നല്ലവാക്കുകളോതണം
നന്മനിറഞ്ഞുവാഴണം
എന്നുചൊല്ലിപ്പഠിപ്പിച്ചൊരു
നല്ലനാടിൻമക്കളല്ലോ,നമ്മൾ
പുണ്യവേദാന്തകഥകളിലെ
ഭാരതത്തിൻമന്ത്രോച്ചാരണങ്ങൾ
നേടിയവർ അമാനുഷികർ!

പല നാടിൻധീഷണതകൾ
അനുഭവിച്ചവർ നമ്മൾ
പല തലയുടെ ക്രൗര്യമറിഞ്ഞവർ
അടിമകിടന്നു കാടത്തത്തിൻ
പാത്രമായവർ,ഒരു ദിനംവന്നു
സ്വാതന്ത്ര്യം ഭുജിച്ചവർ.

നമ്മൾഏകോദരസാഹോദരരെ-
പ്പോലെയിന്നുവാഴ്‌വവർ
നമ്മൾ അന്യരുടെയുച്ചിഷ്ടം
ഭൂജിക്കാത്തവർ
നമ്മൾ സ്വതന്ത്രചിന്തയി-
ലഭിരമിക്കുന്നവർ!

നമ്മൾക്കുറക്കേയുറക്കെ-
പ്പാടിടാമതെന്നും
ഭാരതമാതാവിൻ മാന്യത
നിറയും മന്ത്രം ജന്മപുണ്യം
നിറയുംമന്ത്രം ജൻമാരിഷ്ടതകൾ
മറന്ന മഹാമാന്ത്രം
ജന്മകാഹളമോതും ഗാനം.

സഹ്യഹിമാലയസാനുക്കൾ-
ക്കുള്ളിൽ നിറയും
തേജോഹരിതനാടിൻ
സ്വാതന്ത്ര്യഗാനം,എന്നും പാടാം
നമ്മളിൻ നിറയും ഹൃദയവിശുദ്ധിയിൽ
ജയഹേ… ജയഹേ.. ജയജയഹേ!

വന്ദേ ഭാരതാംബെ
വന്ദേ ജഗദംബികേ
മാനത്തോളമുയർന്നു
നിൽക്കും നമ്മുടെമാനവും
അഭിമാനവും മതേതരത്വവും
പതഞ്ഞുയരും ധീഷണത്വരയും
ജയഹേ..ജയഹേ..ജയജയഹേ
-0-

By ivayana