രചന : രാജീവ് ചേമഞ്ചേരി ✍
വികടകവിതൻ ജല്പനം….
വിദൂരമാമൊരു കല്പന…..
വികൃതബുദ്ധി ചുഴലിയായ്-
വികലമാക്കുന്നു പ്രപഞ്ചം…!
വിശ്വാമിത്ര തപസ്സിളക്കാൻ-
വിരൂപിയാം ജാതിമതക്കോമരം?
വിജ്ഞാനമിന്ന് ചവറ്റ് കൊട്ടയിൽ-
വിഹരിക്കയായ് തലച്ചോറില്ലാതെ !!!
വാടിക്കരിയുന്ന മനുജവൃക്ഷലതാതികൾ-
വാവിട്ടു കരയുന്നയീ വഴിയോരത്ത്…
വാർന്നൊഴുകുന്ന നിണച്ചാലുകളിൽ-
വൈവിദ്ധ്യമേതുമില്ലാത്തയൊരു നിറം?
വികസനം കറുത്തശീലാ ബന്ധനം!
വാനോളമുയർന്നെന്ന ഭാഷണം!
വിശപ്പിൻ്റെ രോദനം ഭക്ഷണം!
വികസ്വരമായ് മനുജജന്മം വാൾമുനയിൽ?