രചന : മാഹിൻ കൊച്ചിൻ ✍
ക്യാനഡയിലെ ആർട്ടിക്ക് സമുദ്രത്തിന്റെ അടുത്ത് സാൽമൺ എന്നറിയപ്പെടുന്ന മൽസ്യങ്ങൾ വന്ന് കൂട്ടത്തോടെ മുട്ടയിടും…..!
അങ്ങനെ കുറച്ചു കഴിഞ്ഞു ആ മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്ത് വരും. പുറത്ത് വരുന്ന സാൽമൺ കുഞ്ഞുങ്ങൾ ക്രീക്ക് ആർട്ടിക്ക് സമുദ്രത്തിൽ നിന്ന് , താഴത്തേക്ക് വന്ന് പെസഫിക് ,സമുദ്രത്തിലൂടെ പോയി നേരെ സൗത്ത് അമേരിക്കയിൽ കൂടി, സൗത്ത് ആഫ്രിക്ക കടന്ന് ,അറ്റ് ലാൻറിക് സമുദ്രവും കടന്ന്, സൗത്താഫ്രിക്കയും ,സൗത്ത് അമേരിക്കയും കടന്ന്, പസഫിക് സമുദ്രവും കടന്ന് ,വീണ്ടും ആർട്ടിക്ക് സമുദ്രത്തിലെ സാൽമൺ ക്രിക്കിൽ നീണ്ട മൂന്നു വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തും.
അപ്പോളേക്കും ആ മത്സ്യക്കുഞ്ഞുങ്ങൾ ഒരു വലിയ സാൽമൺ മത്സ്യമായി മാറിയിട്ടുണ്ടാകും. അങ്ങനെ അവിടെ വന്ന് അവറ്റകൾ വീണ്ടും കൂട്ടത്തോടെ മുട്ടയിടും. അതിന് ശേഷം മുട്ടയിട്ട തള്ള സാൽമൺ മത്സ്യങ്ങളെല്ലാം സ്വയം കല്ലിൽ തലയടിച്ചു ആത്മഹത്യ ചെയ്യും… കേൾക്കുമ്പോൾ വിചിത്രമായി തോന്നുന്നുണ്ട് അല്ലെ…?!
ഒന്നും രണ്ടുമല്ല ഏതാണ്ട് 32 ലക്ഷം ടൺ സാൽമൺ മത്സ്യങ്ങളാണ് ഇങ്ങനെ ഓരോ സീസണിലും മരിക്കുന്നത്.. ചത്ത് പൊങ്ങുന്ന സാൽമൺ മത്സല്യങ്ങളെ തിന്നാനായി ആ പ്രദേശം മുഴുവൻ കരടികളായിരിക്കും.. .
ഈ സാൽമൺ മൽസ്യത്തൊട് മുട്ടവിരിഞ്ഞു കഴിഞ്ഞാൽ ന്യുസിലന്റ്റ് വരെ പോയി തിരിച്ച് അതേ സ്ഥലത്ത് തന്നെ വന്നു മുട്ടയിട്ട് തല തല്ലി ചാവണമെന്ന് പറഞ്ഞത് ആരാണ്…?!
നിങ്ങൾ പല്ലിയുടെ മുട്ട കണ്ടിട്ടുണ്ടോ..?
പല്ലി മുട്ടയിട്ട ദിവസം തന്നെ ആ മുട്ട പൊട്ടിച്ചാൽ ആ മുട്ടയ്ക്കത്ത് അൽപ്പം വെള്ളം പോലത്തെ ദ്രാവകമേ നമുക്ക് കാണുവാൻ സാധിക്കു. കൃത്യം പതിനൊന്ന് ദിവസം കൊണ്ട് ആ ദ്രാവകം ഒരു പല്ലിയായി മാറും. നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കിയേ എത്ര ബയോകെമിക്കൽ ചെയ്ഞ്ചാണ് ആ മുട്ടയ്ക്കകത്തുണ്ടാകുന്നതെന്ന്.!!
