രചന : മുത്തു കസു✍
വിടരാതിരുന്നെങ്കിൽ പൂവേ..
നിന്നിലെ സൗന്ദര്യം ഞാൻ..
അറിയാതിരുന്നേനെ.
പുലരാതിരുന്നെങ്കിൽ പകലേ..
നിന്നുടെ വേഷ ചാഞ്ചാട്ടം..
ഞാൻ അറിയാതിരുന്നേനെ.
ആരെയോ തേടി അലയുന്ന..
തെന്നലേ ആരോടാണിന്ന്…
നിനക്കിത്ര ഇഷ്ടം.
കൈകുമ്പിളിൽ സ്നേഹം..
പകർന്നേകിയിട്ടും കണ്ടില്ലെന്ന്..
നടിച്ചതല്ലേ നിന്റെ നഷ്ടം.
ചേർത്തു പിടിച്ചു നടന്നൊരാ..
വഴിത്താരയെ സാക്ഷിയാക്കി..
കണ്ണോട് കൺ നോക്കി ഇഷ്ടം. ചൊല്ലിയതല്ലേ.
അത് കണ്ടിട്ടന്ന് ചാരേ നിന്നൊരാ.. മുക്കുറ്റി കൂട്ടം.
നാണംകൊണ്ട്കുനിഞ്ഞതല്ലേ.
ചെമ്മൺ പാത കരിങ്കൽ..
പാകിയ നാളിൽ കൊലുസ്സിന്റെ..
താളത്തിൽ മറയും നേരം.
ഒളി കണ്ണിട്ട് നോക്കിയതെന്തേ.
ഓർക്കുവാനിത്തിരി മോഹങ്ങൾ..
വിതറി ഓർമ്മയിൽ നിന്നിന്ന്..
ഓടിയോളിക്കുവാൻകാരണമന്തേ.
ഓളങ്ങൾ ഇല്ലാത്ത പുഴയായ്…
വെറുതെ ഒഴുകുന്നൊരു നീർ..
ചാലായ് മാറുനിന്നെൻ മനസ്സ്.
ഓരത്തു നിൽക്കാൻചേർത്തൊന്ന്
പുണരാൻ മോഹിക്കുന്നു
ഏറെയേറെ ഇന്നെൻ മനസ്സ്.
പാതിരാ മറയുന്നു.
പുലരി ചിരിക്കുന്നു.
നിദ്രയെപുൽകുവാൻ..
നേത്രങ്ങൾ ഭയക്കുന്നു.
മകരമഞ് കുളിര് വിരിച്ചിട്ടും.
രാത്രിയിറങ്ങുന്നെന്ന് മനസ്സ്..
പറഞ്ഞിട്ടും നിദ്രയെ ഭയക്കുന്നു.
❤️