1971 ഫെബ്രുവരി 2 ന് ഇറാനിലെ കാസ്പിയൻ കടൽത്തീരത്തിലെ റാംസർ നഗരത്തിൽ വച്ച് ലോക തണ്ണീർത്തട ഒപ്പു വെച്ചതിന്റെ ഓർമ്മക്കായാണ് എല്ലാ 1997 ഫെബ്രുവരി 2 മുതൽ തണ്ണീർത്തടദിനമായി ആചരിക്കാൻ തുടങ്ങിയത്. തണ്ണീർത്തടങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും അത് ജനങ്ങളിലേക്കെത്തിക്കാനുമാണ് ഈ ദിനം ആചരിക്കുന്നത് .

          റാംസർ ഉടമ്പടിയിലെ നമ്മുടെ രാജ്യവും അംഗമാണ് .മൊത്തം 677,131 ഹെക്ടർ വിസ്തൃതിയിൽ 25 തണ്ണീർത്തടങ്ങളെയാണ് ഇന്ത്യയിൽ നിന്നും റാംസർ സൈറ്റുകളായി പരിഗണിച്ചിട്ടുള്ളത്   കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയമാണ് ഇതിന്റെ സംരക്ഷണ ചുമതലയിലുള്ളവർ 

115 നീർത്തടങ്ങളെ മാത്രമാണ് ഇന്ത്യയിൽ ഇതു വരെ പരിപാലനത്തിനായി പരിഗണിച്ചിട്ടുള്ളത്. എന്നാൽ ഭീഷണി നേരിടുന്ന എണ്ണമറ്റ മറ്റു തണ്ണീർത്തടങ്ങളെ സംരക്ഷിക്കുവാനായി സംരക്ഷണവും-പരിപാലനവും എന്ന രൂപത്തിൽ 2010-ൽ വനം-പരിസ്ഥിതി മന്ത്രാലയം രൂപ രേഖ തയാറാക്കിയിട്ടുണ്ട്. കേരളത്തിലെ അംഗീകൃത തണ്ണീർത്തടങ്ങളിൽ വേമ്പനാട് കായൽ, ശാസ്താംകോട്ട കായൽ,അഷ്ടമുടി കായൽ,കൂടാതെ ചില കോൾ നിലങ്ങളെയും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഭാരതത്തിലെ ഏറ്റവും നീളം കൂടിയ തടാകമാണ് വേമ്പനാട് കായൽ കേരളത്തിലെ ഏറ്റവും വലിയ കായലും ഇത് തന്നെ.ആലപ്പുഴ,എറണാകുളം,കോട്ടയം ജില്ലകളിലായി പരന്നു കിടക്കുന്ന വേമ്പനാടിന്റെ വിസ്തീർണം 1512 ച.കി.മി. ആണ്. 14 കി.മി.ആണ് ഏറ്റവും കൂടിയ വീതി. പമ്പാനദി,അച്ചൻകോവിലാർ, മണിമലയാർ,മീനച്ചിലാർ , മൂവാറ്റുപുഴയാർ , , പെരിയാർ തുടങ്ങിയ നദികൾ ഈ കായലിൽ ഒഴുകിഎത്തുന്നു.പാതിരാമണൽ, പള്ളിപ്പുറം, പെരുമ്പളം തുടങ്ങിയ ദ്വീപുകൾ വേമ്പനാട് കായലിലാണ്.വേമ്പനാട്ടുകായൽ അറബിക്കടലുമായി ചേരുന്ന പ്രദേശത്താണ് കൊച്ചി തുറമുഖം.വർഷത്തിൽ ആറു മാസം ഉപ്പു വെള്ളവും ആറു മാസം ശുദ്ധ ജലവും ആണ് വേമ്പനാട് കായലിന്റെ പ്രത്യേകത മഴക്കാലത്ത് കായലിൽ നിന്നു കടലിലേക്ക്‌ വെള്ളം ഒഴുകുന്നത്‌കൊണ്ടാണ് ആ സമയത്തു ശുദ്ധ ജലം കിട്ടുന്നത്. വേനൽക്കാലത്ത് കടലിൽ നിന്നു കായലിലേക്ക് വെള്ളം ഒഴുകുന്നു . ഇതുകൊണ്ടു കായലിൽ വെള്ളം ഉപ്പു രസമുള്ളതാകുന്നു.

