ഗാസയിൽ വേണമൊരു ഗാന്ധി
വെടിയൊച്ചകൾക്കുള്ളിൽ നടന്നു നീങ്ങാൻ
ഗാസയിൽ വേണമൊരു ഗാന്ധി.
ഒരു ഗാന്ധി വേണം
പുനർജനിക്കേണം
ഹമാസ്സിന്റെയുള്ളിൽ നിറയണം
ഇസ്രായേൽ നെഞ്ചിൽ
ചിരിക്കണം
അഗ്നിപഥങ്ങളിൽ വിദ്വേഷവീഥിയിൽ
ഉയരുന്ന മന്ത്രമായി
ഗാസയിൽ വേണമൊരു ഗാന്ധി.
കത്തുന്ന സൂര്യന്റെയുടലിൽ
ആളിപ്പടരുന്ന ജ്വാലപോലേ
ഹിംസകൾക്കെതിരെ നടന്നു നീങ്ങാൻ
ഗാസയിൽ വേണമൊരു ഗാന്ധി.
പൊലിയുന്ന ജീവന്റെ രോദനങ്ങൾ
മുഴങ്ങാതിരിക്കുന്ന തെരുവ് കാണാൻ
മിഴിനീരുണങ്ങിയ കവിൾത്തടങ്ങൾ വേണ്ട
സ്വപ്‌നങ്ങൾമരിച്ചമനസ്സു വേണ്ട
ഗ്യാസ്സയിൽ വേണമൊരു ഗാന്ധി.
ഉണരണം സഹജീവബോധമെന്നും
അറിയണമൊരു ചോരയെന്നും
അതിനൊരു നിറമെന്ന സത്യമെന്നും.
മതത്തിൻ ജിഹാദുകൾ വേണ്ട
ഗോഗ്വ വിളികളും വേണ്ട..
ഗാസയിൽ വേണമൊരു ഗാന്ധി.
കത്തുന്ന ഗാസയിൽ
ഇസ്രായേൽ തെരുവിലും കാശ്മീരിലും പിന്നെ
യമനിൽ സിറിയയിൽ ഉക്രൈൻ നഗരത്തിൽ
ഹിംസകൾ ഉയരുന്നെടുത്തൊക്കെ
ഒരു ഗാന്ധി വേണം.
ഉയരുന്ന തീവെളിച്ചത്തിൽ
കരയുന്ന കുഞ്ഞിനെ കണ്ടു
ഉണരുന്ന മനസ്സൊന്നു വേണം
പൊലിയുന്ന ജീവന്‍റെ പിടച്ചിൽ കണ്ടു
ഉരുകുന്ന മനസ്സൊന്നു വേണം
ഗാസയിൽ വേണമൊരു ഗാന്ധി.
കനവിന്റെ ഹൃദയങ്ങൾ വേണം
വെറുപ്പിന്റെ കണ്ണുകൾ വേണ്ട
മാറോടു ചേർക്കാം മാഞ്ഞുപോവാതെ
നന്മകള്‍ വളരുന്ന ചിന്ത
ഗാസയിൽ വേണമൊരു ഗാന്ധി
വെടിയൊച്ചകൾക്കുള്ളിൽ നടന്നുനീങ്ങാൻ
ഗാസയിൽ വേണമൊരു ഗാന്ധി.

 

മാധവ് കെ വാസുദേവ്

By ivayana