എത്രപേരോർക്കുന്നുയീ കാരുണ്ണ്യവാനെ
പുൽകിപ്പറഞ്ഞീടുമീ അഹിംസാവാദിയെ
ചൊല്ലെഴും ശീമയിൽ നിന്നുംപറിച്ചെടുത്തു
അമ്മയെന്നു വന്ദനം ചൊല്ലും ഭാരതാംബയെ!


ആരോ മാർക്കടമുഷ്ഠിയിൽ തീർത്തെടുത്തു
റാം റാം എന്നുചൊല്ലും പുണ്ണ്യപൂരുഷനെ
ഒരു വെടിയുണ്ടയിൽ പകച്ചുപോയ് ഭാരതം
ഇനിയൊരിക്കലുമുണ്ടാവില്ലെന്നാർത്തുപോയി!


കാലങ്ങളേറെയൊന്നുമായില്ലെങ്കിലും എത്രപേർ
ഓർക്കുന്നുയീ പുണ്യാത്മാവിനെ
കാതോടുകാതോരമെല്ലാവരും ഏകോദര സഹോദര –
രെന്നു മന്ത്രം ചൊല്ലിപ്പഠിപ്പിച്ച ബാപ്പുജിയെ!


ഗ്രാമങ്ങൾതോറും നടകൊള്ളട്ടെയദ്ധ്യാത്മികം
ഗ്രാമചാരുതയിൽ നിറഞ്ഞിടട്ടെ ഭരണതന്ത്രം
ഒരേയൊരുമതം ഒരൊറ്റജനത അതിനായ്
യോരേയൊരു മന്ത്രം മാത്രം ജപിച്ചീടാം!.


ബാപുജിയുടെമന്ത്രം നമ്മുടെ നാവിന്മേലും
ജപമായ് സ്ഫുരിക്കട്ടെ എന്നിലും നിന്നിലും
നീയുംഞാനുമൊന്നെന്നുള്ളൊരാപ്തവാക്യം
മനസ്സിന്നുള്ളറകളിൽ ജ്വലിക്കട്ടെയെന്നുമെന്നും!

By ivayana