ആദ്യമേ പറയട്ടെ ഈ സ്ക്കൂളിലല്ല ഞാൻ പഠിച്ചതെങ്കിലും ഈ സ്ക്കൂളുമായി എന്തെന്നില്ലാത്ത ഒരു ആത്മബന്ധം എനിക്കുണ്ട്. ചെറുപ്പം മുതൽ സുഹൃദ് വലയത്തിലുള്ള ചില ചങ്ങാതിമാർ പഠിച്ചത് ഇവിടെയാണ് . അക്കാലത്ത് സ്ക്കൂളിൽ നടന്നിട്ടുള്ള രസകരമായ സംഭവങ്ങൾ അണുവിടാതെ ചങ്ങാതിമാർ എന്നേ പറഞ്ഞു കേൾപ്പിക്കും ,
കേട്ടിരിക്കാൻ എനിക്കും താത്പര്യമാണ് .
സ്ക്കൂൾ പഠനകാലത്തെ ചില ഇഷ്ട്ടങ്ങൾ വരഞ്ഞിട്ടത് ഏതൊരു സ്ക്കൂളിന്റെയും ഡെസ്ക്കുകളിൽ കാണാൻ കഴിയുമായിരുന്നു . അക്കാലത്ത് സ്ക്കൂളുകളിൽ കൊച്ചു കൊച്ചു കൊത്തുപ്പണിക്കാരുണ്ടായിരുന്നു .
മയിൽപ്പീലികളുടെ ലേബർ റൂമായിരുന്നു പാഠപുസ്തകങ്ങൾ എത്രയെത്ര മയിൽപ്പീലികളാണ് പാഠപുസ്തകങ്ങൾക്ക് ഉള്ളിലായി പെറ്റു കൂട്ടിയത് . പെൺക്കുട്ടികൾ ആകാശം കാണാതെ പുസ്തകങ്ങൾക്കിടയിൽ മയിൽപ്പീലിയെ അഡ്മിറ്റ് ചെയ്യും . എന്നിട്ട് ലേബർ റൂമിന് മുന്നിൽ അക്ഷമനായി നിൽക്കുന്നത് പോലെ ഇടയ്ക്കിടെ ഒളിച്ചു വെച്ചു പുസ്തകം തുറന്നു നോക്കും മയിൽപ്പീലി പെറ്റോ എന്നറിയാൻ……
മയിൽപ്പീലി മാത്രമല്ല പ്രേമലേഖനങ്ങളും അക്കാലത്ത് പുസ്തകങ്ങളിൽ തിരുകുമായിരുന്നു . എത്രയെത്ര പ്രേമ ലേഖനങ്ങൾ പാഠപുസ്തകങ്ങൾക്കുള്ളിൽ
ഒളിച്ചു കടത്തിയിരിക്കുന്നു . പൊതു പരീക്ഷയുടെ അവസാന ദിവസം പ്രണയം ഓട്ടോഗ്രാഫിലാകും. മിക്കവാറും എല്ലാ പ്രണയങ്ങളും സ്ക്കൂൾ കാമ്പസിനകത്ത് വെച്ചു തന്നെ വിട പറയും . പ്രണയ കുടീരമായ ഓട്ടോഗ്രാഫും പതിയെ വിസ്മൃതിയിലാവും.
രണ്ടാം പേര് ( ഇരട്ട പേര് ) ഏറ്റവും കൂടുതലുള്ളത് അധ്യാപകർക്കാണ്. വിദ്യാർത്ഥികൾ ആ കർമ്മം ഭംഗിയായി നിർവ്വിക്കും . പിന്നീട് ഈ അധ്യാപകന്റെ യഥാർത്ഥ പേര് കുട്ടികൾ മറന്നു കഴിഞ്ഞിരിക്കും പിന്നീട് ഈ രണ്ടാം പേരിലാണ് അധ്യാപകൻ വിദ്യാർത്ഥികൾക്കിടയിൽ അറിയപ്പെടുക .
രസകരമായ ചില ഓർമ്മകൾ പറഞ്ഞുവെന്നും മാത്രം വിഷയത്തിലേക്ക് വരാം …….
നവോത്ഥാന ചരിത്ര മുന്നേറ്റങ്ങളിലെ നേട്ടങ്ങളിലൊന്നാണ് പനയപ്പിള്ളിയിൽ സ്ഥിതി ചെയ്യുന്ന M.M.O.V.H.S. സ്ക്കൂൾ എന്ന കൊച്ചിയിലെ ഈ അക്ഷരമുറ്റം .
വിശ്വാസപരമായും – വിദ്യാഭ്യാസപരമായും ഏറെ പിന്നിൽ നിന്നിരുന്ന മുസ്ലിം സമുദായത്തെ അന്ധവിശ്വാസങ്ങളുടെ ഇരുളിൽ നിന്നു മോചിപ്പിക്കുന്നതിനായി കൊച്ചിയിലെ ഒരു സംഘം നവോത്ഥാന പ്രവർത്തകർ ആദ്യം ചെയ്തത് സമുദായത്തിന് അക്ഷരവെളിച്ചം നൽകുക എന്ന ദൗത്യമായിരുന്നു . അത് ഏറെ ശ്രമകരമായ ദൗത്യം തന്നെയായിരുന്നു. അമ്പതുകളുടെ ആദ്യഘട്ടത്തിൽ കേരളത്തിൽ ആരംഭിച്ച
നവോത്ഥാന അലയൊലികൾ ഇങ്ങ് കൊച്ചിയിലുമുണ്ടായി.
