രചന : പട്ടം ശ്രീദേവിനായർ✍
ആളുകളെ നോക്കിവേണം ജീവിക്കാനെന്ന്, അമ്മ പറയും.
അവരെനോക്കി ജീവിക്കാന്‍ഞാനെന്നും ശ്രമിച്ചിരുന്നു.
പക്ഷേ?ആരെയെന്നുമാത്രം അറിയില്ലാ.
ഒരുപാടുപേരെ ഞാന്‍ ദിവസേന കാണാറുണ്ട്. എന്റെഓഫീസില്‍.
രാവിലെമുതല്‍ വൈകിട്ടുവരെ.
എന്റെ,റൂമിലുമെത്രയോപേര്‍ വന്ന്പോകാറുണ്ട്, പക്ഷേ?
ഹാഫ് ഡോര്‍ ആഞ്ഞടിക്കുന്ന ശബ്ദംകേട്ടു ഞാന്‍ തലനിവര്‍ക്കുന്നതോടെ,ഡോര്‍ കൈകൊണ്ടുപിടിച്ചശബ്ദം കേള്‍ക്കാതെ കടന്നുവരുന്നപ്യൂണ്‍ ശശി മുതല്‍ അഞ്ചുമണിവരെ എത്രയോപേര്‍..
ഞാന്‍ ഇവരെയെല്ലാം എന്റെ പട്ടികയില്‍ ചേര്‍ത്തു.
പക്ഷേ?ഇതില്‍ ആരെ?കുറച്ചുസമയം ജോലിയും,
കൂടുതല്‍കുശലവുമായ്നടക്കുന്ന സൂസിയായാലോ?
എന്തായാലും സൂപ്രണ്ട് സൂസിയെ നോക്കാം,
നല്ല ചന്തം,നല്ലവേഷം,അതിനൊത്തആഭരണം. സൂസി അടിവച്ചടിവച്ച്നടക്കുന്നതുതന്നെ, ഒരു ആനച്ചന്തം..
ചെരുപ്പിന്റെ ശബ്ദം, അകലെ വച്ചേആളുകള്‍ക്കറിയാം. ആരാധകരെനോക്കിപുഞ്ചിരിയുമായ്കടന്നുവരുന്നസൂസി..കേമിയാണെന്ന ഭാവം..പക്ഷേ?അത്രയും വേണ്ടാ..ഉത്തരവും മനസ്സില്‍ തന്നെ ഉണ്ടായീ..ഇത്രയും നാളത്തെ സല്‍പ്പേരു കളയേണ്ടാ..
റ്റൈപ്പിസ്റ്റ്,ലീലയായാലോ?മനസ്സ്,പൂര്‍ണ്ണമായും യോജിച്ചു
പാവം ലീല. മര്യാദക്കാരി.ആരോടും ഒന്നിനുമില്ല.വരും
ജോലിചെയ്യും പോകും.പത്തുമണിക്ക് ഹാജര്‍. പക്ഷേ?
ഉത്തരം കിട്ടുന്നതിനു മുന്‍പ്തന്നെ,ഞാന്‍ എന്റെ മുന്‍പിലിരുന്ന
ഫയലുകളെല്ലാം മാറ്റിവച്ചു.എന്തു ചെയ്യുമ്പോഴും ശ്രദ്ധ
വേണമെന്ന് അമ്മ പറഞ്ഞതുവീണ്ടും ഓര്‍മ്മിച്ചു…
ഹാഫ് ഡോറിന്റെ വിടവില്‍ക്കൂടി
ഞാന്‍ ആകാംക്ഷയോടെ,
നോക്കിയിരുന്നൂ…
അപ്പുറത്തെ കാബിനിലെ അപ്പുക്കുട്ടന്‍ സാര്‍. സ്റ്റെനൊ,യെ നോക്കുന്നതു പോലെയല്ല ഞാന്‍ ലീലയെ നോക്കി
യിരുന്നത്. ഞാന്‍ നേരത്തെതന്നെ പറഞ്ഞില്ലേ? ഞാന്‍ വളരെനീറ്റായിമാത്രമേ എല്ലാ പേരോടും ഇട
പെടാറുള്ളൂ.
അതാ ലീല വരുന്നൂ.പത്തു മണികഴിഞ്ഞതിലുള്ള പേടി മുഖത്തുകാണാം.വിയര്‍ത്തു കുളിച്ചു ഓടിയാണു
വരവ്. ഇതുവരെയും ജീവിതത്തില്‍ആരും ലീലയെ നോക്കിയിരുന്നുകാണില്ല.
അങ്ങനെ ഒരു പ്രതീക്ഷലീലയ്ക്കും
കാണില്ല.തരക്കേടില്ലാത്ത രൂപം.,പക്ഷേ?
എന്തെങ്കിലും ആകട്ടെ,എന്റെ പ്രശ്നംഇപ്പോളതൊന്നുമല്ലല്ലോ?അല്ലെ?
സൌന്ദര്യം,അതു പോയ് ത്തുലയട്ടെ, ഞാനും സുന്ദരി
യല്ലെ?എനിക്ക് ഇപ്പോള്‍വേണ്ടതു അതൊന്നുമല്ലല്ലോ?
നോക്കാം, ലീല എത്തിക്കഴിഞ്ഞു…..
