വിയർപ്പിൻ മണമുള്ള
നോവിന്റെ പാട്ടുകാരാ…
നാടൻ ശീലുകളിനിയും ബാക്കിയാക്കി നീ…
നേരത്തേ മടങ്ങിയതെന്തിനാവോ ?
ചേറിൽ പുതഞ്ഞൊരാ പട്ടിണി ബാല്യത്തെ,
പാടിപ്പുകഴ്ത്തിയ കൂട്ടുകാരാ…
അമ്മ തൻ സ്നേഹത്തിന്നാഴങ്ങളിൽ നിന്റെ,
സങ്കടപ്പാട്ടുകളിനിയാരു പാടും ?
തോട്ടുവരമ്പിലും പുല്ലാനിക്കാട്ടിലും
കവിതയുടെയീണമിനിയാരു മീട്ടും ?
ഞാറ്റുകണ്ടങ്ങളും നാട്ടുവഴികളും
നിലക്കാതെ തേങ്ങുന്നതെന്തിനാവോ
നെഞ്ചകത്തൊരു നോവുടുക്കിൻ തേങ്ങലും
ബാക്കിയാക്കി നീ യാത്രയായീ….
പ്രണാമം…
റഫീഖ്. ചെറവല്ലൂർ