രചന : എം പി ശ്രീകുമാർ✍
കാട്ടുചെമ്പകപൂവിനുണ്ടൊരു
വാട്ടമില്ലാത്ത ലാവണ്യം !
കേട്ടറിവുകൾ പോലുമില്ലാത്ത
നേട്ടമാകിയ സൗരഭ്യം !
കാട്ടുതേനിൽ നുരഞ്ഞിടുന്ന നൽ
ലഹരിയാർന്ന മാധുര്യം
തിരയടിക്കുന്നുള്ളിലങ്ങനെ
തിരികൊളുത്തി സുസ്മിതം !
തരുണസൂര്യകിരണമേറ്റു
തരളിതയായ് തീരവെ
നിറശലഭങ്ങൾ നിലക്കാതെ ചുറ്റും
നടനമാടി നില്ക്കുന്നു
കാട്ടുചെമ്പകപൂവവിടൊരു
കനകവസന്തമായി
കാട്ടുചെമ്പകപൂവിളങ്ങുന്നു
കാട്ടുറാണിയെ പോലവെ !