രചന : ഹരികുമാർ കെ പി✍
കിള്ളി ഓളം കഥ പറഞ്ഞെത്തും ആറ്റുകാലമ്മേ ഭുവനേശ്വരീ നമ:
ആറ്റുനോറ്റു നിൻ മുന്നിലായടിയന്റെ ആത്മദാഹമാം മംഗള പൊങ്കാല
നിൻ നടയ്ക്കലെൻ നീറുന്ന ഗദ്ഗദം
കണ്ണുനീരാൽ കഴുകി മടങ്ങവേ
മാനസത്തിലായ് മംഗള ഭാഷ്യങ്ങൾ
അമ്മേ എന്നോതി ഐശ്വര്യം പൂകവേ
ഭുവനപാലിനീ അമ്മേ ജഗൽപതേ
നിൻ പാദത്തിലായ് എൻ ജന്മസാന്ത്വനം
കാപ്പ് കെട്ടി കുരുത്തോല ചുറ്റിലും
വർണ്ണദീപങ്ങൾ ഉത്സവമേളങ്ങൾ
കുത്തിയോട്ടം വിളക്കുകെട്ടമ്പലം
പാരുണർന്നു നൽപാട്ടുകൾ കേൾക്കവേ
മങ്കമാരിലായ് മന്ത്രമായെപ്പോഴും
കുംഭമാസപ്പൊരിവെയിൽ പൊങ്കാല
പൂരമായ നിൻ നാളിലെ നേദ്യങ്ങൾ
നന്മയായി തിളച്ചു മറിയുമ്പോൾ
ഉടലുരുകി വിളിച്ചിടും നാരിമാർ
ഏകമന്ത്രമായ് അമ്മേ സ്വരൂപിണീ