പ്രണയിക്കുന്നവരുടെയും,പ്രണയിച്ചവരുടെയും,പ്രണയിക്കാനിരിക്കുന്നവരുടെയും ഹൃദയത്തിൽ ചേർത്ത് വെച്ച സ്നേഹത്തിൽ ചാലിച്ച ഓർമ്മദിനം…!
ഹൃദയങ്ങൾ തമ്മിൽ കൈമാറി പ്രണയത്തിൻ്റെ
മുല്ലപ്പൂക്കൾ സുഗന്ധാലുക്കളായി മാറിയ നിമിഷം തൻ്റെതെന്നു മാത്രം കരുതിയ മാലാഖമാരുടേയും,
രാജകുമാരീകുമാരന്മാരുടെയും സ്വപ്ന സുഖങ്ങളുടെ പറുദീസയായ് പനനീർ ദളങ്ങളായ് ഒരോ നേരവും അനർഗള നിർഗ്ഗളമായ് ഒഴികിമറഞ്ഞ കാലം
മഞ്ഞായ്,മഴയായ്,കുളിരായ്, ഇടിയായ്,മിന്നലായ് മാറിയ
കുറേ ദിനങ്ങൾ കടന്ന് പോകുമ്പോൾ ഓർത്തെടുക്കുവാൻ എന്തു രസം..!
കിടക്കക്കുള്ളിലെ തലയിണകൾക്ക് പറയാനുള്ള എത്രയെത്ര കഥകൾ മലയാള ചിത്രത്തിൻ്റെ ക്ലൈമാക്സ് രംഗങ്ങൾ പോലെ മിഴികളിലൂടൊഴുകിയ പ്രണയമഴകൾ വിരഹ കവിതകൾ വിഷാദ ഭാവങ്ങൾ ഒക്കെയും എന്തിനു വേണ്ടിയെന്ന് പിൽക്കാലം നമ്മെ ഓർമ്മിപ്പിക്കാറുമുണ്ട്..!
ഇഷ്ടപ്പെട്ട കാമുകിയെ ലഭിക്കാത്തതിൻ്റെ പേരിൽ
വിവാഹ ജീവിതം വരെ വേണ്ടന്ന് വെച്ച ജീവിതങ്ങൾ,
തിരിച്ച് സ്ത്രീകളും ഇക്കൂട്ടത്തിൽ വിരളമെങ്കിലുമുണ്ട്..!
പ്രണയത്തിൻ്റെ പകക്കും മലയാളികൾ ഒട്ടും പിറകോട്ടല്ല
ദൈന്യം ദിന വാർത്താ മാധ്യങ്ങളും വാർത്തകളും ഇത്തരം വാർത്തകളും നമ്മെ പരിചിതമാക്കുമ്പോൾ അത്ഭുതവും,ആശ്ചര്യവും നിറഞ്ഞ കാലത്തിൻ്റെ കെട്ട നേരത്ത് അറിയാതെ സ്നേഹിച്ച ഹൃദയങ്ങൾ അഗ്നിക്കിരകളായും,ബലാത്സംഘകരായും ഒരു മുഴം തുണ്ടു കയറാലും ജീവിതം ഹോമിച്ച രക്തസാക്ഷ്യങ്ങൾ
ഓർമ്മപ്പെടുത്തുന്നതും എന്തായിരിക്കും..!
വഴിവക്കിൽ,അമ്പലനടയിൽ, സ്കൂളിൽ,കോളേജുകളിൽ ട്യൂഷൻ സെൻ്ററുകളിൽ കാത്തിരുന്നവർ മരം ചുറ്റി മതിലുകൾ തീർത്തവർ സ്നേഹിച്ചിട്ടും പരസ്പരം ഒന്നിക്കാൻ പറ്റാത്ത ജാതി സമവാക്യത്താൽ തീർത്ത
ദുരഭിമാന കൊലകളും കാലം നമ്മെ പഠിപ്പിച്ചു..!
ഇന്നും.എന്നും പ്രണയിക്കണം ഒരു തുള്ളി കണ്ണുനീർ തുsക്കാതെ അതിനവസരം ലഭിക്കാൻ അത്ര പുണ്യമായ്
നമ്മുടെ ജീവിതം ലഭ്യമോ എന്ന്
ചിന്തിക്കുന്നിയിടത്താണ് ഇന്നത്തെ വാലൻ്റെയിൻസ് ദിനം അത്രമേൽ പ്രയോജനപ്രദമാക്കേണ്ടത്
എല്ലാറ്റിനേയും സ്നേഹിക്കപ്പെടുക തിരിച്ചും കഴിയുമാറാകട്ടെ..!
ഏവർക്കും എൻ്റെ ഹൃദയം നിറഞ്ഞ സ്നേഹം നിറഞ്ഞ പ്രണയദിനാശംസകൾ നേർന്നു കൊള്ളുന്നു..!

By ivayana