എൺപതുകൾക്ക് മുൻപ് ഇവൻ രാജാവായിരുന്നു..
വൈദ്യുതിയുടെ അതിപ്രസരം മൂലം തുരുമ്പെടുക്കേണ്ടി വന്ന
ഹതഭാഗ്യൻ..
പുതിയ തലമുറ ഇവനെ ആസ്വദിച്ചിട്ടുണ്ടാകില്ല.
ഇവനെ കത്തിച്ചെടുക്കുന്നതിലും വേണം അൽപ്പം വൈദഗ്ധ്യം.
പലരും ഇവന്റെ മുന്നിൽ പരാജയപ്പെട്ടിട്ടുണ്ട്.
ഒരു ടാങ്കിനുള്ളിൽ തന്നെ രണ്ട് ടാങ്കുകളുണ്ട്.
ഒന്നിൽ പമ്പ് വെച്ച് കാറ്റടിക്കുവാനും, മറ്റൊന്ന് മണ്ണെണ്ണ ഒഴിയ്ക്കാനും,
ഇതിലെ ബൾബ് പോലെ കാണുന്ന ഒരു നൂലാമാലയാണ് “മേന്റൽ”
ആദ്യ തവണ കത്തിപ്പിടിച്ച് കഴിയുന്നത് വരെ മാത്രമേ
നമുക്ക് അവനെ സ്പർശിക്കാനാകൂ..
ബൾബായി മാറിയാൽ പിന്നെ അവനെ തൊടാൻ പാടില്ല.
തൊട്ടാൽ പൊടിപൊടിയായി മാറും.
പേര് പെട്രോമാക്സ്.
പെട്രോളുമായോ കാറൽമാക്സുമായോ
കാര്യമായ ബന്ധമൊന്നും ഇല്ലെങ്കിലും പേര് കേട്ടാൽ
റഷ്യയോട് ചെറിയൊരു ചരിവ് ഉണ്ടായിരുന്നോ എന്നൊരു സംശയം ഇല്ലാതില്ല..
എന്തൊക്കെ പറഞ്ഞാലും ആള് പുലിയായിരുന്നു കേട്ടോ..
പൂരത്തിനും,നേർച്ചയ്ക്കും, താലപ്പൊലിക്കും, കല്യാണങ്ങൾക്കുമെല്ലാം ഇവൻ തന്നെയായിരുന്നു താരം..
ഇവനെ മാത്രം വാടകയ്ക്ക് നൽകി ഉപജീവനം നയിച്ചവരും അക്കാലത്ത് ഉണ്ടായിരുന്നു.
ക്ലൈമാക്സിൽ ഇവനെ ഊതി തെളിയിക്കുന്ന ഒരു രംഗമുണ്ട് മക്കളേ..
കണ്ട് നിന്നവർ കയ്യടിച്ചിരുന്നു..
ഹാ..ആ കാലമെല്ലാം ഒരു കാലമായിരുന്നു..❤️❤️

രമേഷ് ബാബു.

By ivayana