‘ഞാൻ’ കേവലമൊരു
പദമല്ല !
ഒരു പ്രതിരൂപമാണ്.
ഞാൻ എല്ലാവരിലും
ജീവിക്കുന്നു.
സ്വഭാവവും
വികാരവുമാണെന്റെ
സ്ഥായീഭാവം!
അഹങ്കാരമായി
പൊങ്ങച്ചമായി
അത്യാഗ്രഹമായി
നിങ്ങളിൽ ഞാനുണ്ട്
അസൂയയായി
സ്വാർത്ഥനായി
നിങ്ങളെ നശിപ്പിക്കുന്നതും
ഞാൻ തന്നെ.
കണ്ണുകളില്ലാത്ത
കാതുകളില്ലാത്ത
അനംഗനാണ് ഞാൻ
ഞാൻ നിങ്ങളിൽ
കുടികൊളളുമ്പോൾ
നിങ്ങൾ അവഹേളിക്കപ്പെടുന്നു
വെറുക്കപ്പെടുന്നു :
ഞാൻ നിങ്ങളിൽ
വർത്തിക്കുമ്പോൾ
നിങ്ങൾ വിദ്യാഹീനരും
ബുദ്ധിഹീനരുമാകുന്നു.
നിങ്ങളിലെയുൺമയും
സ്വത്വവും മാനവും
ഞാൻ കാർന്നുതിന്നുന്നു.
നിങ്ങളിലെ
ക്യാൻസറാണ് ‘ഞാൻ ‘ .
****

By ivayana