ഈ കായലിലെ കുട്ടനാട്ടിലെ നെൽകൃഷി ഉപ്പ് വെള്ളത്തിൽ നിന്നും സംരക്ഷിക്കുന്നതിനു വേണ്ടി കുട്ടനാട് വികസന പദ്ധതിയുടെ ഭാഗമായി നിർമിച്ചത ണ്ണീർമുക്കം ബണ്ട് ഏറെപ്രത്യേകതയുള്ളതാണ് കായലിലെ സ്വാഭാവിക ഒഴുക്ക് തടസപ്പെട്ടത് മൂലം കുട്ടനാട്ടിലെ കായലിൽ മാലിന്യം അടിഞ്ഞു കൂടുന്നതും . ആഫ്രിക്കൻ പായലിൻറെ അനിയന്ത്രിതമായ വളർചയുടെ കാരണവും തണ്ണീർമുക്കം ബണ്ടാണെന്നു ഒരു പക്ഷം. എന്തായാലും വേമ്പനാട്ടു കായലിന്റെ അതിമനോഹരമായ കാഴ്ചയും, വിനോദ സഞ്ചാര മേഖലകളുടെ മുതൽകൂട്ടുമാണ് തണ്ണീർമുക്കം ബണ്ട് .
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലുള്ള ശാസ്താംകോട്ട കായൽ. . ശ്രീ ധർമ്മശാസ്താവിന്റെ ക്ഷേത്രവും അതിനു ചുറ്റും കുന്നുകളാൽ ചുറ്റപ്പെട്ടു എട്ടു ചതുരശ്ര മൈൽ വിസ്തീർണമുള്ള
കായലും ഇവിടെ ഉള്ളതുകൊണ്ട് ഈ നാടിന് ശാസ്താവിന്റെ കോട്ട അഥവാ ശാസ്‌താം കോട്ട എന്ന് പേര് വന്നതെന്ന് ഐതീഹ്യം.


പശ്ചിമഘട്ടത്തിൽ ആര്യങ്കാവ്, കുളത്തൂപ്പുഴ, തെന്മല എന്നിവിടങ്ങളിൽ നിന്ന് ഉത്ഭവിച്ച്, അഷ്ടമുടിക്കായലിൽപതിക്കുന്ന കല്ലടയാറ്, ഈ തടാകത്തിനു ഏകദേശം സമാന്തരമായി ഒഴുകുന്നുണ്ട് കല്ലടയാറിന്റെ പതനമുഖവും ഇതിനോട് ചേർന്നാണ് ചരിത്രാതീത കാലത്ത് അഷ്ടമുടിക്കായലും ശാസ്താംകോട്ട കായലും ഒന്നായിരുന്നെന്നും കല്ലടയാറ്റിലൂടെ ഒഴുകിയെത്തിയ എക്കൽ അടി‍ഞ്ഞു രൂപം കൊണ്ടതാണ് ഈ രണ്ടു തണ്ണീർത്തടങ്ങളെയും വേർതിരിക്കുന്ന പടി‍ഞ്ഞാറെ കല്ലട എന്നും ചരിത്രം
രേഖപെടുത്തുന്നു .പടിഞ്ഞാറെ കല്ലട പ്രദേശത്ത് മണ്ണിനടിയിൽ നിന്നു ലഭ്യമാകുന്ന ശുദ്ധമായ മണൽ ഇതിനു തെളിവായികണക്കാക്കുന്നു .

ഈ പ്രദേശത്തേയ്ക്ക് ഉള്ള മണൽ ലോബിയുടെ ഭീഷണികളും വ്യാപകമായുള്ള അനധികൃത മണൽ ഖനനവും ഈ ശുദ്ധജല തടാകത്തിന്റെ നിലനില്പിനെ തന്നെ ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നു .കേരളത്തിലെ ഏറ്റവും വിസ്തൃതിയുള്ള രണ്ടാമത്തെ തടാകവും ആഴമുള്ള നീർത്തട ആവാസ വ്യവസ്ഥയുള്ള കായലുമാണ് കൊല്ലം ജില്ലയിലുള്ള പനയാകൃതിയുള്ള അഷ്ടമുടി കായൽ . ഈ വലിയ . അഷ്ടമുടി എന്നതിന്റെ അർത്ഥം എട്ടു ശാഖകൾ എന്നാണ്‌ (അഷ്ട=എട്ട്,മുടി=ശാഖ,കൈവഴി). കേരളത്തിലെ ശുദ്ധജലതടാകങ്ങളിലേക്കുള്ള കവാടം എന്നും ഈ കായലിനെ വിശേഷിപ്പിക്കുന്നുകായലിന്റെ തെക്കുഭാഗത്ത് ചരിത്രപ്രാധാന്യമുള്ള തുറമുഖ നഗരമായ കൊല്ലം സ്ഥിതിചെയ്യുന്നു.

