പ്രിയപ്പെട്ടവരെ എന്റെ തൂബയുടെ കവർ പ്രകാശനം കവിയും,പ്രിയ സുഹൃത്തും എന്റെ നാടിന്റെ SI ഉം ആയ പ്രിയപ്പെട്ട സാദിർക്കയുടെയും,സുഹൃത്തും ഡബ്ബിങ് ആർട്ടിസ്റ്റുമായപ്രിയപ്പെട്ട ശാഹുൽമലയിൽന്റെയും fb യിലൂടെ പ്രകാശിതം ആയിരിക്കയാണ്.പ്രിയ സുഹൃത്തുംഎഴുത്തുകാരിയുമായ shabna shamsu Haamlite books ആണ് പ്രസാധകർ..

എഴുത്ത് എന്നുമൊരു ലഹരിയാണ്… എന്നിലേക്ക് തന്നെയുള്ള ഒരു തീർത്ഥയാത്ര… ഇന്നലയിലേക്കും ഇന്നിലേക്കും നാളെയിലേക്കുമുള്ള സഞ്ചാരപാതകൾ….
കുട്ടിക്കാലം സ്നേഹസമ്പന്നമാക്കാൻ
പ്രിയപ്പെട്ടവർ ചുറ്റുമുണ്ടായിട്ടും
ഇടനേരങ്ങളിൽ പൂക്കളോടും ചെടികളോടും പക്ഷികളോടുമൊക്കേ കൂട്ടുകൂടി വർത്താനം പറയും. …
മഴ നനയാനും പുതുമണ്ണിന്റെ ഗന്ധം ആസ്വദിക്കാനും ആകാശത്തിലെ നക്ഷത്രങ്ങളോട് കിന്നാരം പറയാനും
കാത്തിരിക്കും …. ഇടക്ക് പുസ്തകങ്ങളോട് കൂട്ടുകൂടും .എപ്പഴോ വായന ജീവാംശമായി .പുസ്തകങ്ങൾ ലഭിക്കാതെ വരുമ്പോൾ അടുക്കള സാധനങ്ങൾ പൊതിഞ്ഞു കൊണ്ട് വരുന്ന പത്ര താളുകൾക്കായ് വരെ കാത്തിരുന്നു .. അക്ഷരങ്ങൾ ആത്മാവിന്റെ പാഥേയമായി… ഹൃദയവേവുകൾ അക്ഷരക്കുഞ്ഞുങ്ങളായ് പിറവി എടുത്തു.
ആകാശം കാണാതെ സൂക്ഷിച്ച
ആത്മനിർവൃതികളായിരുന്നു എന്റെ ആദ്യകാല വരികൾ.
എഴുത്ത് ഒരുതരം ലഹരിയാണ്.. അനുഭവങ്ങൾ ചേർത്ത് അക്ഷരങ്ങളെ പട്ടുടുപ്പിച്ച് ഭാവനാ വർണ്ണങ്ങൾ വിതറി ഹൃദയം കവരുന്ന ലഹരി.
സ്വന്തമായി ഒരു പുസ്തകം എന്നത്എന്റെ വിദൂര സ്വപ്നമായിരുന്നു.
Hamlat ബുക്സിന്റെ സഹായത്തോടെഅതിപ്പോൾ വളരെ എളുപ്പം സഫലമായിരിക്കയാണ്.🥰🥰🫂
എന്റെ മുന്നോട്ടുള്ള എഴുത്ത് യാത്രയിലും പ്രകാശനപരിപാടിയും പ്രിയപ്പെട്ടവരെ നിങ്ങളുടെ എല്ലാവരുടെയും പ്രോത്സാഹനവും, സ്നേഹസാന്നിധ്യവും അനുഗ്രഹവും ഉണ്ടാവുമല്ലോ?🫂❤️

By ivayana