രചന : അബ്ദുൾകലാം ✍
നാട്ടിലിപ്പോ അങ്ങോട്ടുമിങ്ങോട്ടും ലക്ഷ്യം തെറ്റിയും തെറ്റാതെയും കിസ്സുകൾ പാറി പറക്കുവല്ലേ. എന്നാൽ ഇങ്ങനെ ഒരു ദിവസം എങ്ങിനെയാണ് പ്രസവിക്കപ്പെട്ടതെന്ന് നാമാരും അറിഞ്ഞിരിക്കാനിടയില്ല. എവിടെ വെച്ചാണത് ആദ്യമായി സംഭവിച്ചതെന്ന് ഇന്നുവരെ നരവംശശാസ്ത്രഞ്ജർ പോലും കണ്ടുപിടിച്ചിട്ടില്ല. എല്ലോറ ഖജുരാഹോ ശിൽപങ്ങളിൽ പോലും അവ കണ്ടെത്താനായിട്ടില്ല. പിന്നെ എവിടെ കുഴിച്ചു നോക്കാൻ. അതിന് ആരും മിനക്കെടേണ്ടതില്ല.
കൃത്യമായിപ്പറഞ്ഞാൽ ഈയടുത്താണ്. അതിൻ്റെ നാലയലത്തു നിന്നും നമുക്ക് പന്ത്രണ്ടടി അകലം പാലിച്ചു കയ്യും കെട്ടി നിന്നാൽ കാണാം . സൂക്ഷിച്ചു നോക്കിയേ. ഒരു മത്തങ്ങ കാണുന്നുണ്ടോ . അതാണ് താരം. കിസ്സ് ഡേയ്ക്ക് ആരംഭം കുറിക്കാൻ കാരണക്കാരനായ കുരുത്തം കെട്ട സാധനം.
ഒരു മത പുരോഹിതനും തൻ്റെ സഹായിയുമാണ് മറ്റേ കാരണക്കാർ.
എന്നത് ഏത് മതക്കാർ എന്നതും ഇവിടെ വിഷയം അല്ല.
ഒരിടത്തൊരു വീട്ടിൽ നേരമിരുട്ടായ തക്കം മത സംബന്ധമായ ഒരു ചടങ്ങു നടക്കുകയായിരുന്നു. അത് കഴിഞ്ഞു കണ്ടമാനം ഭക്ഷണം വാരിവലിച്ചു കേറ്റി ഏമ്പക്കവും വിട്ടോണ്ട്, മുറ്റത്ത് ഒന്നു രണ്ടു ചാൽ ഇടവും വലവും കൂറുമാറും രാഷ്ട്രീയക്കാരനെപ്പോലെ നടക്കുകയായിരുന്നു മുഖ്യ പുരോഹിതൻ.പെട്ടെന്നാണ് തൊട്ട് അപ്പുറത്തെ വീട്ടിൻ്റെ ഓടിനു മുകളിൽ ഒരു വമ്പനൊരു മത്തങ്ങയിരിക്കുന്നത് കണ്ണിൽ പെട്ടത്. ജീവിതത്തിൽ ഇന്നുവരെ അത്തരം ഒരു മത്തങ്ങ അങ്ങേർ കണ്ടിട്ടുണ്ടായിരുന്നില്ല. ഒന്നൂടെ സൂക്ഷിച്ചു നോക്കി . സാധനം അതാണോ ? ആണല്ലോ. ഇങ്ങേ വീട്ടിലെ സിറ്റൗട്ട് ലൈറ്റിൽ അത് കണ്ണഞ്ചിക്കുന്ന പ്രഭ പോലെ തിളങ്ങുന്നു.
മടങ്ങാൻ നേരം സഹായിയെ അടുത്തേക്കു വരുത്തി. മത്തങ്ങയെ സംബന്ധിച്ച ഭാവി പരിപാടി വോളിയം വളരെ മിനിമം അളവിൽ തിരിച്ച് സഹായിയുടെ ചെവിയിൽ ആസൂത്രണവും ചെയ്തു. ആദ്യം ഒന്നു ഞെട്ടിയെങ്കിലും , ചെയ്യുന്നത് മഹാപാപം ആണെന്നു സകല ദൈവങ്ങളുടെയും ശിക്ഷാ നിയമങ്ങളെ ഗുണനഗണന വർണ്ണനകളാൽ ആ സഹായി ചാക്കു കണക്കിന് കെട്ടഴിച്ചു വിട്ടു.
