പൂവായാൽ മാത്രം മതി
ഒരു തേൻ കണമായാൽ മതി
മുറിവേറ്റ ശബ്ദത്തിൽ
ബാബുരാജ് പാടുമ്പോൾ
ഒരു രാഗമാവാൻ കൊതി
സഖീ, ഒരു മാത്ര കണ്ടാൽ മതി
പൂവായാൽ …..
പ്രാണസഖീ പാടുമ്പോഴെൻ
ഇണക്കുയിലെപ്പോഴും തേങ്ങുന്നു
കണ്മണി നീ കരം പിടിച്ചാൽ
നീലാകാശം തെളിയുന്നു
അതിലോലമായ്
കുളിർ തെന്നലായ്
ഒരു പുഷ്പം മാത്രം വിടരുന്നു
പൂവായാൽ ….
പകൽ വെളിച്ചം മായുമ്പോഴും
പാതിര കാറ്റേറ്റുറങ്ങുമ്പോഴും
തനിച്ചിരിക്കാൻ കൊതിക്കുമ്പോഴും
കിളിവാതിൽ മെല്ലെ
തുറക്കുമ്പോഴും
അറിയാതെയെൻ ഇടനെഞ്ചിലായ്
ഒരു ഗസലിൽ വിരഹം നിറയുന്നു
പൂവായാൽ ….

By ivayana