കൊല്ലം ബോട്ട് ക്ലബ്ബിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ബോട്ടു സവാരി ഈ കായൽ പാതയിലൂടെ കൊല്ലത്തെ ആലപ്പുഴയുമായിബന്ധിപ്പിക്കുന്നു .നിരവധി കലാസാഹിത്യ പ്രതിഭകൾക്ക് പ്രചോദനമായിട്ടുള്ള ഈ കായൽ മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകൾ ചെറുതല്ല ഇതിന്റെ തീരങ്ങളിൽ ഒട്ടനവധി
കവികളും സാഹിത്യകാരമാരും ജനിച്ചു എന്നത് പോലെ തിരുനല്ലൂർ കരുണാകരന്റെ റാണി എന്ന ഖണ്ഡകാവ്യവും കുരീപ്പുഴ ശ്രീകുമാറിൻ്റെ ഇഷ്ടമുടിക്കായൽ എന്ന കവിതയും ഒ.എൻ.വി.കുറുപ്പിൻ്റെ ചില കവിതകളിലും ഈ കായൽ ഇടം പിടിച്ചിട്ടുണ്ട്.കേരളം കണ്ട ഏറ്റവും വലിയ തീവണ്ടി അപകടമായ1988 ജൂലൈ 8-ന് നടന്ന 107 ജീവൻ പൊലിഞ്ഞ പെരുമൺ ദുരന്തം നടന്നത് അഷ്ടമുടിക്കായലിലാണ്. 14-ആം നൂറ്റാണ്ടിൽ ഇബ്‌നു ബത്തൂത്ത തന്റെ 24 വർഷം നീണ്ടുനിന്ന സഞ്ചാരയാത്രയുടെ വിവരണത്തിൽ ചൈനക്കാരുടെ അഞ്ചു വ്യാപാര തുറമുഖങ്ങളിൽ ഒന്നായി കൊല്ലം തുറമുഖത്തെയും അഷ്ടമുടി കായലിനെയും എടുത്തു പറഞ്ഞിട്ടുണ്ട് .


സമുദ്ര നിരപ്പിൽ നിന്നും താഴെ കിടക്കുന്ന വയൽ പ്രദേശങ്ങളാണ് കോൾനിലങ്ങൾ എന്ന് പൊതുവെ പറയുന്നത്.കേരളത്തിൽ ആലപ്പുഴ, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഇത്തരം പാട ശേഖരങ്ങളുണ്ട്. കോൾനിലം അഥവാ കോൾപാടം എന്ന പേരിൽ അറിയപ്പെടുന്ന പാടശേഖരം ഏതാണ്ട്പതിമൂവായിരത്തോളം ഹെക്റ്റർ പ്രദേശത്ത് കേരളത്തിൽ വ്യാപിച്ചുകിടക്കുന്നു.