കുർആനിലേക്കും പ്രവാചക ചര്യകളിലേക്കും ജനങ്ങളെ തിരിച്ച് വിളിക്കുക മതത്തിന്റെ യഥാർത്ഥ ചിത്രം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശശുദ്ധിയോടെ പ്രവർത്തിച്ചിരുന്ന ഒരു സംഘം രൂപം കൊടുത്ത പ്രസ്ഥാനമാണ് കേരള നദ്‌വത്തുൽ മുജാഹിദീൻ ( K.N.M. ).
ഈ സംഘടനയുടെ ശാഖക്ക് കൊച്ചിയിൽ രൂപം കൊടുക്കുന്നത് 1955 മാർച്ച് 14 – നാണ് . അന്ന് സംഘടനയുടെ
സംസ്ഥാന വൈ. പ്രസിഡന്റായിരുന്ന എ. അലവി മൗലവി എന്ന പണ്ഡിതന്റെ അദ്ധ്യക്ഷതയിലാണ് ഈ മഹത്തായ ദൗത്യം നടന്നത് അതാണ് ഇന്നത്തെ KNM കൊച്ചി ശാഖ. മുക്കൽ നൂറ്റാണ്ടിലേക്ക് എത്തി നിൽക്കുമ്പോൾ ഇന്നും ഈ ശാഖ വളരേ ഭംഗിയായി അതിന്റെ പ്രവർത്തനങ്ങൾ നിർവ്വഹിച്ചു പോരുന്നുണ്ട് .
സംഘടന രൂപീകരിക്കപ്പെട്ടു അതിന്റെ മൂന്നാമത്തെ പ്രവർത്തക സമിതി യോഗത്തിൽ തന്നെ കുട്ടികൾക്ക് മത വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യം വെച്ചു മദ്രസ്സ സ്ഥാപിക്കുക എന്ന തീരുമാനമുണ്ടായി. ഒട്ടും താമസിച്ചില്ല. അന്നത്തെ ധീരരായ നവോത്ഥാന പ്രവർത്തകർ ഉള്ളതെല്ലാം സ്വരുക്കൂട്ടി പനയപ്പിള്ളിയിൽ വിശാലമായ ഒരു സ്ഥലം വിലയ്ക്കെടുത്തു.
1955 ആഗസ്ത് 26 ന് പനയപ്പിള്ളിയിൽ വെച്ചു കൊച്ചിയിലെ അറിയപ്പെടുന്ന പൊതുജന സേവകനായ കെ.എച്ച്. സുലൈമാൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ, എം ഇസ്ഹാഖ് മൗലവി എന്ന പണ്ഡിതൻ മദ്രസ്സാ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി. പത്ത് മാസത്തിനുള്ളിൽ തന്നെ കെട്ടിടത്തിന്റെ പണി പൂർത്തിയായി.
1956 മെയ് 20 ന് തമിഴ്നാട്ടിലെ ഉമറാബാദ് ജാമിയ ദാറുസ്സലാം അറബിക്കോളേജ് പ്രിൻസിപ്പാൾ മൗലാനാ ഹാഫിസ് അബ്ദുൽ വാജിദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഹാജി പി.എം. സിക്കന്തർ സാഹിബ് മദ്രസ്സയുടെ ഉൽഘാടനം നിർവ്വഹിച്ചു.
ആദ്യ കാലങ്ങളിൽ മദ്രസ്സയുടെ പ്രധാനാധ്യാപകൻ പി.എസ് അഹ്മദ് കോയ (ആമുക്കോയ മൗലവി )മൗലവിയായിരുന്നു.
സംഘടനയുടെ ആരംഭ ചരിത്രത്തിൽ നേതൃനിരയിലെ ചില പേരുകളുണ്ട്….
വി. സൈദ് കുഞ്ഞ് മൗലവി ( പ്രസിഡൻ്റ് ) ,
കെ.ബി ബാവക്കുട്ടി ഹാജി ( വൈ. പ്രസി ),
സി.കെ കുഞ്ഞു മുഹമ്മദ് ( സെക്രട്ടറി ) , പി.ബി മൊയ്തീൻ നൈന ( ജോ : സെക്ര) ,
അബ്ദുൽ ശുക്കൂർ ഹാജി ഉമ്മർ സേട്ട് ( ട്രഷറർ ) എന്നിവരായിരുന്നത് .
പി.ബി. മൊയ്തീൻ നൈന സാഹിബ് – നെ ഞാൻ മൂത്താപ്പ എന്നാണ് വിളിക്കുക . കാരണം എന്റെ ഉപ്പയുടെ ( പിതാവ് ) വളരെയടുത്ത ബന്ധുവാണ്. ഉപ്പയുടെ നേരെ സഹോദരനല്ലെങ്കിലും സഹോദരനാണ്.
