കലാപങ്ങളുടെ തെരുവിൽ ,
അസ്ഥികൾ ,അവയവങ്ങൾ ,തൊലികൾ ,മോഷ്ടിച്ചു സുക്ഷിക്കുന്നവർ ,
പശുവിനെ ദൈവമായി കരുതി അറവുകാരനെ കൊന്നുതുക്കിയ വനറിയുമോ?
മൃദഗവും ,തമ്പുരുവും ,ചെണ്ടയും ,മദ്ദളവും
ദൈവത്തിനെ ഉണർത്തുന്നതു കൊന്ന മുഗത്തിൻ്റെ തൊലി കൊണ്ടാണെന്ന് ….
അമർ അക്ബർ അന്തോണി മായാത്ത സിനിമാ മുദ്ര ,’
സഹോദര്യം നഷ്ടപ്പെട്ട കാലത്തിനെന്തിന് ഈ നാമം
പേരു് കൊണ്ടു വെറുക്കപ്പെടുന്ന ഒരു ജനതയെ
മാർക്കറ്റിലെ ജീവന് വിലപേശുന്ന വിപണിയുടെ
മായാ കാഴ്ചകൾ കണ്ട് പ്രതികരണം നഷ്ടപ്പെട്ട് സ്വയംഷഡികരിച്ച സമൂഹത്തിന് ,….
ഉത്സവകെട്ടുകാഴ്ചകളിൽ വിജ്രബിക്കുന്ന കോർപറേറ്റുകളുടെ മാളുകളിൽ ,
തെരുവിൽ ചത്തു വിണ സഹോദരൻ്റെ ദൈവം നിങ്ങളെ തേടി വരുമ്പോൾ…..
വിസ്മയ കാഴ്ചകളുടെ ഘോഷയാത്രയിൽ…
ജീവിതം പൂട്ടിയിട്ടവൻ്റെ ഹൃദയം വെന്തുരുകി
മായാ നദിയിലൊക്ക്ഏത്തുന്ന ദിനം എന്നെന്നറിയാതെ ,…..
വിപണി പുഞ്ചിരിച്ചും മോഹിപ്പിച്ചും ,ഇക്കിളിപ്പെടുത്തിയും ………..
തീ കൊളുത്തിയും തെരുവിൽ നിന്ന് തെരുവിലൊക്ക് ഓടിക്കുന്ന കാലം മിത് ….
വംശങ്ങൾ ,വർഗ്ഗങ്ങൾ ,ജാതികൾ ,മതങ്ങൾ അധികാരത്തിൻ്റെ മുച്ചൂട്ടു കളിക്കാരൻ
ആഗ്രഹം ,സ്വപ്നം ,ദാഹം ,ആവശ്യം ,അതിമോഹം
വേർതിരിച്ച ബന്ധങ്ങളുടെ അതിർത്തിയിൽ
കാവൽക്കാരനെ ഒറ്റികൊടുത്ത വിപണിയുടെ രാജാക്കന്മാർക്കറിയില്ലല്ലോ
പലജാതി പലമത, ഗോത്ര ,ഭാഷാ ,വൈവിധ്യ രൂപങ്ങളിൽ ,
വിത്യസ്ഥ ഭൂപ്രകൃതിയിൽ പെറ്റ് പെരുകിയത്
ഒരപ്പൻ്റെയും ഒരമ്മൻ്റെയും ക്രോമസോമാണെന്ന് ,
നമ്മെളെല്ലാം ഒന്നാകുമ്പോൾ തന്നെ നമ്മെ
അകറ്റി നിർത്തിയ വേട്ട നായകളാണ് അധികാരമോഹം മെന്ന് ,
വിപണിയിൽ വാങ്ങാനും വിൽക്കാനും
നാം നമ്മളെ തന്നെ വിറ്റുകൊണ്ടിരിക്കുന്ന
ലോകത്തെ മാറ്റാതെ നിർത്തുന്ന ആയിരം കാലുള്ള
അധികാര കരങ്ങളുടെ നിരാളി പിടുത്തത്തിൽ
നാം നമ്മുടെ നന്മയുടെ ദൈവത്തെ ആർക്ക് വേണ്ടിയാണ് കൊല്ലുന്നത്?

By ivayana