രചന : പ്രകാശ് പോളശ്ശേരി✍️
ആരുമില്ലെന്നറിയാമെന്നാലും ശങ്കയുണ്ട്,
നാണത്തിൻ കുടുക്കുകളഴിച്ചിട്ടവൾ
എന്നിട്ടുമാശങ്ക മാറാതെയാ
ഈരെഴ തോർത്തു തോളത്തിട്ടവൾ
കേവലമൊരൊന്നരയാ ലവളുടെ
ചാരു ഭംഗിയെത്ര കോമളന്മാരെയും
മോഹിപ്പിക്കുമറിയാം,
ഒരു വേള കാമിതം വന്നൊരു
ത്തനവൻ വന്നു മോഹം
പറഞ്ഞാശ്ലേഷിച്ചാലോ – !
ഒന്നു മുങ്ങി നിവരവെയിത്തിരി
രഹസ്യത്തിൻ മൂടുപടം മാറിപ്പോയ നേരം
ചുറ്റുവട്ടത്തിലാരുമില്ലെങ്കിലും
കൈത്തലം കൊണ്ടവൾ
ഹേനാരി ഭാഗ്യവതീ
ഏകഹസ്തേനെ ഗോപ്യതേയെന്നു
തോന്നുംവിധം കർമ്മ നിരതയായി നിന്നു പോയി.
അങ്ങകലെയാകാശസീമയിൽ
ശിശുബിംബക്കലയുണർന്നു പൊങ്ങുന്നു
പുളിയിലക്കര മുണ്ടൊന്നു
കരയിൽ അതെടുത്തുടുക്കണമെന്നു
വെമ്പൽ കൊണ്ടനേരം
വിട പറയാതെ ജലകണങ്ങൾ
കാർകൂന്തലിലുമൊന്നരയിലും .
എന്തെടോ നോക്കുന്നുവെന്നു
തോന്നുമാറു വെറുതെയൊരുനോട്ടം
കിഴക്കു ചക്രവാളത്തിലേക്കും
ചന്തംനിറഞ്ഞ പെൺകിടാവിവളെ
നോക്കാതിരിക്കാനെന്നുത്തരമെന്നു
വെറുതെ നിനച്ചൊരു ചിരിയധരങ്ങളിലൂടെയും.
നേരമധികമായി തമാശ ഓർത്തിരിക്കാനാവില്ല
കിഴക്കു തെളിവാർന്നു കേറുംന്നേരം
മുന്നേയെത്തണമെന്ന ചിന്തയാൽ
പുളിയിലക്കരയിലായവൾ
യാത്രയായി .
✍️