KNM എന്ന പ്രസ്ഥാനത്തിനും ഈ സ്ക്കൂളിനുമായി അക്ഷീണം പ്രയത്നിച്ച കുറെ മുഖങ്ങൾ ഓർമ്മയിലുണ്ട് അവർ
എ.കെ.എം. ഹുസൈൻ
അലീക്ക ( പാത്രക്കാരൻ )
അബുബക്കർഹാജി (അബൂ ഹാജി)
ബാവക്കുട്ടി ഹാജി
അബ്ദുറഹ്മാൻ ഹാജി
ഹൈസനാർ ഹാജി
മഹമ്മൂദ് സേട്ട്
പി.ബി. മൊയ്തീൻ നൈന സാഹിബ്
താഹിർ ഭായി
സി.എം. ബാവ
അബുക്ക ( ശബാബ് )
അബ്ദുൽ ഖാദിർ ( ഓട്ടോ )
എ.സി. അബ്ദു
അഡ്വ. ഹംസ ( KSEB )
അഡ്വ സെയ്ത് മുഹമ്മദ്
എൻ.എ. കുഞ്ഞഹമ്മദ് ഹാജി
എൻ.കെ.എ. ലത്തീഫ്
എൻ.എ.അബ്ദുൾഖാദിർ ( ഷാൾ )
നജീബ് ( ടി.കെ. ഫാമിലി )
അഡ്വ. ഹംസ
അബുക്ക ( തേപ്പു കട )
ടി.എം. മുഹമ്മദ് ( മമ്മുക്ക )
ഇവരെല്ലാമാണ്….
പരിഷ്കൃത രീതിയിലുള്ള മതപഠനശാലയോടൊപ്പം ഭൗതീക വിദ്യഭ്യാസത്തിന് അംഗീകൃത സ്കൂൾ ആരംഭിക്കാൻ തീരുമാനിച്ചു.
1956 ജൂണിൽ ഒരു LP സ്കൂൾ തുടങ്ങി 1957 – 1958 സ്കൂളിന് അംഗീകാരം ലഭിച്ചു. പ്രഥമ പ്രധാനാധ്യപകൻ അബ്ദുല്ലാ ഹാജിയായിരുന്നു . ആദ്യത്തെ സ്ക്കൂൾ മാനേജറായി പി.ബി.മൊയ്തീൻ നൈന സാഹിബിനെയും തെരഞ്ഞെടുത്തു. ദീർഘനാൾ മൊയ്തീൻ നൈന സാഹിബ് മാനേജറായി. ഇദ്ദേഹം KNM സംസ്ഥാന ഉപാദ്ധ്യക്ഷനായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.
ഈ വിദ്വഭ്യാസ സ്ഥാപനത്തിന് പല ഉദാരമതികളും സഹായം നൽകി .
ഹാജി ഈസ ഹാജി അബ്ദുൾ സത്താർ സേട്ട് എന്ന കിക്കി സേട്ട് (H.E.മുഹമ്മദ് ബാബു സേട്ടിന്റെ ബാപ്പ ) എന്ന വിശാല ഹൃദയനും, ദീനി സ്നേഹിയുമായ വ്യക്തി ഇടപ്പള്ളിയിലെ ഒരേക്കർ 64 സെന്റ് സ്ഥലം മദ്രസ്സക്ക് വേണ്ടി വഖഫ് ചെയ്തു.
LP സ്ക്കൂളിനെ ഓറിയന്റൽ ഹൈസ്ക്കൂളായി ഉയർത്താനുള്ള നീക്കം ഉടൻ ആരംഭിച്ചു . ഹാജി ഈസ ഹാജി അബ്ദുൽ സത്താർ സേട്ടിന്റെ സഹധർമ്മിണി ഖദീജാ ഭായി (ബാബു സേട്ടിന്റെ ഉമ്മ) LP സ്കൂളിന് സമീപമുള്ള 33 സെന്റ് ഭൂമി സ്ക്കൂൾ
വിപുലീകരണത്തിനായി വിലക്ക് വാങ്ങി വഖഫ് ചെയ്തു. 1958 മെയ് 18 ന് ഖദീജാ ഭായി നഗറിൽ പാർലിമെന്റംഗവും, IMA ( Indo Marine Agencies ) എന്ന കയറ്റുമതി സ്ഥാപനത്തിന്റെ ഉടമയുമായ, വ്യവസായി ഹാജി സാലെ മുഹമ്മദ് ഇബ്രാഹിം സേട്ട് ഓറിയന്റൽ ഹൈസ്ക്കൂൾ കെട്ടിടത്തി ന്റെ ശിലാസ്ഥാപനം നടത്തി. 1962 മെയ് 31-ന് കേരളത്തിന്റെ ഉപമുഖ്യമന്ത്രിയായിരുന്ന
R. ശങ്കർ സ്ക്കൂളിന്റെ ഉൽഘാടനം നിർവ്വഹിച്ചു .
( കോൺഗ്രസ്സുകാരനായ കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി , കേരളത്തിന്റെ ആദ്യത്തെ ഉപമുഖ്യമന്ത്രി എന്നീ ബഹുമതികൾ അവകാശപ്പെടാവുന്ന
R. Shankar എന്ന Raman Shankar 1962 സെപ്തംബർ 26 മുതൽ 1964 സെപ്തംബർ 10 വരെ
715 ദിവസം മാത്രമാണ് മുഖ്യമന്ത്രിയായിരുന്നത്
അതോടൊപ്പം തന്നെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ഒരേയൊരു മുഖ്യമന്ത്രിയും ഇദ്ദേഹമാണ് ) .