ഒരു കോഴി മുട്ടയിട്ടു കഴിഞ്ഞാൽ ഏതാണ്ട് ഇരുപത്തിയൊന്നാം ദിവസം കൊക്കുള്ള നഖങ്ങളുളള കാലുകളുളള ചിറകുകളുളള ഇറച്ചി വെച്ച ഒരു കോഴിക്കുഞ്ഞ് പുറത്ത് വരും. ആ ചിത്രം ഒന്നു ചിന്തിച്ചു നോക്കു. ഒരു വിരിയാറായ കോഴി മുട്ടയും , വിരിയാറായ ഒരു താറാവ് മുട്ടയും എടുത്തിട്ട് ഒരു കുളക്കടവിൽ കൊണ്ട് പോയി വെള്ളത്തിന്റെ അടുത്ത് വെക്കുക. എന്നിട്ട് ദൂരെ നിന്ന് മാറി നിന്നു നിരീക്ഷിക്കുക…
കോഴിമുട്ടയിൽ നിന്നും കോഴിക്കുഞ്ഞ് പുറത്ത് വരും. അത് പോലെ താറാവ് മുട്ട പൊട്ടിച്ച് താറാവ് കുഞ്ഞും പുറത്ത് വരും. രണ്ടു കുഞ്ഞുങ്ങളും വെള്ളത്തിലേക്ക് നോക്കുന്നുണ്ടാകും. പക്ഷെ കോഴിക്കുഞ്ഞ് വെള്ളത്തിലേക്ക്നോക്കി പേടിച്ച് പുറകിലേക്ക് പോകും. എന്നാൽ താറാവ് കുഞ്ഞുങ്ങൾ ധൈര്യത്തോടെ വെള്ളത്തിലേക്ക് എടുത്ത് ചാടും. ആ കുഞ്ഞിനറിയാം വെള്ളത്തിൽ ചാടിയാൽ മുങ്ങില്ലെന്ന്.
രണ്ടും മുട്ടയ്ക്കത്തു നിന്നുണ്ടായതാണ്. ആദ്യമായി ലോകം കാണുന്നവരാണ്. പക്ഷെ എന്നിട്ടും വെള്ളം കണ്ടു പേടിച്ചു പിന്മാറുന്ന കോഴികുഞ്ഞും ധൈര്യത്തോടെ വെള്ളത്തിലേക്ക് എടുത്ത് ചാടി നീന്തി തുടിക്കുന്ന താറാവിൻ കുഞ്ഞിനും എങ്ങനെയാണ് ഈ തിരിച്ചറിവ് ഉണ്ടായത്…? വെള്ളത്തിൽ ചാടിയാൽ മുങ്ങില്ല എന്നും, വെള്ളത്തിൽ വീണാൽ മുങ്ങി ചാകുമെന്നും കോഴികുഞ്ഞിനും അറിവുണ്ടായത് എങ്ങനെയാണ്..?! ആരാണ് അവർക്ക് ഈ അറിവ് കൊടുത്തത്? വിവരിക്കാൻ സാധിക്കില്ല..!!
പശുക്കുട്ടിയെ അല്ലെങ്കിൽ പശുവിനെ ഒരു വലിയ പുൽമേടയിൽ മേയാൻ വിടുക. ആ പശു തിന്നുന്ന പുല്ലുകൾ മുഴുവൻ നോക്കിയിരിക്കുക. ആ പശു ഒരിക്കലും കമ്മ്യുണിസ്റ്റ് പച്ച തിന്നില്ല കാരണം?
എന്താ കാരണം? പശു കോണ്ഗ്രസ്കാരനായത് കൊണ്ടാണോ? പുൽ മേട്ടിൽ ആരെങ്കിലും എഴുതി വെച്ചിട്ടുണ്ടോ?
ഇല്ല.
പക്ഷേ അതിന്റെ തലച്ചോറിൽ അങ്ങനെ എഴുതി വെച്ചിട്ടുണ്ട്. ആ അറിവിനെയാണ് ദൈവീക രഹസ്യം എന്നു പറയുന്നത്. അതിന്റെ ഒരു ഭാഗം ആത്മ ചൈതന്യമായി നമ്മളിലുമുണ്ട്. അത് കൊണ്ടാണ് നമ്മുടെ ഹൃദയം പ്രവർത്തിക്കുന്നത്. വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ ശരീരത്തെ മൊത്തം നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട്. കണ്ണിന് കാഴ്ച നൽകുന്ന ശക്തി. ചെവിയെ കേൾപ്പിക്കുന്ന ശക്തി. നാക്കിന് സംസാരിക്കാനും സ്വാദറിയാനും സഹായിക്കുന്ന ശക്തി.
