രചന : കൃഷ്ണമോഹൻ കെ പി ✍
ആസേതുഹിമാചലം ആഹ്ലാദഭരിതരാം
ജനതതി വസിച്ചീടും ഭാരത ദേശം തന്നിൽ
ഈയൊരു ജന്മം വന്നു പിറന്നു വളർന്ന ഞാൻ
പുണ്യ പൂരുഷനായി മാറുന്നൂ ഭാരതാംബേ
ഭരത ഭരിതമീ ഭൂവിൻ്റെ പ്രതലത്തിൽ
വസുധൈവ കുടുംബകം ബീജമായ് പിറന്നപ്പോൾ
തത്ത്വമസിയും, പിന്നെ മാ നിഷാദയുമൊത്ത്
പദ സഞ്ചലനം ചെയ്തു പരമോന്നതി നേടീ
പരമ പവിത്രയായി ഭാരത മുലകിങ്കൽ
കർമ്മധീരന്മാരാം മക്കളുമവൾക്കുണ്ടായ്
കർമ്മസാക്ഷിയെപ്പോലും നിഷ്പ്രഭനാക്കീ ദേവി
കൺകളിൽ ദയാവായ്പും കരളിൽ വാത്സല്യവും
കൈക്കൊണ്ടു മരുവുന്നെൻ മാതാവീ ഭുവനത്തിൽ
കൈവണങ്ങിടുന്നു നിൻ ചരണ യുഗ്മങ്ങളെ
കൈവല്യശാലിയാകും അമ്മേ, ഭരതാം