1963 ജനുവരി 26 ന് മുഖമന്ത്രി ശ്രീ
R. ശങ്കർ തന്നെയാണ് മട്ടാഞ്ചേരി ഗുജറാത്തി ഹൈസ്ക്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തതും.
1959 – ൽ ഓറിയന്റൽ അപ്പർ പ്രൈമറി സ്കൂളും 1962-63 ൽ ഓറിയന്റൽ ഹൈസ്കൂളുമായി. സ്ഥലപരിമിതി വീണ്ടും പ്രശ്നമായപ്പോൾ ഹൈസ്കൂൾ കെട്ടിടത്തിന്റെ പടിഞ്ഞാറ് വശം 57 സെന്റ് സ്ഥലം സംഘടനയ്ക്കു വേണ്ടി ഹാജി സാലേ മുഹമ്മദ് ഇബ്രാഹിം സേട്ട്
വിലയ്ക്കു വാങ്ങി വഖഫ് ചെയ്തു നൽകുകയുണ്ടായി. ഏറെ ദാന ധർമ്മിഷ്ടനായ വ്യക്തിയായിരുന്നു സാലേ മുഹമ്മദ് ഇബ്രാഹിം സേട്ട് .
1966 ൽ Indian chamber of Commerce ന്റെ സഹായത്തോടെ സ്ക്കൂളിൽ ഒരു ബ്ലോക് നിർമ്മിച്ചു. അതേ വർഷം തന്നെ ഇന്ത്യൻ – കുവൈത്ത് അംബാസിഡറായിരുന്ന യാക്കൂബ് അബ്ദുൽ റശീദ് ശിലാസ്ഥാപനം നടത്തുകയും 1966 ഡിസംബർ 10 ന് Chamber President D.B.Khona കെട്ടിടം ഉത്ഘാടനം ചെയ്യുകയുണ്ടായി.
മുജാഹിദീൻ മദ്രസ്സയുടെയും ,ഓറിയന്റൽ ഹൈസ്കൂളിന്റെയും ഒരു ചരിത്ര സൂചിക മാത്രമാണിത്. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളായി വളർന്നു. ഇന്ന് പ്രശസ്തമായി പ്രവർത്തിച്ചു വരുന്ന ഈ സ്ഥാപനത്തിന്റെ ശേഷിച്ച 62 വർഷത്തെ ചരിത്രം അഭിമാനകരമായ തുടർച്ചയാണ്
LKG മുതൽ വൊക്കേഷണൽ ഹയർ സെക്കന്ററി വരെയുള്ള വിദ്യഭ്യാസ കലവറയാണ് ഇന്ന് M.M.O.V.H.S.S .
വ്യവസായ ബന്ധനത്തിനുള്ള NCERT യുടെ ദേശീയ അവാർഡ് നേടി ഈ സ്ഥാപനം.
നേഴ്സറി സ്ക്കൂൾ, LP സ്കൂൾ, ഓറിയന്റൽ സ്കൂൾ, മൂന്ന് കോഴ്സുകളുള്ള വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ ഇവയാണ് ഈ കോംപ്ലക്സിലെ സ്ഥാപനങ്ങൾ.
ഇതിൽ നേഴ്സറി മുതൽ പത്താം ക്ലാസ്സ് വരെ ഇംഗ്ലീഷ് മലയാളം മീഡിയങ്ങൾക്ക് പ്രത്യേക ഡിവിഷനുകളുണ്ട് .അഞ്ചാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെ അറബിക്ക് ഓറിയന്റൽ സിസ്റ്റമാണ്. പാർട്ട് ഒന്നും പാർട്ട് രണ്ടും അറബിക്കാണ്. ഇവിടെ പഠിക്കുന്നതിലൂടെ അറബി ഭാഷാ നിയമങ്ങളിൽ നൈപുണ്യം നേടാൻ കഴിയുന്നു. അത്കൊണ്ട് തന്നെ ഇവിടെ നിന്ന് പത്താം ക്ലാസ്സ് പാസായവർ നാലാം ക്ലാസ്സ് വരെയുള്ള എൽ.പി. സ്കൂളുകളിൽ അറബിക്ക് ടീച്ചറായി ജോലി ചെയ്യാൻ യോഗ്യരാവുന്നു. ഇതിന് പി.എസ്.സി അംഗീകാരവുമുണ്ട്. കേരളത്തിലെ പത്ത് ഓറിയന്റൽ ഹൈസ്കൂളുകളിൽ തെക്കൻ ജില്ലയിലുള്ള ഏക ഓറിയന്റൽ ഹൈസ്കൂൾ ഇത് മാത്രമാണ്. ബാക്കിയെല്ലാം മലബാർ മേഖലയിലാണ്.
വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ Printing Technology,Tailoring and Embroidery, Accountancy and Auditing എന്നീ കോഴ്സുകളാണ് ഉള്ളത്.
അബാദ് ഗ്രൂപ്പ് ഓഫ് കമ്പിനിയുടെ പാർട്ട്ണർമാരിൽ ഒരാളായ ജനാബ് .സക്കരിയ്യ ഉസ്മാൻ സേട്ട് ദീർഘ നാൾ മാനേജറായി ഈ സ്ക്കൂളിൽ സേവനം ചെയ്തിട്ടുണ്ട്. അത് പോലെ തന്നെ വ്യവസായിയും Kalliyath TMT കമ്പിനിയുടെ എം.ഡി. യുമായ KNM സംസ്ഥാന ട്രഷറർ കൂടിയായ നൂർ മുഹമ്മദ് നൂർഷ ഈ സ്ക്കൂളിന്റെ മാനേജറായി ഇരുന്നിട്ടുണ്ട്. കൂടാതെ സീ ഫുഡ് എക്സ്പോർട്ടറും , ഇപ്പോഴത്തെ KNM കൊച്ചി മണ്ഡലം ചെയർമാനുമായ റഷീദ് ഉസ്മാൻ സേട്ടുവും ഈ സ്കൂളിന്റെ മാനേജറായിരുന്നു. മഹമ്മൂദ് സേട്ട് ദീർഘ നാൾ സ്ക്കൂൾ മാനേജിങ്ങ് കമ്മിറ്റി ചെയർമാനായിരുന്നു .
ഈ സ്ക്കൂളിലെ പഴയകാല അധ്യാപകരെ പലരെയും ഓർമ്മകളിലുണ്ട് . അതിൽ ചിലരെ മാത്രം പറയാം .
കുഞ്ഞീ സീതി കോയ തങ്ങൾ എന്ന
കെ.എസ്.കെ. തങ്ങൾ ….
ഇദ്ദേഹം സ്ക്കൂളിലെ മികച്ച അധ്യാപകനായിരുന്നു ഒപ്പം കൊച്ചിയിലെ കപ്പലണ്ടിമുക്ക് പടിഞ്ഞാറെ പള്ളിയിൽ ( മസ്ജിദുൽ മുജാഹിദീൻ ) ദീർഘനാൾ ഖത്തീബായും സേവനമനുഷ്ടിച്ചു .
ഏവർക്കും പൊതുസമ്മതനായൊരു വ്യക്തി ഹൃദ്യമായ പെരുമാറ്റം. ബഹുമാനത്തോടു കൂടി മാത്രമേ അദ്ദേഹത്തെ കാണാനാവൂ . അദ്ദേഹത്തിന്റെ പാണ്ഡിത്യവും ജീവിതവുമാണ് ജനങ്ങൾക്കിടയിൽ അദ്ദേഹത്തെ ബഹുമാന്യനാക്കിയത് .
ഗാന്ധിയനും , മദ്യവിരുദ്ധ പ്രസ്ഥനത്തിന്റെ അമരക്കാരനുമായിരുന്ന എം.പി. മന്മദന്റെ നേതൃത്വത്തിൽ കൊച്ചിയിലെ കൂവപ്പാടത്തുണ്ടായിരുന്ന ഒരു കള്ള് ഷാപ്പിനെതിരെ സമരം ചെയ്തിരുന്ന കാലം . ഓരോ ദിവസവും ആ സമര പന്തലിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ അറിയപ്പെട്ടിരുന്നവർ ക്ഷണിതാക്കളായി പ്രഭാഷകരായി എത്തുമായിരുന്നു . ക്ഷണിക്കപ്പെട്ടതിനനുസരിച്ചു ഒരു ദിവസം പ്രഭാഷകനായി എത്തിയത് കെ.എസ്. കെ തങ്ങളാണ് . അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടിരുന്നവർ അമ്പരന്നു പോയി ,
എം.പി. മന്മദൻ പറഞ്ഞു …
“എന്റെ ജീവിതത്തിൽ ഇങ്ങനെയൊരു സംസാരം ഞാനിതു വരെ കേട്ടിട്ടില്ല “.
നവോത്ഥാന പ്രസ്ഥാനത്തിന്റെ യുവജന വിഭാഗമായ ISM ന്റെ രൂപീകരണത്തിന്റെ തലപ്പത്ത് ഇദ്ദേഹമായിരുന്നു . ISM ന്റെ പ്രഥമ പ്രസിഡന്റും കെ.എസ്.കെ. തങ്ങൾ തന്നെ .
ഒരു ഡിസംബർ 30 ന് ജനിച്ചു ( 1936 ഡിസംബർ 30 ) മറ്റൊരു ഡിസംബർ 30 ന് യാത്രയായി ( 1986 ഡിസംബർ 30 ) . മരണപ്പെടുമ്പോൾ 50 വയസ്സ് മാത്രം പ്രായം .
