ഇന്ന് രാവിലെ മുതൽ
തിരക്കായിരുന്നു
എല്ലാവർക്കുമോർക്കാനും
വെറുതെ പറയാനും
ഫോട്ടോ ഷൂട്ടാനും
ഉള്ളം പങ്ക് വെക്കാനും
സല്ലപിച്ചഭിനയിക്കാനും
ചിരിക്കാനും ചിരിപ്പിക്കാനും
സ്റ്റാറ്റസ് മാറ്റിക്കൊണ്ടിരുന്നു.
എന്തൊക്കെയായിരുന്നു
കോഴിവാലൻ വിശേഷങ്ങൾ.
രാത്രിയായപ്പോൾ ഇരുട്ടായി
മുഖമില്ലാത്ത രൂപങ്ങൾ
സ്റ്റാറ്റസിലും കണ്ടില്ല
നിലാവുദിക്കാത്ത നൊമ്പരക്കാട്ടിൽ
ഒറ്റക്ക് ഒരു മൗനമേഘം
കാറ്റിലലഞ്ഞു നടന്നു.
താളം തെറ്റിയൊരു മൂളിപ്പാട്ട്
രാഗാനുരാഗശ്രുതിയിൽ
വന്നില്ലൊരു മെസേജ്.
പിൻവിളി തൂവലും പൊഴിഞ്ഞില്ല
ദൂരെ ദൂരെയീകൂരിരുട്ടിൽ
തിരി താഴ്ത്താത്ത റാന്തൽ
വിളക്കിനുള്ളിൽ ഒരു വെട്ടം
ശ്വാസം കിട്ടാതെ പിടയുന്നു .

മധു മാവില

By ivayana