മുത്തശ്ശിമാരില്ലാതുള്ള
വീടുകളിൽ കാണാം,
മുറ്റമടിക്കാതെ,
മുഖവും തുടക്കാതെ,
നാമജപങ്ങളും ചൊല്ലിടാതെ,
കരയുന്ന മക്കളുടെ
കൊഞ്ചലില്ലാതെ,
കൊത്തങ്കല്ലാടുവാൻ
കൂട്ടുകാരില്ലാതെ,
മുറ്റത്തു ചിതറിയ
നെൽമണികൾ ചിക്കുന്ന
കോഴിക്കിടാങ്ങളെ
ആട്ടിയോടിക്കാതെ,
ദൈവനാമങ്ങളും,
കഥകളും കേൾക്കാതെ,
മടിപിടിച്ചെവിടെയോ
മുറികളിൽ മൂലക്ക്
മുഖവും, മുടിയും
മിനുക്കാതെ മക്കൾ,
മുഖമൊന്നുയർത്താതെ,
വീട്ടുകാരറിയാതെ,
മൂകമായ്
കഴിയുന്നുണ്ടൊരു
ചതുരക്കൂടിനു
കൂട്ടായി.
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
അനാർകോട്ടിൽ രാജൻ ❤️