മുജാഹിദീൻ ഹൈസ്ക്കൂളിൽ തന്നെയായിരുന്നു പൊതുദർശനം . വൻ ജനാവലിയാണ് അന്നു സ്ക്കൂളിൽ തങ്ങളുടെ പ്രിയപ്പെട്ട പണ്ഡിതനെ ഒരു നോക്കു കാണാൻ അവിടെ തടിച്ചു കൂടിയത് . ഉയർന്ന പോലീസ് ഉദ്യോഗസ്ഥരടക്കം വിവിധ മേഖലകളിലെ പ്രശസ്തരെല്ലാം അവിടെയെത്തി. അത്രയ്ക്ക് പൊതുസമ്മതനായിരുന്നു അദ്ദേഹം . ആരുടെയും മനസ്സുകളെ കീഴ്പ്പെടുത്തുന്ന പെരുമാറ്റമായിരുന്നു തങ്ങളുടേത് .
പിന്നെ മൊയ്തീൻ കുഞ്ഞു മൗലവി , ഇബ്രാഹിം മാസ്റ്റർ , അഹമ്മദ് കുട്ടി ഫാറൂഖി , U അബ്ദുൾ മജീദ് മദനി , അബ്ദു മാസ്റ്റർ , നാസർ അൻവാരി , പുരുഷോത്തമൻ , ജെയിംസ് , ഗസിയ , കുമാരൻ , സത്യാവതി, സാവിത്രി , കോമളവല്ലി , സാറാമ്മ , സ്വാലിഹ്,
അന്നമ്മ, ആന്യമ്മ മാത്യു ,
അയിശു ബായ് , തങ്ങൾക്കുഞ്ഞു , സെയ്തു മുഹമ്മദ് ….
മദ്രസ്സ …
അഹമദ് കോയ മൗലവി ,മൊയ്‌ദീൻ കുട്ടി മൗലവി , കരീം മൗലവി ,ബാപ്പു മൗലവി
ആയിഷ ,ബുഷ്ര , മുഹമ്മദ്‌ …
ഇങ്ങനെ പോകുന്നു മറ്റു അധ്യാപകർ
സ്കൂൾ ഇന്നു ….
പൊതുവിദ്യാഭ്യാസ മേഖലയിൽ കുട്ടികളുടെ കൊഴിഞ്ഞുപോക്കിനെ അതിജീവിക്കാൻ സർക്കാരും വിദ്യാഭ്യാസ മേഖലയും നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നോടൊപ്പം ഓരോ വിദ്യാലയവും വിവിധ തനതു പദ്ധതികളും നടപ്പിലാക്കി വന്നു. അക്കാര്യത്തിൽ വിദ്യാലയങ്ങൾക്കിടയിൽ ശക്തമായ മത്സരം നിലനിൽക്കുമ്പോൾ MMOVHSS ഉം അതിജീവനമാർഗങ്ങൾ ആരായുന്ന സമയത്ത് പുതിയ മാനേജരായി നിയമിതനായ ശ്രീ . അബ്ദുൽ സിയാദ് വലിയ മാറ്റങ്ങളാണ് സൃഷ്ട്ടിച്ചത്.
അത്യാധുനിക സംവിധാനത്തോടെയുള്ള ക്ലാസ് മുറികളും , ഓഡിറ്റോറിയവും ,
മികച്ച പഠന സൗകര്യങ്ങളും , മികച്ച വിജയവും ഒരുക്കി ഈ സ്ക്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കാൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സ്ക്കൂൾ മാനേജർ അബ്ദുൾ സിയാദ് ഹുസൈൻ ഈ നവോത്ഥാന പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവർത്തകരിൽ ഒരാളും , ഈ സ്ക്കൂളിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചവരിൽ മുന്നിൽ നിരയിൽ ഉണ്ടായിരുന്ന വ്യക്തിയുമായ എ.കെ.എം. ഹുസൈന്റെ മകനാണ് .
വിദ്യാലയത്തിന്റെ സമഗ്രമായ വികാസം ലക്ഷ്യം വെച്ചുകൊണ്ട് ബോധനശാസ്ത്രം, സാങ്കേതികവിദ്യ ,പാഠ്യേതര പ്രവർത്തനങ്ങൾ സാമ്പത്തിക വിനിയോഗം എന്നിവയിലെ പുതിയ കണ്ടെത്തലുകൾ കുറേക്കൂടി മെച്ചപ്പെട്ട രീതിയിലും ശാസ്ത്രീയ രീതിയിലും നടപ്പിലാക്കുന്നതിനായി എജുക്കേഷൻ കമ്മിറ്റി (Educational Committee), കോക്കരിക്കുലാർ കമ്മിറ്റി (Co-curricular Committee), ടെക്നോളജി കമ്മറ്റി (Technology Committee), അഡ്മിനിക്കുലർ കമ്മിറ്റി (Adminicular Committe) എന്നിവയ്ക്ക് രൂപം നൽകി. അന്ന് വിദ്യാലയം നേരിട്ടിരുന്ന സാമ്പത്തിക പ്രതിസന്ധികൾക്കൊക്കെ സ്വയമേവയും ഇതര ബന്ധങ്ങളും ഉപയോഗപ്പെടുത്തി സ്കൂളിൻറെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ മാനേജറായ ശ്രീ. അബ്ദുൽ സിയാദിന് സാധിച്ചിട്ടുണ്ട് .
