ഒന്നായിത്തീർന്നതിൽപ്പിന്നെ നാമിന്നോളം
ഒന്നായ് തുഴഞ്ഞൊരീ ചങ്ങാടത്തിൽ
ഒരുപാട് ദുർഘട ഘട്ടങ്ങൾ താണ്ടി നാം
ഒരുമയോടീയാത്ര തുടർന്നു..

ഒത്തിരി ജീവിത ഭാരങ്ങളേറ്റി നാം
ഒതിരി നാളായ് തുഴഞ്ഞിടുന്നു
ഒട്ടൊരുകൈത്താങ്ങുമായെത്തില്ലാരുമേ
ഒട്ടും വയറുകൾക്കാരു തുണ!

ഒക്കത്തെടുത്തു വളർത്തിയ മക്കളോ
ഒക്കെ മറന്നുപേക്ഷിച്ചുപോയി
ഒറ്റക്ക് വിട്ടില്ല നാം നമ്മെയൊരുനാളും
ഒറ്റപ്പെടുത്താനാളുണ്ടായെന്നാൽ..

ഒത്തിരി ജീവിതക്ലേശങ്ങളേറ്റി നാം
ഒത്തുതുഴഞ്ഞവ മാറ്റി നീങ്ങി
ഒരുദിനമീ യാത്രയ്ക്കന്ത്യമുണ്ടാകാം
ഒരു ജീവിത യാത്രാസമാപ്തം!

മംഗളൻ. എസ്

By ivayana