ഭൂമിയുടെ ചെറുപ്പകാലം ഇവിടെ നമുക്കു കാണാം. വെള്ളക്കാർ ഇവിടെ എത്തുന്നതിനു മുൻപ് ആദിവാസികൾ ഇവിടം ഒരു പുണ്യസ്ഥലമായി കരുതിയിരുന്നു. ഗ്രാൻറ് കാന്യോൺ നാഷണൽ പാർക്ക് ലോക അൽഭുതങ്ങളിൽ ഒന്നാണ്. ഓരോ വർഷവും അനേകലക്ഷം ടൂറിസ്റ്റുകൾ ഇവിടെയെത്തുന്നു.
ഒരു കാലത്ത് പസഫിക്ക് സമുദ്രത്തിനടിയിലായിരുന്നു. കര തെളിഞ്ഞതിനു ശേഷം കൊളറാഡോ നദി 60 ലക്ഷം വർഷം ഈ വഴിയെ ഒഴുകി മണ്ണൊലിപ്പിലുടെ രൂപാന്തരം പ്രാപിച്ചതാണ് ഈ താഴ്വര. ലോകത്തിൽ വച്ച് ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി ഒരു വർഷം കടലാസിൻറ കനത്തിൽ പാറ തുരക്കുന്നു.
അമേരിക്കയിലെ അരിസോണയിൽ സ്ഥിതി ചെയ്യുന്നു. 446 കി.മീറ്റർ നീളവും 29 കി.മീറ്റർ വീതിയും രണ്ടു കിലോമീറ്ററിൽ താഴെ താഴ്ചയുമുണ്ട്. പല വിധത്തിലുള്ള കാലാവസ്ഥ അനുഭവപ്പെടുന്നു.

ഭൂമിയുടെ പ്രായം ഇന്ന് ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായ പ്രകാരം ഉദ്ദേശം 4 1/2 ബില്യൺ വർഷമാണ്.(4.500,000,000 കൊല്ലം). തിളച്ചു മറിയുന്ന അന്തർഭാഗം പുറത്തേക്ക് വന്ന് പിന്നീട് പാളികളായി തണുത്ത് അനേകം തട്ടുകളായി രൂപപ്പെട്ടതായാണ് നമ്മൾ ഇവിടെ കാണുന്നത്. ഓരോ അടുക്കും തമ്മിലുള്ള പ്രായവിത്യാസം കണക്കാക്കിയാണ് നിഗമനങ്ങളിൽ എത്തിച്ചേരുന്നത്, ഗവേഷണങ്ങൾ തുടരുമ്പോൾ അന്നത്തെ ആവാസവ്യവസ്ഥയും ജീവജാലങ്ങളുടെ ഫോസിലുകളും കണ്ടെടുത്ത് പഠനം നടത്തുന്നു.1540ൽ ആദ്യമായി സ്പെയിനിൽ നിന്നുള്ളവർ ഇവിടെയെത്തി, വീണ്ടും 300 വർഷത്തിനു ശേഷമാണ് ഇവിടെ ജനങ്ങൾ സന്ദർശനം തുടങ്ങിയതും പലവിധ പ്രവർത്തനങ്ങൾ ആരംഭിച്ചതും. പാർക്ക് സ്ഥാപിച്ചിട്ട് 100 വർഷം കഴിഞ്ഞു.

തണുപ്പകാലത്ത് മൈനസ് 8 ഡിഗ്രിയും വേനലിൽ 29 വരേയും, ഇടിവെട്ടും മഴയും മഞ്ഞും കാറ്റുമെല്ലാം അനുഭവപ്പെടുന്നു.നടക്കാൻ താൽപര്യമുള്ളവർക്ക് ഒരു മണിക്കൂർ മുതൽ രണ്ടു ദിവസം വരെ നീണ്ടു നിൽക്കുന്ന പാതകൾ ഉണ്ട്. കുതിര സവാരി, ഹെലികോപ്ടർ വിമാനം സൈക്കിൾ സൗകര്യങ്ങൾ, പോകുന്നതിന് മുൻപ് അധികാരികളിൽ നിന്നും വിശദ വിവരങ്ങൾ മനസ്സിലാക്കിയിരിക്കണം പ്രതീക്ഷിക്കുന്നതു പോലെ എളുപ്പമല്ല ഹൈക്കിങ്ങ്. കൊളറാഡോ നദിയിൽ റാഫ്റ്റിങ്ങും നടത്താം. ഹോട്ടൽ, ക്യാമ്പിങ്ങ്, പാർക്കിങ്ങ് സൗകര്യങ്ങൾ ഉണ്ട്. പ്രധാന സ്ഥലങ്ങളെ ബന്ധപ്പെടുത്തി ബസ്സ് ഫ്രീ ഷട്ടിൽ സർവീസ് നടുത്തുന്നു.


വൃക്ഷങ്ങൾ, മൃഗങ്ങൾ, പക്ഷികൾ ഇവിടെ ഓരോ തട്ടിലും വിത്യസ്ഥമാണ്. 200 ഓളം വരും, വരയാടുകൾ കുറുക്കൻ, മാൻ പലതരം അണ്ണാൻ, മുയൽ, ലെമൂർ വിഷമുള്ള പാമ്പുകൾ, പൂമാ, പല്ലിവർഗ്ഗത്തിൽ പെട്ടവ, പലതരം പക്ഷികൾ, വാവലുകൾ നദിയിൽ മൽസ്യങ്ങൾ, തണുപ്പു സ്ഥലങ്ങളിൽ വളരുന്ന പൈനുകളും ഓക്കു വൃക്ഷങ്ങളും വരണ്ട കാലാവസ്ഥക്കനുയോജ്യമായ പുല്ലു വർഗ്ഗങ്ങളും കാണാം.
വംശനാശം നേരിടുന്ന കഴുകൻ, കാലിഫോർണിയ കൊണ്ടോറുകൾ ഇവിടെ സംരക്ഷിക്കപ്പെടുന്നു. (California Condors)
National Park Foundation.US

By ivayana