അനാഥമായ
ഓർമ്മകളുടെ
ഇരുൾ വഴിയിൽ
ദൈവം തുറക്കാതെപോയ
എൻറെ ഒറ്റമുറിയുള്ള വീട്ടിൽ
പണ്ട് വന്നതോർക്കുന്നു….
അത്താഴത്തിനു ശേഷം
നിലാവ് പെയ്തു നിറയുന്ന
ചെല്ലാഞ്ചേരി പാടത്തേക്ക് നമ്മൾ
നടക്കാനിറങ്ങുന്നു……
നിറകൊണ്ടപാതിരാവരെ
പാടവരമ്പിൽ
കവിതയും ജീവിതവും പറഞ്ഞിരുന്നു…
രാജേഷ്. ദിനേശ് മേനോൻ
ഇപ്പോൾ……. താങ്കളും
നിന്ന നിൽപ്പിൽ എത്രപേരാണ്
മാഞ്ഞു പോകുന്നത്……
അനുഗ്രഹങ്ങളുടെ തണുപ്പിനേക്കാൾ ശാപങ്ങളുടെ തീയാണ്
നമുക്ക് കൂട്ടിനെന്നും
..ഒരുപാട് വഴക്കിട്ടിട്ടുണ്ട്.
എന്റെ അച്ഛന്റെ രൂപമായിരുന്നു താങ്കൾക്ക്…..

ഇന്നായിരിക്കാം ശവമടക്കം…
കാലത്ത് തൊട്ടേ
മഴയാണല്ലോ ചങ്ങാതി…
താണ്ടിയ കരിങ്കാലങ്ങൾ
നിന്നു പെയ്യുകയായിരിക്കാം
മുകളിൽ….
നിന്റെ വാക്കുകളുടെ
തീയേറ്റ് പൊള്ളിയവരുടെ
ഓർമ്മകളാകാം
മാരിയായ് പൂക്കുന്നത്….
സ്നേഹത്തിൽനിന്ന് പടിയിറങ്ങുന്ന
ഓരോ മനുഷ്യനും പ്രാർത്ഥിക്കുന്നുണ്ട്
മരണത്തിലേക്ക് സ്നാനപ്പെടുത്തും
ഒരു നട്ടുച്ചയെ………

ചോരയും കണ്ണീരും
സ്മൃതിയിൽ കുഴച്ചുനീ
തന്ന വാക്കിന്റെ
ഉള്ളു പൊള്ളുന്നുവോ
തെരുവിൽ നിന്നും
വിളിക്കയാണിപ്പൊഴും
നിന്റെ വാക്കും
നോവും കിനാക്കളും..

സ്നേഹം.. ഓർമ്മ….. സഖാവേ..

പ്രിയ സ്നേഹിതന് കവിയരങ്ങിന്റേയും ഈ വായനയുടെയും ആദരാഞ്ജലികൾ ..

By ivayana