ആ ചൈതന്യമാണ് “ഈശ്വരൻ ” അല്ലാഹ് , ഭഗവാൻ എന്നൊക്കെ പറയുന്നത്..
ഈശ്വര് അള്ളാ തേരേ നാം… സബ് കോ സന്മതി ദേ ഭഗ്‌വാൻ’ എന്ന ഈശ്വരനെന്നും അള്ളായെന്നും വിളിക്കുന്ന ആ ചൈതന്യം…
ആ ഈശ്വരനു മുമ്പിൽ എല്ലാവരും തുല്യരാണ് കൂട്ടരേ… എല്ലാവരും അവന്റെ സൃഷിട്ടികൾ മാത്രമാണ്. നമ്മളെ പോറ്റുന്നതും സംരക്ഷിക്കുകയും ചെയ്യുന്ന ജഗന്നിയന്താവായ ആ കടാക്ഷമാണ്… അവന് മുന്നിൽ വഴിപ്പെട്ടവനും വഴിപ്പെടാത്ത താനൊന്നിക്കും സംരക്ഷണം നല്കുന്നവനും , വഴിപ്പെട്ടവന് നാളെ സ്വർഗീയ പൂങ്ങാവണം നൽകി അവനരികിൽ സ്ഥാനം നൽകി അനുഗ്രഹിക്കുന്നു…
ലോകത്ത് ഏറ്റവും ആയുസ് കുറഞ്ഞ ജീവികളിൽ പെട്ടതാണ് നമ്മൾ മനുഷ്യർ… ആ മനുഷ്യരിൽ വെറുപ്പും രാഷ്ട്രീയ വൈരവും മാത്രമല്ല, സ്നേഹവും ആർദ്രതയും മനുഷ്യസ്നേഹവും കൂടിയുണ്ടാവണം. ജീവിതത്തിൽ എന്തൊക്കെയാണ് സംഭവിക്കുക എന്ന് പ്രവചിക്കുന്നത് മൗഢ്യവും, വ്യർത്ഥവുമാണ്. അതിനാൽ സഹജീവികളേയും , പ്രകൃതിയെയും സ്നേഹിച്ചു ഓരോ നിമിഷവും ആനന്ദിച്ചും പരമാവധി ആരെയും വേദനിപ്പിക്കാതെയും ജീവിക്കുക. കാരണം നിങ്ങളോട് പറയുവാനായി ഞാൻ തുറന്നു വെച്ച പേന പറയാൻ വെമ്പിയ വാക്കിനേക്കാൾ മുമ്പ് അവസാനിക്കുന്നതാകാം എന്റെ ജീവിതം…
ഈശ്വരന് മുന്നിൽ അവന്റെ സൃഷ്ടിയായ അവന്റെ ഒരു ദാസൻ എന്നതിൽ കവിഞ്ഞു വർഗമോ വർണ്ണമോ വേർതിരിവോ ഇല്ലാ.
അവന് മുന്നിൽ നമ്മൾ എല്ലാവരും തുല്യർ….
ജാതിയുടെയും
മതത്തിന്റെയും
പേര് പറഞ്ഞു തമ്മിൽ തല്ലാതെ
ദൈവം തന്ന കാലം
സ്നേഹത്തോടെ ജീവിക്കാൻ ശ്രമിക്കു…..
അവനെ അറിയാൻ ശ്രമിക്കു…..
അവനെ കണ്ടത്താൻ ശ്രമിക്കു…..
റോഡരികിൽ എന്റെ അരികിൽ വന്നു
‘അമ്മ യ്‌ക്ക് ഒരു സായ വാങ്ങി കൊടുക്കുമാ.. എന്ന് ചോദിച്ചു വന്ന അമ്മച്ചിക്ക് വയറു നിറയെ ഭക്ഷണവും വാങ്ങി നൽകി, ചേർത്തു നിർത്തി ഒരു ഫോട്ടോയും എടുത്തു മൂർത്താവിൽ ഒരു ഉമ്മയും നൽകി പറഞ്ഞയച്ചു… ദൂരെ നിന്നും കൈപൊക്കി പറഞ്ഞു നീങ്ങാ നല്ലയിരുക്കും തമ്പി…
കടവുൾ കാപ്പാത്തും…!
സമാധാനം പുലരട്ടെ….🙏