കേരളത്തിലെ മുഴുവൻ സ്കൂളുകൾക്കും മാതൃകയായി ലഹരിവിമുക്ത സമൂഹത്ത വാർത്തെടുക്കുന്നതിനായി M.M.O.V.H.S.S രൂപം കൊടുത്ത S.A.F.E.(Students Action Force to Eradicate Drugs) ഇതിനോടകം നിരവധി പ്രവർത്തനങ്ങൾ നിർവ്വഹിച്ച് കഴിഞ്ഞു. MMOVHSS സ്ത്രീശാക്തീകരണം ലക്ഷ്യം വെച്ച് GIRLS ON TRACK (GOT) എന്ന ലേബലിൽ പുതിയ പദ്ധതിക്ക് രൂപം കൊടുത്ത് കഴിഞ്ഞു.
സമൂഹമാവശ്യപ്പെടുന്ന ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ സ്കിൽ വികസിപ്പിക്കുന്നതിനുള്ള ECSC ( English Communicative Study Class) രൂപം നൽകിയതാണ് മാനേജരുടെ അക്കാദമിക രംഗത്തെ ആദ്യത്തെ ചുവടുവയ്പ്. കുട്ടികളുടെയും അധ്യാപകരുടെയും ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ സ്കിൽ (English Communication Skill മെച്ചപ്പെടുത്തുന്നതിനുള്ള സാഹചര്യമൊരുക്കലാണ് ECSC ന്റെ ലക്ഷ്യം. അതിനായി വിദേശ വിദ്യാഭ്യാസ പ്രവർത്തകരുടെ (GVI) സേവനം ഉറപ്പാക്കുവാനും അദ്ദേഹം മുൻകൈയെടുത്തു. തുടർന്ന് പ്രീ പ്രൈമറി സമൂലം മാറ്റത്തിന് വിധേയമാക്കി. മോണ്ടി സോറി (Montessori) പാസായ ,നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന അധ്യാപകരെ നിയമിച്ചു കൊണ്ട് പ്രവർത്തനാധിഷ്ഠിതമായ കരിക്കുലം നടപ്പിലാക്കി .പ്രീ പ്രൈമറിയിലെ ക്ലാസ് മുറികൾ Hightech & Kids ഫ്രണ്ട്‌ലിയുമാക്കി.
പ്രളയ കാലത്തും കോവിഡ് കാലത്തും സാമൂഹിക സേവനരംഗത്ത് മാതൃകാപരമായ സന്നദ്ധത പ്രവർത്തനങ്ങൾ നടത്തി. ലോക്ഡൗൺ മൂലം നാട് നിശ്ചലമായപ്പോൾ പ്രൈമറി മുതൽ ഹൈസ്കൂൾ വരെയുള്ള വിദ്യാർത്ഥികളെ പഠന ലോകത്ത് സജീവമാക്കി നിർത്താൻ പൊൻപുലരി ബിസി ബീസ്,തുടങ്ങിയ ഓൺലൈൻ പദ്ധതികൾ നടപ്പിലാക്കി. കലാപരവും ശാസ്ത്രപരവും കാർഷിക പരവുമായ താല്പര്യങ്ങൾ ക്കനുസരിച്ച് നിരവധി Task കൾ നൽകി Online മത്സരങ്ങൾ സംഘടിപ്പിച്ചു . പൊതു വിദ്യാഭ്യാസ മേഖലയിൽ ഓൺലൈൻ ക്ലാസ്സ് ആരംഭിക്കും മുമ്പ് MMOVHSS ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു കഴിഞ്ഞിരുന്നു .
സംസ്ഥാന ചാമ്പ്യൻമാരെ സൃഷ്ടിക്കാൻ ഇതിനകം വിദ്യാലയത്തിനായിട്ടുണ്ടെന്ന് എടുത്തു പറയേണ്ട നേട്ടമാണ്. തദവസരത്തിൽ VHSE വഴിതെറ്റിപ്പോയേക്കാവുന്ന, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി “അക്ഷരമുറ്റത്തെ അഗ്നിപർവകൾ ” എന്ന ബൃഹത് പദ്ധതി രൂപം നൽകി, പിന്നീടത് APJ Abdul Kalam former Indian president ന്റെ ലക്ഷ്യത്തെയും പദ്ധതികളെയും ആസ്പതമാക്കി പിഎം ഫൗണ്ടേഷനുമായ യോജിച്ചുകൊണ്ടു അഗ്നിപർവകൾ (Agniparavakal) എന്ന സ്വാപ്ന പദ്ധതിയുടെ സാക്ഷാത്കാരത്തിന് ആയ് P.M. Foundationumaയു കൈകോർതു . Back Benchers സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കുവാൻഅഗ്നിപർവകൾഎന്ന പദ്ധതി നിരവധി മോട്ടിവേഷൻ ക്ലാസുകളും സ്കിൽ ഡെവലപ്മെൻറ് പദ്ധതികളും നടപ്പിലാക്കി വരുന്നു പ്രസ്തുത പദ്ധതിയിലൂടെ കുട്ടികളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ ആയിട്ടുണ്ട്.
