന്ധികൾ വേദനയാൽ പുളയവേ
മനസസ്വസ്ഥമാകുന്നതും
ഭയത്തിന്റെ തണുത്തുറഞ്ഞ
വിരലുകൾ ശരീരത്തിലിഴയുമ്പോൾ
ഒരു ഞെട്ടലോടെ മരണചിന്തകൾ
മനസിനെ തളർത്തുന്നതറിയുന്നു
മനസും ശരീരവും തളർന്ന ഒരുവൻ
കൊച്ചു കൊച്ചു മരണങ്ങളെ
നേരിടുകയല്ലേ ജീവിതാന്ത്യം വരെയും
ഏതെല്ലാം രോഗാണുക്കൾരോഗങ്ങൾ
ശരീരത്തെ മെതിച്ചു കടന്നുപോകുന്നു.
ചിലപ്പോൾ അവയവങ്ങളെ
തളർത്തുന്നു മുറിച്ചു മാറ്റുന്നു
ചിലപ്പോൾ ജീവനെത്തന്നെയെടുക്കുന്നു.
മരണം ചുറ്റിലും പതിയിരിക്കുന്ന
പാതയിൽ ഒളിഞ്ഞും തെളിഞ്ഞും
പതുങ്ങിയും പമ്മിയുമുള്ള യാത്ര
ശൂന്യതയിലന്യഗ്രഹങ്ങളെ
പാപപങ്കിലപാദസ്പർശനത്താൽ
കീഴടക്കാൻ വെമ്പുന്ന മനുഷ്യൻ
മരണം വിതയ്ക്കാൻ ശക്തരായ
രോഗാണുക്കളേക്കാൾ ശക്തരാണോ ?
വൈറസായും ബാക്ടീരിയയായും
ഭൂമിയെ കയ്യടക്കി വിലസുന്നവർ
വാഴുമ്പോൾ മനുഷ്യനും ജന്തുക്കളും
കേവലം അഭയാർത്ഥികളല്ലേ ?
ഒരു കൊച്ചു ജീവിതത്തിനുടമകൾ .

By ivayana