മതി മതി. താൻ അക്കാര്യങ്ങൾ എനിക്കല്ല പഠിപ്പിക്കേണ്ടത്. പറഞ്ഞത് അനുസരിക്കാത്തവർക്ക് നൽകേണ്ട ഐ പി സി ആക്ട് പ്രകാരം കിടക്കുന്ന ദൈവശിക്ഷകൾ എന്തൊക്കെയെന്ന് അറിയാമോ. തണ്ടൂരി തീയിൽ ചുട്ടു അൽഫാം ആക്കിക്കളയും. മനസ്സിലായോ.ങ്ങാ….
സഹായി തല കുലുക്കി സമ്മതിച്ചു.
എങ്ങും ഉറക്കമായപ്പോൾ ഇരുവരും അത് പൊക്കാനായി ഇറങ്ങി. മത്തങ്ങയിരിക്കുന്നതിനു ചുവട്ടിലേക്ക് പൂച്ചകളുടെ പാദാരവിന്ദത്തെപ്പോലും പരിഹസിക്കുന്ന ഇനത്തിൽ ഓരോ മുഴം വെച്ച് അളന്ന് നടന്നടുത്തു. അപ്പോഴാണ് ഇനിയും അര ആൾ ഉയരം വേണം മത്തങ്ങ കയ്യി എടുക്കണമെങ്കിലും,,, പേടിക്കേണ്ട. താൻ എൻ്റെ തോളിൽ കേറിക്കോ . എന്തു വന്നാലും അതും കൊണ്ടേ മടങ്ങാവൂ.
കുന്തിച്ച് ഇരുന്ന പുരോഹിതൻ്റെ തോളിൽ കയറി ഇരുന്ന സഹായിയെ ചുമരിൽ അള്ളിപിടിച്ചള്ളിപിടിച്ചു എണീറ്റ് ഉയർത്തവേ, സഹായിയുടെ തല ഓടിന് ഒന്നു മുട്ടി ഓട് ഇളകിയ ഒരൊച്ചയുണ്ടായി.
എന്താടാ അത്.
ഓട്.
എന്താണു സംഭവിച്ചതെന്ന് സഹായിക്കു പോലും മനസ്സിലായില്ല.
പുരോഹിതൻ ഓടിയോടി തളർന്നു ക്ഷീണിച്ച് എത്തിച്ചേർന്നത് തൻ്റെ കാമുകിയുടെ വീട്ടിലേക്കായിരുന്നു.
അവളെ വിളിക്കുന്നതിന് വാതിലിൽ മൂന്ന് തവണ കൈ കൊണ്ട് മുട്ടുക ചെയ്തു. നേരം പുലരും വരെ ഇവിടെ ഒളിക്കാം. അല്ലെങ്കിൽ നാട്ടുകാരുടെ കയ്യിൽ പെട്ടാൽ ജീവിച്ചിരുന്നിട്ട് കാര്യമില്ല,,, എന്നെല്ലാം ചിന്തിച്ചു നിൽക്കേ വാതിലിന്നരുകിലെ ജനാല തുറക്കപ്പെട്ടു. ലൈറ്റിടാതെ അവൾ ഭയ പാരവശ്യമായ സ്വരത്തിൽ അറിയിച്ചു.
പൊക്കോ . ഭർത്താവ് വന്നിട്ടുണ്ട്.
ങ്ങേ. പോയിട്ട് ഒരാഴ്ച അല്ലേ ആയുള്ളൂ. പറഞ്ഞു പറ്റിക്കാതെടീന്ന് നേരെ അകത്ത് ടോയിലറ്റിൽ ഇരുന്ന് ശോധനയുടെ സീൽക്കാരത്തിൽ ആനന്ദിക്കുകയായിരുന്ന ഭർത്താവിൻ്റെ ചെവിയിലെത്തി. അയാൾ എണീറ്റു വന്നതു പോലും അറിയാതെ,പുരോഹിതൻ യാചനാ സ്വരത്തിൽ ജനലിനെ നോക്കി തീർത്തു പറഞ്ഞു.
ഒരു പാട് ദൂരെ നിന്നും ഓടി വന്നതാണ്. നിൻ്റെ ഒരുമ്മ കിട്ടിയിട്ടേ ഞാനിവിടന്ന് പോകൂ.
അകത്തുള്ളയാൾ ജനാല കമ്പി വിടവിനിടയിലൂടെ ചന്തി ചേർത്തുവെച്ചു.
ആ തക്കം അവിടെ ഒരുമ്മ കൊടുത്ത ശേഷം പുരോഹിതൻ മുരണ്ട സ്വരത്തിൽ
അസഹനീയമായി പറഞ്ഞു.
ഛെ ,,പെണ്ണ് പല്ലു തേച്ചില്ല നാശം
ഇതാണ് കൂട്ടരേ കിസ് ഡേയ്ക്ക് ആദ്യ കീ കൊടുത്ത സംഗതി😁😁😁😁