നൂറു രൂപയില്‍ കുറവു വിലയുള്ളസാരി.പാവം,വിലകുറഞ്ഞ ബാഗ്.
കഷ്ടം…,അതുതുറന്ന്,ചോറ്റുപാത്രംഷെല്‍ഫില്വയ്ക്കുന്നൂ..വിയര്‍പ്പു തുടയ്ക്കാന്‍ പുറത്തെടുത്ത കര്‍ച്ചീഫ്കണ്ട് ഞാനൊന്നു പകച്ചു..
ലീല കുട്ടികളുടെ പഴയ സോക്സ്,കൊണ്ടു പോലും ഇങ്ങനെയു
മൊരു ഉപയോഗം നടത്തുന്നത്ഞാന്‍ ഇന്നാണ്ആദ്യമായി
അറിഞ്ഞത്.കൊള്ളാം…
എനിക്കു കരച്ചില്‍ വന്നു.ക്ഷീണിച്ചുകസേരയില്‍ ഇരുന്ന്.തലമേശമേല്‍ ചാരി ലീല കുറേസമയമിരുന്നൂ..
ഞാനും ലീലയെ നോക്കി ഇരുന്നൂ….
അതാ ലീല എണീറ്റു,അപ്പുറത്തെസരള സൂപ്രണ്ടിന്റെ മേശയ്ക്കടു
ക്കലോട്ട് നടന്നു തുടങ്ങീ..ഇനി ലീലയ്ക്ക്.വിശ്രമമില്ലാ…
ലീലയുടെ വള്ളിച്ചെരുപ്പിന്റെ,ശബ്ദം വരാന്തയില്‍ കേട്ടു
കൊണ്ടേയിരുന്നൂ..ആശബ്ദത്തില്‍ഞാൻ ഉണര്‍ന്നു,അയ്യോ..വേണ്ടാ..
എനിക്ക് ഒരിക്കലും അങ്ങനെആകേണ്ടാ…
ഞാന്‍ ഫയല്‍ തുറന്നു, നോക്കാം?സമയം ഇഷ്ടം പോലുണ്ട്,പക്ഷേ?
എന്റെ സംശയം ഇനിയും…ബാക്കീ.. ഉത്തരമില്ലാത്ത
സംശയങ്ങള്‍ എന്നെഅലട്ടി ക്കൊണ്ടേയിരുന്നൂ…
ഓര്‍മ്മകള്‍ചെറുപ്പകാലങ്ങളിലേയ്ക്ക് കുതിച്ചു,പുറകിലോട്ടു
കുതിക്കാനാണ്, ഇപ്പോള്‍ എന്റെ മനസ്സിന്.താല്പര്യം…
ഞാന്‍ ചെറുപ്പത്തില്‍ ഇങ്ങനെയായിരുന്നില്ല
ആളുകളെയെന്നല്ല,ഒരുഈച്ചയെ പ്പോലും നോക്കാന്‍
നിന്നില്ല,കാരണം അതിനുള്ളസമയം ഇല്ലായിരുന്നൂ,
പുസ്തകം,പരീക്ഷ, ക്ലാസ്സ്,….
ഇതിനിടയില്‍ ഞാന്‍ പലതും മറന്നൂ..
കൂട്ടുകാരെ,മറന്നു,
എന്തിന്,ഒന്നു
പ്രേമിക്കാന്‍ കൂടി?
പച്ചസാരിയ്ക്ക്,നീലബ്ലൌസിട്ട്, സാരിചുറ്റി
ഞാന്‍ ദിവസവും ഓടി…
നല്ല ജോലി കിട്ടി.സന്തോഷിച്ചപ്പോള്‍,
നഷ്ടങ്ങളുടെ കണക്കു എന്നെ,കരയിപ്പിച്ചു..
അമ്മയുടെ ഉപദേശം ഞാന്‍ അനുസരിച്ചു,
നാട്ടിലും.വീട്ടിലും.നല്ലതായീ..
പക്ഷേ? പഴയകാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍.ഒരു രസം..
അമ്മ പറഞ്ഞതില്‍,ഞാന്‍അനുസരിക്കാത്ത ഒരേ
ഒരു കാര്യം, ഇത് മാത്രം..,ആളുകളേ നോക്കി വേണം
ജീവിക്കാന്‍…,ആഒന്നു
കൂടി ബാക്കി വേണ്ട……
മനസ്സ്,മന്ത്രിച്ചു,
ശരീരം അനുസരിച്ചു..
ഞാന്‍ കണ്ണാടി തുടച്ചു,
കണ്ണില്‍ വച്ചു.ഫയല്അടച്ചു വയ്ച്ചു.
ഇന്നത്തെ ജോലി ഇനി
നാളെ,
ജീവിക്കാനും.മറന്നു,ആളുകളെ നോക്കാനും,
മറന്നൂ..ഒന്നിനും സമയംകിട്ടിയില്ല…
ഇനിയെങ്കിലും….
ഹാഫ് ഡോറിനുള്ളില്‍മറഞ്ഞിരുന്ന് ഞാന്‍
ഇടനാഴിയില്‍ കൂടിപോകുന്നവരെ ഒന്നൊന്നായ്
ശ്രദ്ധയോടെ,നോക്കിയിരുന്നൂ…