മാപ്പേകുകമഹാത്മാവേ
പൊേക്കാൻ മനസ്സില്ലയോ
ജീവിതം മററുള്ളോർക്കായി
ജിവിച്ചു തീർത്തതല്ലയോ
എന്നുമേ ലഭിച്ചിട്ടില്ലല്ലോ
പരിഗണന മതിയായ്
എന്നാൽ ഒരിക്കലുമയ്യേ
ആക്ഷേപം ചൊരിഞ്ഞില്ലൊട്ടും
നന്ദികാണിച്ചില്ല ഞങ്ങൾ
നന്ദികേടുകളായ് മാത്രം
മുൻപ് ദക്ഷിണാഫ്രിക്കയിൽ
കിട്ടിയ ചെകിടത്തടി
മുൻ വരിപ്പല്ലൂ പോയിട്ടും
പതറാതെ തന്നെ നിന്നു
ക്ഷമാപൂർവം തന്നെ നിന്നു
ഇന്ത്യയിൽ തിരിച്ചെത്തിയതിൽ
ഇന്ത്യയെ കണ്ടെത്താൻ യാത്ര
ആവേശത്തോടെ പൊരുതി
ഒരു ജനതക്കാകേയും
ആത്മവിശ്വാസം തന്നതും
സൂര്യനസ്തമിക്കാത്തൊരാ
സാമ്രാജ്യത്വത്തിൽ ശക്തിയെ
സഹനസമരത്തിങ്കൽ
മുട്ടുകുത്തിച്ചൊരു കഥ
എത്രയോപാടിപ്പറഞ്ഞാലും
അധികമാകില്ല ഒട്ടും
എന്നിട്ടുമെന്തിനിച്ചതി
ക്രൂരമാം ഹത്യ നടത്തി
പിടഞ്ഞു വീണു ഹേ റാം മാത്രം
ഹനിച്ച ശക്തികൾ ഇന്ന്
വധിച്ചിടുന്നല്ലോ വീണ്ടും
ചിന്തകളിൽ സ്വപ്നങ്ങളിൽ
മിന്നലൊളി പോലും വയ്യ
ഭയപ്പെടുന്നു ഓർമകൾ
കത്തീടുമോ വീണ്ടുമെന്ന്
പ്രതിമക്കുള്ളിലായ് മാത്രേ
ഒതുക്കി നിർത്തിടുന്നല്ലോ
അങ്ങു സ്വപ്നം കണ്ട ഇന്ത്
കാണാൻ കഴിഞ്ഞില്ല കഷ്ടം
അപര വിദ്യോഷങ്ങൾ മാത്രം
പ്രചരിപ്പിക്കും നാടായി
മാപ്പർഹിക്കുന്നില്ലെന്നാലും
മാപ്പു നല്കു മടിക്കാതെ
മനുഷ്യരെ മാററൂ വീണ്ടും
മനുഷ്യത്യമുണ്ടാക്കീടു
മാപ്പൂ നല്കില്ലായെങ്കിലും.

അനിയൻ പുലികേർഴ്‌

By ivayana