രചന : മൊയ്തീൻ നേര്യമംഗലം.✍
ഈശ്വരനെ തേടി ഞാനലഞ്ഞു
എവിടെയുമില്ലീശ്വരൻ
എന്നിട്ടുമീശ്വരനെ
തേടി ഞാനലഞ്ഞു
ഭൂമിയാകെ തെരഞ്ഞു
ആകാശമാകെ തിരഞ്ഞു
എവിടെയുമില്ലീശ്വരൻ
ചെകുത്താന്മാരാണിവിടം നിറയെ
മണ്ണിലും വിണ്ണിലും മനസ്സിലും
ചെകുത്താന്റെ രൂപങ്ങളാണിവിടം
മതങ്ങളെവിടെ
മനുഷ്യ വിശ്വാസമെവിടെ
കാലം പറഞ്ഞ ദൈവമെവിടെ
ശാന്തിയെവിടെ
സമാധാനമെവിടെ
ചെകുത്താന്മാരുടെയഗ്നി
താണ്ടവമാണിവിടം നിറയെ.