ചിലപ്പോ നീ സൂപ്പറാ
ചിലപ്പോ സൂപ്പറല്ല
ന്നാലും നിക്ക്
ഒരു കൊഴപ്പോംല്യ😔😌😜

Happy Friendship Day
my dear friends…..🧑‍🤝‍🧑👫👬👭

സൗഹൃദം ഹൃദയങ്ങളുടെ
കൂടിച്ചേരലുകളാകണം

മനസ്സുകളുടെ
മർമ്മരങ്ങളാവണം

അകലെയാണെങ്കിലും
അടുത്തായിരിക്കണം

തമ്മിൽ കാണുന്നില്ലെങ്കിലും
മനസ്സിൽ കാണണം

കണ്ണൊന്നു നനയുമ്പോൾ
ഉള്ളം പിടയണം

പുഞ്ചിരി കാണുമ്പോൾ
പൊട്ടിച്ചിരിക്കണം

പാദങ്ങൾ ഇടറുമ്പോൾ
കൈത്താങ്ങാകണം

ബന്ധങ്ങൾ തകരുമ്പോൾ
ചേർത്തൊന്നു പിടിക്കേണം

വാടാത്ത പൂ പോലെയും
പറഞ്ഞു തീരാത്ത
കഥ പോലെയും ആകണം…

Lisha Jayalal ✍️

By ivayana