രചന : ഷാജി പേടികുളം✍
രാജ്യം വെട്ടി മുറിച്ചു
മത ഭ്രാന്തുപിടിച്ച
വെളിച്ചപ്പാടുകൾ
തുള്ളിയുറഞ്ഞീ മണ്ണിൽ
തീർത്തൊരു ചോര
ചാലുകൾ കണ്ടൂ പാവം!
ബ്രിട്ടീഷ് തോക്കിൻമുന്നിൽ
പുഞ്ചിരി തൂകിയ
ധീര മഹാത്മാവ് !
അധികാരത്തിൻ എല്ലിനു
കടിപിടി കൂടും പാവം മാനവരെ
കണ്ടു നടുങ്ങി,യുള്ളം തേങ്ങി
ഹതാശയനായ മഹാത്മാവ് !
ബ്രിട്ടീഷ് കുതിരക്കുളമ്പുകളേറ്റു
നെഞ്ഞിൻ കൂടു തകർന്നപ്പോൾ
വേദനയെന്തെന്നറിയാത്തോ
നിന്നിന്ത്യയ്ക്കായി കേഴുന്നൂ …
തടവറകൾ പൂങ്കാവനവമാക്കി
നിരാഹാരത്തിൻ സമരവുമായ്
വെള്ളക്കാരെ നാടു കടത്തിയ
ഗാന്ധിജിയെയെന്നൊരു നായകനേ
അധികാരത്തിൻ മത്തുപിടിച്ചൊരു
മതഭ്രാന്തൻ വെടിയുണ്ടകളാൽ
നെഞ്ഞു തുളച്ചൂ, ചോരത്തുള്ളികൾ
മണ്ണിൽ വീണു പരക്കുമ്പോൾ
സ്വാതന്ത്ര്യത്തിൻ പുതുമാനം പോൽ
ചോര കുതിർന്നു പടർന്നൊരു മണ്ണിൽ
ഗാന്ധിജി റാം … റാം… മന്ത്രധ്വനിയിൽ
വിലയം പ്രാപിക്കുമ്പോളിന്ത്യയിൽ
തകർന്നടിഞ്ഞതു നൂറ്റാണ്ടുകളുടെ
ചോരകൾ ചിന്തിയ സ്വപ്നങ്ങൾ !
വികസനത്തിന്നൈറ്റിയിലായുധ
പന്തിയിലിന്ത്യ കുതിക്കുമ്പോൾ
ഓർക്കാറില്ലിവിടാരും നമ്മുടെ
രാഷ്ട്രപിതാവാം ഗാന്ധിജിയെ !
അറിയാറില്ലിവിടാരും നമ്മുടെ
ഗാന്ധിജി തൻ നെടുവീർപ്പുകളും !!
****