സംയുക്ത വാർഷിക പരിപാടികൾ /സ്കൂളിന് തനത് ന്യൂസ് ചാനൽ , അധ്യാപകർക്കിടയിലെ മെന്ററ അവാർഡ് എന്നിവ നടപ്പിലാക്കിക്കൊണ്ട് വിദ്യാലയത്തെ മികവിലേക്ക് നയിക്കാൻ കഴിഞ്ഞ ഒരു പതിറ്റാണ്ട് കൊണ്ട് സാധിച്ചിട്ടുണ്ട്.എസ്എസ്എൽസിയിലെ 100% വിജയം, LSS / USS വിജയികൾ തുടങ്ങി അക്കാദമിക മുന്നേറ്റവും ശാസ്ത്ര കലാരംഗത്ത് മത്സരവേദികളിൽ മികച്ച പ്രകടനവും ഒക്കെ നേടാൻ കഴിഞ്ഞത് നിലവിലെ മാനേജറുടെയും പ്രൊഫഷനലിസവും മാനേജ്മെൻ്റിൻ്റെ പിന്തുണയും കൊണ്ടു മാത്രമാണ്. ഇനിയും വിവിധ പദ്ധതികൾ വിഭാവന ചെയ്തു വരുന്നു.
മാനേജറും ,മാനേജ്മെന്റും , അധ്യാപകരും, പൂർവ്വ വിദ്യാർത്ഥികളും , രക്ഷിതാക്കളും കൈകോർത്തു പിടിച്ചതിനാലാണ് ഈ സ്ക്കൂൾ ഇന്നത്തെ നിലയിലേക്ക് ഉയർന്നത്.
ഇതുവരെയുള്ള പ്രധാനാധ്യാപകർ …
L.P യിലെ പ്രധാനാധ്യാപകർ :
1956 P.B. Abdulla
1957 – 58. V.K. Darvesh
1958 – 61. N.A. Abhu
1961 – 64. P.A. Kunju
1964 – 90. K. Savithri
1990 – 94. P.K. Subaida
1994 – 98. N.M. Sumangala
1998 – 99. P.M.Haleema Beevi
1999 – 2008. M.E. Aishu Bai
2008 – 2015. K.U. Rukiya Beevi
2015 – 2024. V.A. Muhammad Anwar
H.S പ്രധാനാധ്യാപകർ….
1962 – 66. K.A. Hamza
1966 – 70. K Ahmed Koya
1970 – 75. K.K. Kutti Moosa
1975 – 80. Unknown
1981 – 83. V.B.Bava Kunju
1983 – 85. E.A. Abdu Rahman
1985 – 90. M.E. Mohammad
1990 – 92. Anniamma Mathew
1992 – 2002. K.J. James
2002 – 2007. Ahmed Kutty
2007 – 2011. Komalavally
2011 – 2017. Thasleem Bai
2017 – 2020. M.K. Saleem
2020 – ………. Shine V.A.
V.H.S.E. പ്രധാനാധ്യപകർ….
K.J.James (1992- 2002) , Ahmed Kutty ( 2002 – 2007 ) Komalavally ( 2007 – 2011 )
Thasleem Bai ( 2011 – 2017 ), Sayed .S.Y.( 2014 – 2020 ) , Fazil .E. ( 2020….)
മാനേജർമാർ….
1956 – 65 P.B.Moideen
1965 – 66. Akbar Badsha
1966 – 80. P.B. Moideen
1980 – 83. Adv. Saeed Muhammad
1983 – 86. K.Jaini
1986 – 91. P.B. Moideen
1991 – 2010. Zackaria Usman sait
2010 – 12. Rasheed Usman sait
2012 – 13. Noor Muhammad Noorsha
2013 – ……. Abdul Ziyad
ഇപ്പോഴത്തെ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ…
Zeckariya Usman sait (Chairman )
Ziyad manager ( Manager )
Rasheed Usman
Rasheed KH
Rasheed P A
Abdul Manaf
Asharaf V.B.
Nizar .K.H.
Abdul Gani Swalahi
Kabeer .K.H
Naveed
Hashim nazar
Mansoor Naina
Abdul salam
Babu Sait
Noor Muhammad Noorsha
ഒരു പക്ഷെ ഈ ആർട്ടിക്കിൾ വായിച്ച ശേഷം നിങ്ങൾക്ക് ചില പേരുകൾ വിട്ടു പോയി എന്നു തോന്നാം . എന്റെ ഓർമ്മയിലും അറിവിലുമുള്ള ചില പേരുകൾ മാത്രമാണ് ഞാൻ ഇവിടെ എഴുതിയ്.

മൻസൂർ നൈന

By ivayana