കനവൂറും മനസ്സിന്റെ
മൊഴിത്താളമോ…..?
നിന്റെ മൊഴിയോലും.
പ്രണയത്തിൻ ..
മിഴിരാഗമോ?

മധുവൂറും മലർ മൊട്ടിൽ
സ്മൃതി മോഹമോ?
സഖീ…,, നിനവിൽ …..
നിൻ നയനത്തിന്……
നിഴൽ നീട്ടമോ…..?

അതിൽ തെരുതെരെ….
തുടിക്കുന്ന ഇമ അനക്കം.. !
അതിൽ നിത്യം സ്ഫുരിക്കുന്ന
പുണ്യ ……
“”ഇശൽ ഗാനങ്ങൾ……””

(പട്ടം ശ്രീദേവിനായർ )

പ്രിയപ്പെട്ട സ്നേഹിതർക്കും”” ബക്രീദ് “”
പെരുന്നാൾപുണ്യ ദിനത്തിന്റെ
ആശംസകൾ…

By ivayana