.ഇവയിൽ തൃശൂർ, മുകുന്ദപുരം, ചാവക്കാട് എന്നീ താലൂക്കുകളിലെ കോൾപാടങ്ങളെ തൃശൂർ കോൾനിലമായും, തലപ്പിള്ളി (ഇപ്പോൾ കുന്നംകുളം), പൊന്നാനി എന്നീ താലൂക്കുകളിലെ കോൾപാടങ്ങളെ പൊന്നാനി കോൾനിലമായും തിരിച്ചിരിക്കുന്നു.കോൾനിലങ്ങൾ കേരളത്തിന്റെ പ്രധാനപ്പെട്ട നെല്ലുല്പാദനമേഖലയാണ്. കിഴക്കൻ മലകളിൽ നിന്നും മഴവെള്ളത്തോടൊപ്പം ഒഴികു വരുന്ന ഫലഭൂയിഷ്ടമായ മണ്ണ് ഇവിടെ അടിഞ്ഞു കൂടുകയും കൃഷിക്ക് അനുയോജ്യമാവുകയും ചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്നും 0.5 മീറ്റർ മുതൽ 1 മീറ്റർ വരെ താഴ്ന്നാണ്‌ സ്ഥിതിചെയ്യുന്ന ഇവിടെ മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നു.മഴക്കാലത്തിനു ശേഷം പാടത്തെ വെള്ളം പുറത്തേക്ക് (ഉയർന്ന പ്രദേശത്തേക്ക്) പമ്പ് ചെയ്ത് കളഞ്ഞാണു കൃഷിക്ക് നിലമൊരുക്കുന്നത്. പുരാതന കാലത്ത് പൽ ചക്രങ്ങൾ ഘടിപ്പിച്ച തേവ് യന്ത്രങ്ങൾ ചവിട്ടിയായിരുന്നെങ്കിൽ ഇപ്പോൾ വലിയ ഇലക്ട്രിക് മോട്ടോറുകൾ ഉപയോഗിച്ച് ഒന്നിലേറെ കൃഷി സ്ഥലങ്ങൾ ഒന്നിച്ചാണു വെള്ളം തേവി മാറ്റുന്നത്. തേവി മാറ്റിയ വെള്ളം തിരിച്ച് പാടത്തേക്ക് വരാതെ തടയാൻ വലിയ മൺ വരമ്പുകൾ പണിയും.

ചില സമയങ്ങളിൽ ഈ വരമ്പുകളിൽ മടവീണാൽ വെള്ളം തിരിച്ച് പാടത്തേക്കിറങ്ങി കൃഷി മുഴുവൻ നശിച്ച് പോകും.മഴക്കാലത്ത് നശിച്ച് പോകാത്ത പൊക്കാളി കൃഷി ഈ പ്രദേശങ്ങളിൽ വ്യാപകമായിട്ടുണ്ട് .ഒരു പ്രത്യേക പരിസ്ഥിതി പ്രദേശത്തിന് വേണ്ടി മാത്രമായി രൂപംകൊണ്ട് ഒരേയൊരു അന്താരാഷ്ട്ര പാരിസ്ഥിതിക ഉടമ്പടിയാണ് റാംസർ ഉടമ്പടി.ഏറ്റവും അധികം തണ്ണീർത്തടങ്ങളുള്ള169 എണ്ണം ഉൾപ്പെടുന്ന ബ്രിട്ടൻ . 62,800 ചതുരശ്രകിലോമീറ്റർ വലിപ്പമുള്ള ക്വീൻ മൗഡ് ഗൾഫ് ദേശാടനപക്ഷിസങ്കേതം ഉൾപ്പെടെ 130,000 ചതുരശ്രകിലോമീറ്ററിലേറെ തണ്ണീർത്തട പ്രദേശങ്ങൾ ഉള്ള വ്യാപ്തിയിൽ ഒന്നാമതായി നിൽക്കുന്ന കാനഡയും ഉൾപ്പടെ 2013 മേയ് 6- മുതൽ 168 അംഗ രാജ്യങ്ങൾ ഉൾപ്പെടുന്ന ഈ ഉടമ്പടിയിൽ 2122 തണ്ണീർത്തടപ്രദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.


നമ്മുടെ ജലസ്രോതസ്സുകൾവരും തലമുറയ്ക്ക് കൂടി പ്രയോജനപ്പെടുക എന്ന വളരെ ലളിതമായ ലക്‌ഷ്യം കൈവരിക്കുക എന്നത് വലിയ അധ്വാനം ആണെന്ന് ഇതിനോടകം തെളിയിച്ചു കഴിഞ്ഞതാണ് .മഹാവ്യാധിയുടെ നാളുകളിൽ മാത്രമാണ് മലിനീകരണത്തിന് ചെറിയ ഒരു കുറവ് വന്നത് .കാര്യങ്ങൾ വീണ്ടും തഥൈവ .ഈ കാണുന്ന ഭൂമിയും അതിലുള്ളതെല്ലാം ഇന്നലെ ഉണ്ടായിരുന്നവർ നിന്നുള്ളവർക്ക് കൈമാറിയതുപോലെ നാളെത്തെ തലമുറയ്ക്ക് അതിലും ഭംഗിയായി കൈമാറാൻ കഴിയട്ടെ.

അഫ്സൽ ബഷീർ

By ivayana