രചന : ഹരികുമാർ കെ.പി✍
പൂവിൻ സുഗന്ധം പരത്തുന്നരളിതൻ
വേദന ഞാനിന്നു കേട്ടു
വേരറ്റുപോകാ വിഷാദം തുളുമ്പുന്ന
വേരിൽ വിഷമെന്ന കേൾവി.
വർണ്ണം മനോഹരം വാചാലമാകുന്നു
ദൈവഹിതത്തിൽ പുലയോ
പൂവിലും ഇലയിയും
മെയ്യിലും വിഷമെന്ന
ചൊല്ലു കേട്ടഴലുന്നു ജന്മം.
ഇന്നു ഞാൻ വർജ്ജ്യനെന്നറിയുന്ന ലോകമേ
കൊന്നൊടുക്കീടല്ലേ പാവം
ദൈവതൃപ്പാദത്തിലടിയൻ
ശയിച്ചിടാം പൂമാലയാക്കേണ്ട വീണ്ടും .
അമ്പലം തേടുന്നൊരംബരം വേണ്ടിനി
നേദ്യവും വേണ്ട വിഷാദം
എൻകുലശാപം എനിക്കു വേണ്ടിന്നിനി
വെയിലേറ്റു കരിയട്ടെ ശാതം.